ടെസ്റ്റ് ഡ്രൈവിന് വാങ്ങിയ ഓഡി കാറുമായി യുവാവ് കടന്നുകളഞ്ഞു
ഡോക്ടറെന്ന വ്യാജേനയെത്തിയ യുവാവ് ലക്ഷങ്ങള്‍ വിലവരുന്ന കാര്‍ ടെസ്റ്റ് ഡ്രൈവിനായി വാങ്ങിയശേഷം ഓടിച്ചുപോവുകയായിരുന്നു.
ഹൈദരാബാദ്: ടെസ്റ്റ് ഡ്രൈവിനായി വാങ്ങിയ ഓഡി കാറുമായി യുവാവ് കടന്നുകളഞ്ഞതായി പരാതി. ഹൈദരാബാദിലെ സെക്കന്റ് ഹാന്റ് കാര്‍ ഡീലറാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഡോക്ടറെന്ന വ്യാജേനയെത്തിയ യുവാവ് ലക്ഷങ്ങള്‍ വിലവരുന്ന കാര്‍ ടെസ്റ്റ് ഡ്രൈവിനായി വാങ്ങിയശേഷം ഓടിച്ചുപോവുകയായിരുന്നു.
വെള്ളിയാഴ്ചയാണ് 35 വയസ് പ്രായം തോന്നിക്കുന്നയാള്‍ ഗൗതം റെഡ്ഡി എന്ന് പരിചയപ്പെടുത്തി കാര്‍ ഡീലറെ സമീപിക്കുന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ ഡോക്ടറാണ് താനെന്നാണ് ഇയാള്‍ അറിയിച്ചിരുന്നത്. ഓഡി Q3 കാര്‍ വാങ്ങിയ ശേഷം ടെസ്റ്റ് ഡ്രൈവിനായി ഡീലര്‍ സെന്ററിലെ സ്റ്റാഫിനെയും ഒപ്പം കൂട്ടി.

അപ്പോളോ ആശുപത്രി പരിസരത്തെത്തിയപ്പോള്‍ സ്റ്റാഫിനോട് പുറത്തിറങ്ങാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. കാര്‍ ആശുപത്രിക്കുള്ളിലേക്കെടുക്കണമെന്നും സുഹൃത്തുക്കളെ കാണിക്കണമെന്നുമായിരുന്നു ആവശ്യം. തുടര്‍ന്ന് സ്റ്റാഫിനെ ഒഴിവാക്കി കാര്‍ ആശുപത്രിക്കുള്ളിലേക്ക് ഓടിച്ചു പോവുകയും ചെയ്തു. പിന്നീട് തിരിച്ചുവന്നില്ലെന്ന് പരാതിക്കാരന്‍ പറയുന്നു.
ശ്രിനഗര്‍ കോളനിയിലെ നാനി കാര്‍ ഡീലറുടമയാണ് ബഞ്ജാര ഹില്‍സ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ആശുപത്രിക്കുള്ളിലെ മറ്റൊരു ഭാഗത്തുകൂടെ കാറുമായി ഡ്രൈവര്‍ കടന്നുകളഞ്ഞതായാണ് വിവരം. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന്‍ കെ ശ്രീനിവാര്‍ പറഞ്ഞു.












Click it and Unblock the Notifications