കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തും സംഭവിച്ചേക്കാം; ഐസിസില്‍ ചേര്‍ന്ന ഇന്ത്യക്കാര്‍ തിരിച്ചെത്തുന്നത് ഭയക്കണം: മുന്നറിയിപ്പ്

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ഭീകര സംഘടനയായ ഇസ്ലാമിക് സ്്‌റ്റേറ്റില്‍ പ്രവര്‍ത്തിച്ച ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നവരെ ഭയക്കണമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഒക്ടോബര്‍ 17ന് ഇസ്ലാമിക് സ്‌റ്റേറ്റ് തലസ്ഥാനമായ റാഖ അവര്‍ക്ക് നഷ്ടമായിരുന്നു. ഇതോടെ ഇന്ത്യയില്‍ നിന്ന് ഐസിസില്‍ ചേര്‍ന്നവര്‍ ഇന്ത്യയ്‌ലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് വിവരം.

ഷെറിന്‍ മാത്യൂസിന്റെ മരണം, ദത്ത് നടപടികളിൽ പൊരുത്തക്കേട് ? അന്വേഷിക്കണമെന്ന് സുഷമ
ഈ സാഹചര്യത്തിലാണ് ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നവരെ നിരീക്ഷിക്കാനും സംശയം തോന്നിയാല്‍ അറസ്റ്റ് ചെയ്യാനും വിമാനത്താവളങ്ങള്‍ തുറമുഖങ്ങള്‍ എന്നിവിടങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ജാഗ്രതാ നിര്‍ദേശം

ജാഗ്രതാ നിര്‍ദേശം

ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും എത്തുമ്പോള്‍ തന്നെ അറസ്റ്റ് ചെയ്യാനുമാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് കര്‍ശന ജാഗ്രത നിര്‍ദേശം തന്നെ നല്‍കിയിട്ടുണ്ട്.

91 ഇന്ത്യക്കാര്‍

91 ഇന്ത്യക്കാര്‍

ഇറാഖ്, സിറിയ അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലായി 91 ഇന്ത്യക്കാരാണ് ഐസിസില്‍ ചേര്‍ന്നിട്ടുള്ളതെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതില്‍ 67 ഇന്ത്യക്കാര്‍ സിറിയയ്ക്കു വേണ്ടി പോരാടുന്നുണ്ടെന്നും കേരളത്തില്‍ നിന്നുളള 24 പേര്‍ അഫ്ഗാനിസ്ഥാന്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ടെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

11 പേര്‍ തിരിച്ചെത്തി

11 പേര്‍ തിരിച്ചെത്തി

തീവ്രവാദ വിരുദ്ധ സേനയിലെ വിദഗ്ധര്‍ പറയുന്നത് 11 ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ടെന്നാണ്. എന്നാല്‍ ഇവര്‍ സിറിയയ്ക്കു വേണ്ടി പോരാടിക്കൊണ്ട് നിന്നവരാണോ അതോ തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് തിരിച്ചെത്തുന്നവരാണോ എന്നും വ്യക്തമല്ല.

മരിച്ചവരെ കുറിച്ച് വ്യക്തമല്ല

മരിച്ചവരെ കുറിച്ച് വ്യക്തമല്ല

അതേസമയം ഐസിസില്‍ ചേര്‍ന്നതിനു പിന്നാലെ പോരാട്ടത്തില്‍ മരിച്ചവരെ കുറിച്ച് കൃത്യമായ വിവരമില്ല. 7പേര്‍ മരിച്ചെന്നും 15 പേര്‍ മരിച്ചെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളണ്ട്.

നിരന്തര സമ്പര്‍ക്കം

നിരന്തര സമ്പര്‍ക്കം

ഇക്കാര്യത്തില്‍ ഇറാഖ്, സിറിയ, റഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ സുരക്ഷാ ഏജന്‍സികളുമായി ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. സമൂഹത്തില്‍ ഇവര്‍ സ്വന്ത്രമായി നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താനും ഇന്ത്യന്‍ ഏജന്‍സികള്‍ ശ്രമിക്കുന്നുണ്ട്.

വ്യക്തമായ പദ്ധതി

വ്യക്തമായ പദ്ധതി

ഐസിസില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായി തീവ്രവാദ വിരുദ്ധ സേനയിലെ വിദഗ്ധര്‍ വ്യക്തമായ പദ്ധതി തന്നെ തയ്യാറാക്കുന്നുണ്ട്്. ഇവരുടെ കുടുംബത്തിന്റെ വിവരം അടക്കം ശേഖരിക്കുന്നുണ്ട്. എങ്ങനെ ഇവര്‍ ഐസിസില്‍ എത്തിയെന്നും പരിശോധിക്കും.

വിവരങ്ങളില്ല

വിവരങ്ങളില്ല

ഇന്ത്യയില്‍ നിന്ന് യൂസഫ് അലി ഹിന്ദിയുടെ നേതൃത്വത്തില്‍ പാകിസ്ഥാനിന്ന് സിറിയയിലേക്ക് കടന്ന ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളെ കുറിച്ച് വിവരങ്ങളില്ല. ഇവരില്‍ അധികം പേരും ആന്ധ്ര, തെലങ്കാന, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

വിദേശികളും മടങ്ങിയെത്തുന്നു

വിദേശികളും മടങ്ങിയെത്തുന്നു

ഐസിസില്‍ നിന്ന് മടങ്ങിയെത്തുന്ന വിദേശികളായ പോരാളികള്‍ അഫ്ഗാനിസ്ഥാന്‍, കിഴക്ക് പടിഞ്ഞാറന്‍ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കടക്കുന്നുണ്ടെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

അല്‍ക്വയ്ദയ്‌ക്കൊപ്പം

അല്‍ക്വയ്ദയ്‌ക്കൊപ്പം

ഭീതകര സംഘടനകളായ അല്‍ക്വയ്ദ, ഹഖാനി എന്നിവയുമായി ഐസിസ് കൈകോര്‍ക്കാന്‍ തയ്യാറെടുക്കുന്നതായി വിവരങ്ങളുണ്ട്. അഫ്ഗാനി പാകിസ്ഥാന്‍ ്അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കാനാണ് ഇവര്‍ തയ്യാറെടുക്കുന്നതെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

 ആക്രമണം ഭയക്കുന്നു

ആക്രമണം ഭയക്കുന്നു

ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ഐസിസ് ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്തുമോ എന്നാണ് ഇന്റലിജന്‍സ് ഭയപ്പെടുന്നത്. ഇത്തരം ആക്രമണങ്ങള്‍ ഒഴിവാക്കാനായി സംസ്ഥാന പോലീസുകളുമായി നിരന്തരം സമ്പര്‍ക്കത്തിലാണ് ഇന്റലിജന്‍സ്.

English summary
ports airports alerted to check radicalised indians returning from is strongholds in syria iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X