കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമങ്ങളില്‍ വീടില്ലാത്തവരുടെ എണ്ണം കുറഞ്ഞു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വീടില്ലാത്തവരുടെ എണ്ണം കുറഞ്ഞു. ഏറ്റവും പുതിയ സെന്‍സസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിയ്ക്കുന്നത്. എന്നാല്‍ നഗരപ്രദേശങ്ങള്‍ പട്ടണങ്ങള്‍ എന്നിവിടങ്ങളില്‍ 21 ശതമാനം വര്‍ധനയാണ് വീടില്ലാത്തവരുടെ എണ്ണത്തില്‍ ഉണ്ടായിരിയ്ക്കുന്നത്.

ഗ്രാമങ്ങളില്‍ വീടുകള്‍ ഇല്ലാത്തവരുടെ എണ്ണം കുറഞ്ഞപ്പോള്‍ തുല്ല്യമായ അളവില്‍ വര്‍ധനയാണ് നഗരത്തില്‍ വീടില്ലാത്തവരുടെ എണ്ണത്തില്‍ സംഭവിച്ചത്. ഗ്രാമങ്ങളില്‍ 66,000 പേര്‍ക്കാണ് വീട് ലഭിച്ചതെങ്കില്‍ നഗരങ്ങളില്‍ 69,000 പേര്‍ക്ക് വീടില്ല.

Homeless

നഗരങ്ങളില്‍ സ്വന്തമായി വീടില്ലാത്തവരില്‍ അധികവും റോഡ്, റെയില്‍വേ പഌറ്റ്‌ഫോമുകള്‍, ആരാധാലയങ്ങള്‍ എന്നിവിടങ്ങളിലാണ് രാത്രികാലം കഴിച്ച് കൂട്ടുന്നത്. രാജ്യത്ത് വീടില്ലാത്തവരില്‍ അധികവും താമസിയ്ക്കു്‌നത് ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങലിലാണ്,

സംസ്ഥാനങ്ങളിലെ ജനസംഖ്യയ്ക്കനുസരിച്ചാണ് വീടില്ലാത്തവരുടെ എണ്ണം കണക്കാക്കിയത്. വീടില്ലാത്ത കുട്ടികളുടെ എണ്ണം ഗ്രാമങ്ങളില്‍ കുറഞ്ഞപ്പോള്‍ നഗരങ്ങളില്‍ 4,400 ല്‍ നിന്ന് 1.12 ലക്ഷമായി ഉയര്‍ന്നു. സാക്ഷരതാ നിരക്കില്‍ വര്‍ധനവുണ്ടായി 27 ശതമാനത്തില്‍ നിന്ന് 39 ശതമാനമായിട്ടാണ് ഉയര്‍ന്നത്. വീടില്ലാത്ത സ്ത്രീകളുടെ എണ്ണം ഗ്രാമങ്ങളില്‍ 51 ശതമാനത്തില്‍ നിന്ന് 43 ശതമാനമായി കുറഞ്ഞു. എന്നാല്‍ നഗരങ്ങളില്‍ 33 ശതമാനത്തില്‍ നിന്ന് 32 ശതമാനം മാത്രമാണ് കുറഞ്ഞത്.

English summary
Population of homeless in rural India dips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X