ഉപമുഖ്യമന്ത്രിയുടെ ഫോണിൽ നിന്ന് വാട്സ് ആപ് ഗ്രൂപ്പിലേക്ക് പോൺ വീഡിയോ; ഫോൺ ഹാക്ക് ചെയ്തെന്ന് മന്ത്രി
പനാജി: ഉപമുഖ്യമന്ത്രിയുടെ ഫോണില്‍ നിന്നും വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ. ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്ലേകറുടെ ഫോണിൽ നിന്നാണ് ദൃശ്യം പോയിരിക്കുന്നത്. സംഭവം വിവാദമായതോടെ തന്റെ ഫോൺ ഹാക്ക് ചെയ്തുവെന്ന വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. ദൃശ്യങ്ങൾ പോയ സമയത്ത് താൻ ഉറക്കത്തിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കാവ്ലേകര് സംസ്ഥാന സൈബര്‍ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് മന്ത്രിയുടെ ഫോണില്‍ നിന്നും വില്ലേജ് ഓഫ് ഗോവ' എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്.
ഗ്രൂപ്പിലേക്ക് മെസേജ് പോയ സമയത്ത് തന്റെ അടുത്ത് ഫോണ്‍ ഇല്ലായിരുന്നുവെന്നും താന്‍ ഉറങ്ങുയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരുപാട് ഗ്രൂപ്പുകളില്‍ അംഗമാണെന്നും എന്നാല്‍ ഒരു ഗ്രൂപ്പിലേക്ക് മാത്രമാണ് വീഡിയോ പോയിരിക്കുന്നതെന്നും അദ്ദഹം പരാതിയില്‍ പറയുന്നു. ഈ അടുത്ത കാലത്ത് ഇത്തരത്തില്‍ തന്റെ പേര് മോശമായി ചിത്രീകരിക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന്റെ മാന്യതയ്ക്ക് നിരയ്ക്കുന്നതല്ല മന്ത്രിയുടെ പ്രവര്‍ത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷ കക്ഷിയായ ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിത വിഭാഗവും മന്ത്രിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.വനിതകളുടെ അന്തസ് കളങ്കപ്പെടുത്തിയതിനും,പോണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരവും കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
തേജസ്വി ബിജെപി സഖ്യത്തെ വിറപ്പിക്കുന്നു, പോപ്പുലര്‍ ലീഡര്‍, യൂത്ത് ഫോര്‍മുലയില്‍ നിതീഷ് വീഴും!!
പാലത്തായി പീഡന കേസ്; പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ഹൈക്കോടതി, ഐജി ശ്രീജിത്തിനെ മാറ്റണം
'ഊതിപ്പെരുപ്പിച്ചു', തെറിവിളിയും പരിഹാസവും കനത്തതോടെ മറുപടിയുമായി ഗായകൻ വിജയ് യേശുദാസ്
ആന്റണി ഫൗസി ദുരന്തം; അയാൾ പറഞ്ഞത് കേട്ടിരുന്നെങ്കിൽ മരണം 5 ലക്ഷം ആകുമായിരുന്നുവെന്ന് ട്രംപ്