• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മരിച്ച് കിടന്ന ഭീകരൻ' ചാടിയെഴുന്നേറ്റ് തുരുതുരെ വെടിയുതിർത്തു, ഇന്ത്യയ്ക്ക് നഷ്ടമായത് നാല് ജീവനുകൾ!

ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടരുകയാണ്. ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ കൈമാറിയതിന് പിന്നാലെയും അതിര്‍ത്തിയില്‍ സംഘര്‍ഷം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഏറ്റവും അവസാനമായ കശ്മീരിലെ നൗഷേരയിലും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുകയാണ്.

പൂഞ്ചിലെ സലോത്രിയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ അമ്മയും കുട്ടികളും അടക്കം കൊല്ലപ്പെട്ടിരുന്നു. അതിനിടെ വിചിത്രമായ ഒരു വാര്‍ത്തയും കശ്മീരില്‍ നിന്ന് പുറത്ത് വരുന്നുണ്ട്. മരിച്ച് കിടന്ന ഭീകരന്‍ എഴുന്നേറ്റ് 4 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി എന്നാണ് വാര്‍ത്ത.

നിർത്താതെ ഏറ്റുമുട്ടൽ

നിർത്താതെ ഏറ്റുമുട്ടൽ

കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹന്ദ്വാരയില്‍ കൊല്ലപ്പെട്ടത് ഇന്ത്യയുടെ 5 നാല് പേരാണ്. 3 സൈനികരും 2 പോലീസുകാരുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന് കരുതിയ ഭീകരനാണ് ചാടിയേഴുന്നേറ്റ് 4 പേരെ വെടിവെച്ച് കൊന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഭീകര്‍ക്ക് വേണ്ടി തെരച്ചില്‍

ഭീകര്‍ക്ക് വേണ്ടി തെരച്ചില്‍

ഹന്ദ്വാരയില്‍ ഇന്നലെ വൈകിട്ട് ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും ചേര്‍ന്ന് സംയുക്തമായി ഭീകര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയിരുന്നു. ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുകയായിരുന്ന വീടിനകത്ത് ഒളിച്ചിരുന്ന ഭീകരര്‍ സേനയ്ക്ക് നേരത്തെ അകത്ത് നിന്നും വെടി ഉതിര്‍ക്കുകയായിരുന്നു.

11 മണിക്കൂർ ഏറ്റുമുട്ടൽ

11 മണിക്കൂർ ഏറ്റുമുട്ടൽ

ഭീകരരുമായി പതിനൊന്ന് മണിക്കൂറോളമാണ് സൈന്യം ഹന്ദ്വാരയില്‍ ഏറ്റുമട്ടല്‍ നടത്തിയത്. രാത്രി വരെ നീണ്ട പോരാട്ടത്തില്‍ രണ്ട് ഭീകരരെ ആണ് സേന വധിച്ചത്. ഏറ്റുമുട്ടല്‍ പൂര്‍ത്തിയാക്കിയ ശേഷം ഭീകരരുടെ മൃതദേഹങ്ങള്‍ സൈന്യത്തിലെ ഓഫീസര്‍മാര്‍ പരിശോധിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

ഭീകരൻ എഴുന്നേറ്റ് വെടിയുതിർത്തു

ഭീകരൻ എഴുന്നേറ്റ് വെടിയുതിർത്തു

കൊല്ലപ്പെട്ടു എന്ന് കരുതിയ ഭീകരരില്‍ ഒരാള്‍ തോക്കുമായി ചാടിയെഴുന്നേറ്റ് തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു സിആര്‍പിഎഫ് ഓഫീസര്‍ അടക്കം 4 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് ഈ അപ്രതീക്ഷിതമായ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. മാത്രമല്ല പത്ത് പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുമുണ്ട്. ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു.

കനത്ത പ്രകോപനം

കനത്ത പ്രകോപനം

നിയന്ത്രണ രേഖയില്‍ കനത്ത പ്രകോപനമാണ് പാകിസ്താന്‍ ഉണ്ടാക്കുന്നത്. ജൗരിയിലെ നൗഷേരയില്‍ രൂക്ഷമായി പാകിസ്താന്‍ വെടിവെപ്പ് നടത്തി. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ട്. മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ ആക്രമണം നടത്തി.

അമ്മയും കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു

അമ്മയും കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു

ഉറി മേഖലയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ 7 നാട്ടുകാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കൃഷ്ണഗട്ടി, ബലാക്കോട്ട്, മെന്ദാര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ പോസ്റ്റുകളും പാകിസ്താന്‍ ആക്രമിച്ചു. പൂഞ്ച് ജില്ലയിലെ സലോത്രിയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു അമ്മയും രണ്ട് കുട്ടികളും അടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

സംഘർഷം തുടരുന്നു

സംഘർഷം തുടരുന്നു

കശ്മീരിലെ ജനവാസ കേന്ദ്രങ്ങള്‍ തിരഞ്ഞ് പിടിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞ് പോകാന്‍ തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ ഇതിനകം 60ലേറെ തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിരിക്കുന്നത്. ഇപ്പോഴും അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുകയാണ്.

English summary
'Dead' Militant Gets up After Encounter to Kill 4 Jawans in J&K's Handwara, Civilian Killed in Clashes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X