പ്രമുഖ സീരിയല്‍ നടി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം; ഞെട്ടലില്‍ ആരാധകര്‍
ചെന്നൈ: തമിഴകത്തെ പ്രമുഖ സീരിയല്‍ നടിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി . പാണ്ഡ്യന് സ്റ്റോര്‍സ് എന്ന സൂപ്പര്‍ ഹിറ്റ് സീരിയലിലൂടെ പ്രശസ്തയായ വിജെ ചിത്രയാണ് മരിച്ചത്.
നടിയും അവതാരകയും ആയ ചിത്രയ്ക്ക് 29 വയസ്സായിരുന്നു . ചെന്നൈ, നസ്രത്ത്പേട്ടിലെ ഹോട്ടല്‍ മുറിയില്‍ ആണ് ചിത്രയെ ഡിസംബര്‍, 9 ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം . വിശദാംശങ്ങള്‍ ...

പുലര്‍ച്ചെ ഒരു മണിക്ക്
ഷൂട്ടിങ്ങിന് ശേഷം പുലര്‍ച്ചെ ഒരു മണിയോടെയാണ് ചിത്ര നസ്രത്ത്പേട്ടിലെ ഹോട്ടലില്‍ എത്തിയത് . പിന്നീട് മൂന്നരയോടെ ആണ് ചിത്ര ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ വിളിക്കുന്നത് . മരണത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു .

പ്രിയതാരം
തമിഴ് സീരിയല്‍ രംഗത്തെ പ്രമുഖ താരമായിരുന്നു വിജെ ചിത്ര . പാണ്ഡ്യന് സ്റ്റോര്സില് മുല്ലൈ കരിതവന് എന്ന കഥാപാത്രത്തെ ആണ് ചിത്ര അവതരിപ്പിച്ചിരുന്നത് . ജനപ്രിയ സീരിയലുകളില്‍ ഒന്നായ പാണ്ഡ്യന് സ്റ്റോര്‍സിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മുല്ലൈ കതിരവന്‍ എന്ന മുല്ല .

അവതാരകയും
നടി എന്നതിനപ്പുറം അവതാരക എന്ന നിലയിലും പേരെടുത്ത ആളായിരുന്നു വിജെ ചിത്ര . മക്കള്‍ ടിവി, ജയ ടിവി, സീ തമിഴ് എന്നീ ചാനലുകളില്‍ വിവിധ പരിപാടികളുടെ അവതാരകയായും ചിത്ര എത്തിയിട്ടുണ്ട് . മറ്റ് സീരിയലുകളിലും ഇവര്‍ വേഷമിട്ടിരുന്നു.

താരം
സണ്‍ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന 'ചിന്ന പപ്പ പെരിയ പപ്പ' എന്ന സീരിയലും ചിത്രയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്ത ഒന്നായിരുന്നു. 2014 മുതല്‍ 2018 വരെ ആയിരുന്നു ഇത് സംപ്രേഷണം ചെയ്തിരുന്നത്. ഇത് കൂടാതെ വിജയ് ടിവിയിലെ 'ശരവണന് മീനാക്ഷി' സീരിയലിന്റെ രണ്ടാം സീസണിലും ചിത്ര ഉണ്ടായിരുന്നു. സീ തമിഴിലെ ഡാര്‍ലിങ് ഡാര്‍ലിങും ഏറെ ശ്രദ്ധനേടി.

വിവാഹ നിശ്ചയം
ചിത്രയുടെ വിവാഹ നിശ്ചയം ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ നടന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഒരു ബിസിനസ്സുകാരനായിരുന്നു പ്രതിശ്രുത വരന് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ചിത്രീകരണം തുടങ്ങാനിരിക്കുന്ന ഒരു തമിഴ് സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടിരിക്കുകയായിരുന്നു ചിത്ര.
|
ഞെട്ടലില്‍
ചിത്രയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ ആണ് തമിഴ് സീരിയല്‍ ലോകം. ആരാധകരും ഞെട്ടിത്തരിച്ചിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ അഭിനേതാക്കളും ആരാധകരും എല്ലാം തങ്ങളുടെ ഞെട്ടല്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications