കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം; 57 ശതമാനം കേസുകളിലും പോക്സോ നിയമം ചുമത്തിയില്ലെന്ന് കണക്കുകൾ

Google Oneindia Malayalam News

ദില്ലി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ തടയുന്നതിനുള്ള പോക്സോ നിയമം ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. 2017ൽ 17,557 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 57 ശതമാനം കേസുകളിലും പോസ്കോ നിയമം ചുമത്തിയിട്ടില്ല. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്ത് വിട്ട ക്രൈം ഇൻ ഇന്ത്യ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വാളയാർ കേസ്: പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്ന് ആവർത്തിച്ച് പെൺകുട്ടികളുടെ അമ്മ, ഹൈക്കോടതിയിലേക്ക്വാളയാർ കേസ്: പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്ന് ആവർത്തിച്ച് പെൺകുട്ടികളുടെ അമ്മ, ഹൈക്കോടതിയിലേക്ക്

7498 കേസുകളിൽ മാത്രമാണ് പോക്സോ നിയമത്തിന്റെ 4, 6 വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. മറ്റ് കേസുകളിൽ ഐപിസി സെക്ഷൻ 376 മാത്രമാണ് ചുമത്തിയിരിക്കുന്നത്. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ വിമർശനമാണ് ഉയരുന്നത്.

 വിമർശനം

വിമർശനം

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ സംഭവങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മിക്ക കേസുകളും പോക്സോ നിയമം ചുമത്താതെ ഒഴിവാക്കുന്നതിനെതിരെ വിമർശനവുമായി കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷൻ രംഗത്ത് എത്തിയിട്ടുണ്ട്. ഒന്നുകിൽ പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ പോക്സോ നിയമത്തെക്കുറിച്ച് അറിവില്ല, ഇല്ലെങ്കിൽ ഗുരുതരമായ അലംഭാവമാണിതെന്ന് ഫൗണ്ടേഷൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

2014ൽ ഇങ്ങനെ

2014ൽ ഇങ്ങനെ

2014ൽ പോക്സോ വകുപ്പിലെ 4,6 വകുപ്പുകളും, ഐപിസി 376 വകുപ്പുകളും ചുമത്തിയ കേസുകളുടെ എണ്ണം പ്രത്യേകം പ്രത്യേകം ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്ത് വിട്ടിരുന്നു. ഇതിൽ 76 ശതമാനം കേസുകളിലും പോക്സോ നിയമം ചുമത്തിയിരുന്നില്ല. 2015ലെ റിപ്പോർട്ട് പ്രകാരം 55 ശതമാനം കേസുകളിലാണ് പോക്സോ നിയമം ചുമത്താതിരുന്നത്. 2016ലെ കണക്കുകൾ പുറത്ത് വിട്ടിരു

പോക്സോ നിയമം

പോക്സോ നിയമം

2012ലാണ് പോക്സോ നിയമം നിലവിൽ വരുന്നത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ പരാതികളിൽ കടുത്തശിക്ഷ നടപ്പിലാക്കാനും ഇരകൾക്ക് എത്രയും വേഗം നീതി ഉറപ്പാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങളെ തടയുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. കുട്ടികളുടെ പുനരധിവാസം, കൗണ്‍സിലിങ്, ആരോഗ്യസംരക്ഷണം, സ്വകാര്യത എന്നിവയ്ക്ക് കര്‍ശന വ്യവസ്ഥകളും നിയമത്തിലുണ്ട്.

മുന്നിൽ ഉത്തർപ്രദേശ്

മുന്നിൽ ഉത്തർപ്രദേശ്

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിലാണെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നത്. 2017ൽ 1609 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം രജിസ്റ്റർ 90 ശതമാനം കേസുകളിലും ഇതുവരെ വിചാരണ പൂർത്തിയായിട്ടല്ലെന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് പറയുന്നത്.

English summary
POCSO act was not imposed on 57 percent of child assault cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X