പോര്‍ച്ചുഗലിന്റെ വിജയം; ഹിന്ദു ദൈവത്തിന് കുരിശുമാല ഓഫര്‍ ചെയ്ത ആരാധകന് അറസ്റ്റില്‍
പനജി: പോര്‍ച്ചുഗല്‍ ടീം യൂറോകപ്പ് വിജയിച്ചതിന്റെ സന്തോഷത്തില്‍ ഹിന്ദു ദൈവത്തിന് കുരിശുമാല വാഗ്ദാനം ചെയ്ത ആരാധകന് പോലീസ് പിടിയിലായി. ഗോവയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ലൂക്കാസ് കാര്‍വാലോ എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
തിങ്കളാഴ്ചയാണ് പനജിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള സംഗേം ഗ്രാമത്തിലുള്ള ഹിന്ദു ദൈവത്തിന് ലൂക്കാസ് മാല നല്‍കുമെന്നറിയിച്ചത്. സംഭവമറിഞ്ഞെ പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഹിന്ദു ദൈവത്തിന് കുരിശുമാല നല്‍കാനുള്ള തീരുമാനം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാണ് ഇവരുടെ വിലയിരുത്തല്‍.

പരാതിയെ തുടര്‍ന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, താന്‍ പോര്‍ച്ചുഗലിന്റെ വിജയം ആഘോഷിച്ചിട്ടില്ലെന്നാണ് ലൂക്കാസ് പോലീസിന് നല്കിയ മൊഴി. പ്രതിയെ വിശദമായ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. ഏതെങ്കിലും തരത്തില്‍ മതവിദ്വേഷം പടര്‍ത്താനുള്ള ശ്രമമായിരുന്നോ ഇതെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഗോവ 1961ലാണ് സ്വതന്ത്രമാകുന്നത്. ഒട്ടേറെ പോര്‍ച്ചുഗീസ് വംശജര്‍ ഇപ്പോഴും ഗോവയില്‍ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ പോര്‍ച്ചുഗീസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സംസ്ഥാനം കൂടിയാണ് ഗോവ.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications