• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിയ്ക്കിടെ സ്റ്റേജിലെ സ്‌ക്രീനില്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചു

Google Oneindia Malayalam News

ഗുവാഹത്തി: കേന്ദ്ര മന്ത്രി പങ്കെടുത്ത പരിപാടിയ്ക്കിടെ സ്‌ക്രീനില്‍ അശ്ലീല വീഡിയോ ദൃശ്യം പ്രചരിപ്പിച്ചു. അസമിലെ ടിന്‍സുകിയ ജില്ലയിലാണ് സംഭവം. കേന്ദ്ര മന്ത്രി രാമേശ്വര്‍ തെലി, അസം തൊഴില്‍ മന്ത്രി സഞ്ജയ് കിസാന്‍ എന്നിവര്‍ വേദിയില്‍ നില്‍ക്കെയായിരുന്നു അശ്ലീല വീഡിയോ സ്‌റ്റേജിന് പിന്നില്‍ സജ്ജീകരിച്ച സ്‌ക്രീനില്‍ തെളിഞ്ഞത്. ശനിയാഴ്ച ടിന്‍സുകിയയിലെ ഹോട്ടല്‍ മിരാനയില്‍ ഇന്ത്യന്‍ ഓയില്‍ മെഥനോള്‍ കലര്‍ന്ന എം-15 പെട്രോള്‍ പൈലറ്റ് ലോഞ്ച് ചെയ്യുന്നതിനിടെയാണ് സംഭവം.

മന്ത്രിമാര്‍ക്കൊപ്പം നിരവധി ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥരും ഈ നിമിഷം സ്റ്റേജിലുണ്ടായിരുന്നു. ലോഞ്ചിന്റെ തത്സമയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി ഇവന്റിനായി സജ്ജീകരിച്ച സ്റ്റേജിന് പിന്നില്‍ സ്‌ക്രീന്‍ സ്ഥാപിച്ചിരുന്നു. ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ സ്റ്റേജില്‍ സംസാരിക്കുന്നതിനിടെയാണ് ക്ലിപ്പ് പ്ലേ ചെയ്യാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ സ്‌ക്രീന്‍ സംഘാടകര്‍ ഡാമേജ് കണ്‍ട്രോള്‍ മോഡിലേക്ക് മാറ്റുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ സ്‌ക്രീനില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

എന്നാല്‍ അവിടെയുണ്ടായിരുന്നവരില്‍ ചിലര്‍ സംഭവം തങ്ങളുടെ സ്മാര്‍ട്ട്ഫോണുകളില്‍ റെക്കോര്‍ഡ് ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ടിന്‍സുകിയ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവന്റ് ഓണ്‍ലൈനിലും തത്സമയ സ്ട്രീം ചെയ്യപ്പെട്ടിരുന്നു എന്നും കൂടാതെ ഒരു ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ സൂം മീറ്റിംഗ് ഐഡിയും പാസ്‌കോഡും അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കിട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.

കുറ്റവാളി മിക്കവാറും ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള മീറ്റിംഗ് ഐഡിയും പാസ്‌കോഡും ഉപയോഗിക്കുകയും സൂം മീറ്റിംഗില്‍ പങ്കാളിയായി ചേരുകയും ചെയ്തിരിക്കാം. തുടര്‍ന്ന് അദ്ദേഹം സൂം മീറ്റിംഗില്‍ അശ്ലീല വീഡിയോകള്‍ സ്ട്രീം ചെയ്തു, ടിന്‍സുകിയ പോലീസ് സൂപ്രണ്ട് ദേബോജിത് ദിയോറി ന്യൂസ് 18-നോട് പറഞ്ഞു. എന്നാല്‍ ക്ലിപ്പ് പ്രദര്‍ശിപ്പിച്ചപ്പോള്‍ താന്‍ കണ്ടിട്ടില്ല എന്നും എന്നാല്‍ തന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ഇക്കാര്യം തന്നെ അറിയിച്ചെന്നുംഎം-15 പെട്രോള്‍ റോള്‍ഔട്ട് പുറത്തിറക്കിയ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി രാമേശ്വര്‍ തെലി പറഞ്ഞു

വൃന്ദാ കാരാട്ട് അല്ലാതെ ആരാണ് ഉണ്ടായത്? ദിലീപ്, വിജയ് ബാബു വിഷയങ്ങള്‍ സിനിമയ്ക്ക് നല്ലതല്ലെന്ന് മാമുക്കോയവൃന്ദാ കാരാട്ട് അല്ലാതെ ആരാണ് ഉണ്ടായത്? ദിലീപ്, വിജയ് ബാബു വിഷയങ്ങള്‍ സിനിമയ്ക്ക് നല്ലതല്ലെന്ന് മാമുക്കോയ

സംഭവത്തില്‍ ഉള്‍പ്പെട്ടവരെ അന്വേഷിക്കാനും ഉചിതമായ ശിക്ഷ നല്‍കാനും ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് എം വൈദ്യ, അസം പെട്രോകെമിക്കല്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ ബികുല്‍ ദേക, എം എല്‍ എ സുരേന്‍ ഫുക്കന്‍, മുനിസിപ്പല്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ നവനീത അഗര്‍വാള്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

സംഭവത്തില്‍ ടിന്‍സുകിയ ജില്ലാ മജിസ്ട്രേറ്റ് മജിസ്ട്രേറ്റ് തലത്തിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മഞ്ജിത് ബര്‍കകാട്ടിയെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. മെയ് നാലിന് രാവിലെ 11 നും ഉച്ചകഴിഞ്ഞ് 3 നും ഇടയില്‍ തന്റെ ഓഫീസില്‍ മൊഴിയെടുക്കാന്‍ സംഭവത്തെക്കുറിച്ച് വിവരമുള്ളവരോട് ബര്‍കകാട്ടി അഭ്യര്‍ത്ഥിച്ചു.

ചെമ്പരത്തിയും ഭ്രാന്തും തമ്മില്‍ എന്താ ബന്ധമെന്ന് നിങ്ങള്‍ക്കറിയാമോ..? അഭിരാമിയുടെ പുതിയ ചിത്രങ്ങള്‍

English summary
porn video was displayed on the stage screen during the event attended by the Union Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X