നടന്‍ ശാം അറസ്റ്റില്‍; ഫ്‌ളാറ്റില്‍ നിന്ന് നിരവധി പേരെ പിടിച്ചു, അര്‍ധരാത്രി നഗരത്തില്‍ ചൂതാട്ടം
ചെന്നൈ: പ്രശസ്ത നടന്‍ ശാമിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. നുങ്കബാക്കത്തിലുള്ള ശാമിന്റെ ഫ്‌ളാറ്റ് ചൂതാട്ട കേന്ദ്രമാക്കിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. കേസില്‍ 12 പേര്‍ അറസ്റ്റിലായിട്ടുണ്ട്. തമിഴ് സിനിമയിലെ പ്രമുഖര്‍ക്ക് ചൂതാട്ടവുമായി ബന്ധമുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം.
ശാമിന്റെ ഫ്‌ളാറ്റില്‍ നിന്ന് ചൂതാട്ടത്തിന് ഉപയോഗിക്കുന്ന ടോക്കണുകള്‍ കണ്ടെടുത്തു. തമിഴ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട് ശാമിന്റെ അറസ്റ്റ്. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷമാണ് ശാമിന്റെ ഫ്‌ളാറ്റില്‍ ചൂതാട്ടം പതിവായതത്രെ. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രധാന വേഷമിട്ട നടന്‍
ഒട്ടേറെ തമിഴ്, തെലുങ്ക് സിനിമകളില്‍ പ്രധാന വേഷമിട്ട നടന്‍ ശാം. ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ ചൂതാട്ടം നടക്കുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് ഫ്‌ളാറ്റില്‍ പോലീസ് റെയ്ഡ് നടത്തി. നിരവധി പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ 12 പേര്‍ അറസ്റ്റിലായി എന്നാണ് വിവരം.
Recommended Video

പ്രമുഖര്‍ക്ക് ബന്ധം
തമിഴ് സിനിമയിലെ പ്രമുഖര്‍ക്ക് ചൂതാട്ടവുമായി ബന്ധമുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം. ലോക്കഡൗണ്‍ കാലത്ത് ശാമിന്റെ ഫ്‌ളാറ്റില്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ഒരുപാട് പേര്‍ എത്താറുണ്ടത്രെ. അറസ്റ്റിലായവരില്‍ തമിഴ് സിനിമയിലെ മറ്റേതെങ്കിലും നടന്‍മാരുണ്ടോ എന്ന് വ്യക്തമായിട്ടില്ല.

വന്‍ തുക നഷ്ടമായി
തമിഴ് സിനിമയിലെ പ്രമുഖനായ നടന് ചൂതാട്ടത്തിലൂടെ വന്‍ തുക നഷ്ടമായി എന്ന് പോലീസിന് വിവരം ലഭിച്ചു. പ്രതികള്‍ എങ്ങനെയാണ് പണം വച്ച് ചൂതാട്ടത്തിലേര്‍പ്പെട്ടത് എന്ന് അന്വേഷിച്ചുവരികയാണെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായ ബിരുദ വിദ്യാര്‍ഥി കഴിഞ്ഞദിവസം ചെന്നൈയില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ 20000 രൂപയാണ് നഷ്ടമായത് എന്നാണ് പ്രാഥമിക വിവരം. തുടര്‍ന്നാണ് ചൂതാട്ടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പോലീസ് തുടക്കമിട്ടതും ശാമും സംഘവും അറസ്റ്റിലായതും.

പ്രത്യേക നിയമം വേണം
ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കുന്നതിന് പ്രത്യേക നിയമം വേണമെന്ന് അടുത്തിടെ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. യുവാക്കള്‍ കൂടുതലായി ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ മുഴുകുന്ന പശ്ചാത്തലത്തിലായിരുന്നു കോടതി നിരീക്ഷണം. ഒട്ടേറെ കുടുംബങ്ങളാണ് ഇതുമൂലം സാമ്പത്തിക പ്രതിസന്ധിയിലാകുന്നത്.












Click it and Unblock the Notifications