പോസ്-പോസിന്‍റെ നാല്‍പ്പതാമത് സംവാദത്തില്‍ ശ്രേയാംസ് കുമാര്‍ എംപിയും ബിജു പ്രഭാകര്‍ ഐഎഎസും
മിഷൻ ബെറ്റര്‍ ടുമാറോയുടെ പോസ്-പോസ് ഓണ്‍ലൈന്‍ സംവാദം നാല്‍പ്പതാം എപ്പിസോഡിലേക്ക്. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ആരംഭിക്കുന്ന നാല്‍പ്പതാമത് എപ്പിസോഡില്‍ രാജ്യസഭാ എംപി എം വി ശ്രേയാംസ് കുമാർ, സാമൂഹിക വികസന, വനിതാ-ശിശു ക്ഷേമ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ് എന്നിവർ പങ്കെടുക്കും. 'ഉള്ളറിയുന്ന നേതൃത്വം' (Compassionate Leadership) എന്ന വിഷയത്തിലാണ് സംവാദം സംഘടിപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള മലയാളികളുടെ സവിശേഷ ശ്രദ്ധയാകർഷിച്ചുകൊണ്ടാണ് പോസ്-പോസ് നാല്പതാം എപ്പിസോഡിലേക്ക് കടക്കുന്നത്. ഐജി പി വിജയൻ ഐപിഎസിന്‍റെ പിന്തുണയോടെ രൂപീകരിച്ച മിഷൻ ബെറ്റർ ടുമോറോയുടെ പ്രതിവാര പരിപാടിയാണ് പോസ്-പോസ്. ഇതിനോടകം അതിപ്രശസ്തരായ പല വ്യക്തികളും ഈ പരമ്പരയിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് മലയാളി പ്രേക്ഷകരോട് സംവദിച്ചു കഴിഞ്ഞിട്ടുണ്ട്.
സമാധാന നോബൽ സമ്മാന ജേതാവായ കൈലാഷ് സത്യാർത്ഥി ആയിരുന്നു പോസ്-പോസിന്റെ ആദ്യ ഗ്ലോബൽ എപ്പിസോഡിൽ എത്തിയത്. മലയാളികളുടെ അഭിമാനമായ നടൻ മോഹൻലാൽ, ഒളിമ്പ്യൻ അഞ്ചു ബോബി ജോർജ്, ഇൻഫോസിസ് മുൻ സിഇഒ ഷിബു ലാൽ, സംഗീതജ്ഞൻ ഷഹബാസ് അമൻ തുടങ്ങിയവരും നിരവധി ഉയർന്ന ഐഎഎസ്/ഐപിഎസ് ഉദ്യോഗസ്ഥരും ഈ സംവാദത്തിലൂടെ ജീവിതഗന്ധിയായ പല വിഷയങ്ങളും ചർച്ച ചെയ്യാനെത്തിയിരുന്നു.

ഓരോ പ്രത്യേക വിഷയങ്ങളെ പറ്റി പത്ത് വിവിധ ചർച്ചകൾ എന്ന രീതിയിലാണ് ഈ പരമ്പര വിഭാവനം ചെയ്തിരിക്കുന്നത്. അതിൽ 'നേതൃത്വം' എന്നതിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്ത പത്ത് സംവാദങ്ങളുടെ അവസാന എപ്പിസോഡ് കൂടിയാണ് വരുന്ന വെള്ളിയാഴ്ച, ജനുവരി 8, 2020 ന് ഇന്ത്യൻ സമയം ഏഴ് മണിക്ക് നടക്കുവാൻ പോകുന്നത്.
പോസ്-പോസിന്റെ ഓരോ എപ്പിസോഡും ഏകദേശം മുപ്പത് ലക്ഷത്തോളം ആൾക്കാർ തത്സമയം കാണുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് യുവജനതയിൽ പോസിറ്റിവിറ്റിയും (Positivity - Pos) ജീവിതത്തിന്റെ പോസ്സിബിലിറ്റികളും (Possibility - Poss) തിരഞ്ഞാണ് ഈ പരിപാടി സംഘടിപ്പിച്ചു തുടങ്ങിയത്. എന്നാൽ വൈകാതെ തന്നെ, ഇത് വളരെയധികം ജനസമ്മതി നേടുകയും, ലോകത്തിന്റെ പല ഭാഗങ്ങളിൽ ഒരു സ്ഥിരം പ്രേക്ഷകരെ സൃഷ്ടിക്കാനും കഴിഞ്ഞു.
രാഷ്ട്രീയ-മാധ്യമ രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ശ്രേയാംസ് കുമാർ, പൊതുഭരണ രംഗത്ത് ജനോപകാരപരമായ നടപടികൾ എടുത്തു കൊണ്ട് പ്രിയങ്കരനായ ശ്രീ. ബിജു പ്രഭാകർ ഐഎഎസ് എന്നിവർ ഒന്നിക്കുന്ന നാല്‍പ്പതാം എപ്പിസോഡ് പോസ്-പോസിന്റെ തിളക്കമാർന്ന എപ്പിസോഡുകളിൽ ഒന്നായിരിക്കും. ഈ എപ്പിസോഡ് എംബിടിയുടെ എല്ലാ സോഷ്യൽ മീഡിയ ചാനലുകളിലും തത്സമയം സ്ട്രീം ചെയ്യുന്നതാണ്.
Recommended Video
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications