കോണ്ടത്തിന്റെ കവറില്‍ അശ്ലീമെന്ന്
ദില്ലി: കോണ്ടത്തിന്റെ കവര്‍ ചിത്രത്തില്‍ അശ്ലീലമെന്ന് പരാതി. സംഭവം ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ വനിത കമ്മീഷന്‍ ദില്ലി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.നോയ്ഡയിലും മധുരയിലും ഫാക്ടറികളുള്ള ഗര്‍ഭ നിരോധന ഉറ നിര്‍മാതാക്കള്‍ക്കെതിരെയാണ് പരാതി. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ചിത്രങ്ങളാണ് കോണ്ടത്തിന്റെ കവറിന് മുകളില്‍ ഉള്ളത് എന്നാണ് പരാതി. ഇന്ദര്‍ സെയിന്‍ ദുവ എന്നയാളാണ് ഇത്തരം ഒരു പരാതി വനിത കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ളത്.

പരാതി കിട്ടിയ ഉടന്‍ തന്നെ വനിത കമ്മീഷന്‍ ഉടന്‍ തന്നെ കമ്പനി ഉടമക്ക് നോട്ടീസയച്ചു. മുമ്പ് ഇത്തരം ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു എന്ന് കമ്പനിയുടെ വക്കീല്‍ സമ്മതിച്ചു. പക്ഷേ ഇപ്പള്‍ ഉപയോഗിക്കുന്നില്ല എന്നും സമര്‍ത്ഥിച്ചു.വനിത കമ്മീഷന്‍ ഇതുകൊണ്ടൊന്നും അടങ്ങാന്‍ തയ്യാറായില്ല. ദില്ലി പോലീസിനും കൂടി കൊടുത്തു ഒരു നോട്ടീസ്. 30 ദിവസത്തിനകം
സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഇണ്ടാസ്. സംഭവത്തില്‍ തെറ്റായിട്ടെന്തെങ്കിലും കണ്ടെത്തിയാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ദില്ലി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്ക് വനിത കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള 1986 ലെ നിയമം അനുസരിച്ചാണ് വനിത കമ്മീഷന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുപന്നത്.












Click it and Unblock the Notifications