ബിഎസ്എഫ് മോട്ടിവേഷണൽ വര്‍ക്ക് ഷോപ്പിൽ അശ്ലീല വീഡിയോ: അന്വേഷണത്തിന് ഉത്തരവ്, ജവാന്‍ കുടുങ്ങും!!
77 ബറ്റാലിയനിലെ സ്ത്രീ- പുരുഷ ബിഎസ്എഫ് ജവാന്മാർ പങ്കെടുത്ത സൈനിക് സമ്മേളനത്തിലാണ് സംഭവം
ഫിറോസ്പൂർ: ബിഎസ്എഫ് മോട്ടിവേഷണൽ ട്രെയിനിംഗ് ക്യാമ്പിൽ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം. ശനിയാഴ്ച പഞ്ചാബില്‍ വച്ച് നടന്ന വാര്‍ഷിക യോഗത്തിലാണ് സംഭവം. ബിഎസ്എഫാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഫിറോസ്പൂർ 77 ബറ്റാലിയനിലെ സ്ത്രീ- പുരുഷ ബിഎസ്എഫ് ജവാന്മാർ പങ്കെടുത്ത സൈനിക് സമ്മേളനത്തിലാണ് സംഭവം.
സമ്മേളനത്തിൽ അവതരിപ്പിക്കാൻ പ്രസന്‍റേഷൻ തയ്യാറാക്കിയ ഓഫീസറുടെ ലാപ്ടോപ്പിനെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ടെന്ന് ബിഎസ്എഫ് വൃത്തങ്ങൾ വ്യക്തമാക്കി. വീഡിയോ രണ്ട് മുതല്‍ അഞ്ച് മിനിറ്റ് വരെ നീണ്ടുനിന്നതായും ലാപ്ടോപ്പിന്‍റെ ഉടമസ്ഥനായ ഉദ്യോഗസ്ഥനാണ് സംഭവത്തിന്‍റെ ഉത്തരവാദിത്തമെന്നും ബിഎസ്എഫ് പുറത്തിറക്കിയ പ്രസ്താവനയിലാണ് വ്യക്തമാക്കുന്നത്.

സംഭവത്തെ ഗുരുതരമായി കാണുന്നുവെന്നും ബിഎസ്എഫ് പോലുള്ള സേനയ്ക്ക് അച്ചടക്കവും കാര്യക്ഷമയും അനിവാര്യമാണെന്നും അന്വേഷണം പൂർത്തിയാവുന്നതോടെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബിഎസ്എഫ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിന്‍റെ വക്താവ് ആർഎസ് കഠാരിയ വ്യക്തമാക്കി.












Click it and Unblock the Notifications