കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി യുഗത്തിന്‍റെ അന്ത്യ കൂദാശ തുടങ്ങി... ഇനി രാഹുല്‍ നയിക്കട്ടെ!!!

  • By Desk
Google Oneindia Malayalam News

മോദി തരംഗത്തിന് അന്ത്യമായെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ ഫലം പുറത്ത്. ലോക്നിധി സെന്‍റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ്ങ് സൊസൈറ്റിയാണ് എന്‍ഡിഎ സര്‍ക്കാരിലും മോദിയിലുമുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടമായെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ ഫലം പുറത്തുവിട്ടത്.

കെകെ രമയെ വിമര്‍ശിച്ച സികെ ഗുപ്തനെതിരെ ആഞ്ഞടിച്ച് ശാരദകുട്ടികെകെ രമയെ വിമര്‍ശിച്ച സികെ ഗുപ്തനെതിരെ ആഞ്ഞടിച്ച് ശാരദകുട്ടി

19 സംസ്ഥാനങ്ങളിലെ 175 ലോക്സഭാ മണ്ഡലങ്ങളിലെ 14,336 വോട്ടര്‍മാര്‍ക്കിടയിലാണ് സൊസൈറ്റി സര്‍വേ നടത്തിയത്. ഇതനുസരിച്ച് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 34 ശതമാനം വോട്ടുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം 2017 മേയില്‍ രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വോട്ടിങ്ങ് ശതമാനത്തേക്കാള്‍ അഞ്ച് മടങ്ങ് കുറവാണിതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

കൈവിട്ടു

കൈവിട്ടു

ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ബിജെപിക്ക് തങ്ങളുടെ ആധിപത്യം നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സര്‍വ്വേ പ്രകാരം ഈ മേഖലയില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് എട്ട് ശതമാനത്തില്‍ താഴെയാണ് ബിജെപിയെ പിന്തുണയ്ക്കുന്നവരില്‍ കുറവ് വന്നിരിക്കുന്നത്.

ഗ്രാമീണരുടെ പിന്തുണ ഉറപ്പാക്കി കോണ്‍ഗ്രസ്

ഗ്രാമീണരുടെ പിന്തുണ ഉറപ്പാക്കി കോണ്‍ഗ്രസ്

അതേസമയം ഇവിടങ്ങളില്‍ ഗ്രാമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ എല്ലാവരും തന്നെ കോണ്‍ഗ്രസിനേയാണ് പിന്തുണയ്ക്കുന്നത്. കര്‍ഷകരും കോണ്‍ഗ്രസിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. യുപിഎ സര്‍ക്കാരാണ് തങ്ങളുടെ പ്രശ്നങ്ങളില്‍ കൂടുതല്‍ ഇടപെട്ടിട്ടുള്ളതെന്നും കര്‍ഷകര്‍ വ്യക്തമാക്കിയതായി സര്‍വ്വേയില്‍ പറയുന്നു.

യുവാക്കളും കൈവിട്ടു

യുവാക്കളും കൈവിട്ടു

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് യുവാക്കളില്‍ നിന്നാണ്. 18-25 നും ഇടയിലുള്ള വിഭാഗമാണ് ബിജെപിയെ കൂടുതലായി പിന്തുണച്ചത്. എന്നാല്‍ യുവാക്കളും ബിജെപിയെ കൈവിട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

രാഹുല്‍ പ്രധാനമന്ത്രിയാവണം

രാഹുല്‍ പ്രധാനമന്ത്രിയാവണം

പ്രധാനമന്ത്രിയായി ദക്ഷിണേന്ത്യക്കാര്‍ കൂടുതല്‍ പിന്തുണയ്ക്കുന്നത് രാഹുല്‍ ഗാന്ധിയെയാണെന്ന് സര്‍വ്വേയില്‍ പറയുന്നു. സര്‍വ്വേയില്‍ രാഹുല്‍ ഗാന്ധിക്ക് 27 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ 24 ശതമാനം പേര്‍ മാത്രമാണ് മോദിയെ പിന്തുണച്ചത്.

English summary
A second Mood of the Nation poll by Lokniti-Centre for the Study of Developing Societies (CSDS) has found that positive perception of the BJP government has taken a dip since its first poll.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X