കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയെ വില്‍ക്കാനുണ്ടെന്ന് ഓണ്‍ലൈന്‍ പരസ്യം

Google Oneindia Malayalam News

കൊല്‍ക്കത്ത: ഒ എല്‍ എക്‌സ് ഇന്ത്യ എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ കിട്ടാത്തത് ഒന്നുമില്ല എന്ന ഒരു പരസ്യവാചകമുണ്ട്. ഈ പരസ്യം അന്വര്‍ഥമാക്കിയാണ് കഴിഞ്ഞ ദിവസം വെബ്‌സൈറ്റില്‍ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടത്. സ്വര്‍ണവും സാധനങ്ങളും ഒന്നുമല്ല, 22 കാരി പെണ്‍കുട്ടിയെ വാങ്ങാം എന്നായിരുന്നു വെബ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ട പരസ്യം.

2000 രൂപ വിലയിട്ടാണ് 22 കാരി പെണ്‍കുട്ടിയെ ഓണ്‍ലൈനില്‍ വില്‍ക്കാന്‍ വച്ചതായി പരസ്യം പ്രസിദ്ധീകരിച്ചത്. പെണ്‍കുട്ടിയുടെ ഫോട്ടോയും പരസ്യത്തില്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ വാങ്ങാന്‍ വേണ്ടി ബന്ധപ്പെടേണ്ട ആളുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവയും പരസ്യത്തില്‍ ഉണ്ടായിരുന്നു. ഒക്ടോബര്‍ ശനിയാഴ്ചയായിരുന്നു ഈ പരസ്യം സൈറ്റില്‍ വന്നത്. എന്നാല്‍ അധികം താമസിയാതെ പരസ്യം സൈറ്റില്‍ നിന്നും നീക്കം ചെയ്യപ്പെടുകയും ചെയ്തു.

online sale

ഞാന്‍ സൗമന്‍ ബരൂയി, ഈ പെണ്‍കുട്ടിയുടെ ഏജന്റാണ്. ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടിയെ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ എന്നെ ബന്ധപ്പെടുക എന്നായിരുന്നു പരസ്യം. ഫേക്ക് ഫോണ്‍കോളുകള്‍ ചെയ്യരുത് എന്ന് പരസ്യത്തില്‍ എടുത്തുപറഞ്ഞിരുന്നു. എന്നാല്‍ തന്റെ പേരില്‍ മറ്റാരോ വെബ്‌സൈറ്റില്‍ അനാവശ്യ വിവരങ്ങള്‍ എഴുതിച്ചേര്‍ത്തതാണ് എന്നാണ് സൗമന്‍ പറയുന്നത്. ഇക്കാര്യം കാണിച്ച് പോലീസില്‍ പരാതിപ്പെട്ടതായും ഇയാള്‍ പറഞ്ഞു.

എന്നാല്‍ തങ്ങളുടെ സൈറ്റില്‍ ഇത്തരം ഒരു പരസ്യം പ്രത്യക്ഷപ്പെട്ടത് അറിഞ്ഞിട്ടേ ഇല്ല എന്നായിരുന്നു ഒ എല്‍ എക്‌സ് ഇന്ത്യയുടെ മാനേജര്‍ അമര്‍ജിത് ബാത്ര പ്രതികരിച്ചത്. എത്രയും വേഗം പരസ്യം നീക്കം ചെയ്യുമെന്നും ആദ്യ പ്രതികരണമായി അദ്ദേഹം പറഞ്ഞിരുന്നു. എന്തായാലും അധികം സമയം കഴിയാതെ പരസ്യം നീക്കം ചെയ്യപ്പെടുകയും ചെയ്തു.

English summary
Somebody uploaded the photograph of a young woman in an advertisement and offered her for Rs 2,000 in a popular website. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X