കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയും അമ്മമാരുണ്ടാകുമോ? സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ വിജയം നേടിയ മകനെ അഭിനന്ദിച്ച് അമ്മ

  • By S Swetha
Google Oneindia Malayalam News

ദില്ലിയിലെ വീട്ടമ്മയായ വന്ദന കത്തോച്ച് മകനെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രണ്ടു കുട്ടികളുടെ അമ്മയായ വന്ദന സിബിഎസ്ഇ പത്താംതരം പരീക്ഷയില്‍ 60 ശതമാനം നേടിയ മകനെ അഭിനന്ദിച്ച് കൊണ്ടാണ് കുറിപ്പ് എഴുതിയത്. ബോര്‍ഡ് പരീക്ഷയില്‍ മകന്‍ നേടിയ 60 ശതമാനം വിജയം അഭിനന്ദനാര്‍ഹമാണ്, അത് 90 ശതമാനം അല്ലെങ്കില്‍ പോലും തനിക്ക് ഉണ്ടാകുന്ന സന്തോഷത്തില്‍ മാറ്റമൊന്നുമില്ലെന്നു പറഞ്ഞാണ് വന്ദനയുടെ കുറിപ്പ് ആരംഭിക്കുന്നത്.

അതൊരു വരവാണ്.. രാജാവ് വരുന്നത് പോലെ തന്നെ! തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ വേണമെന്ന് സുരേഷ് ഗോപിഅതൊരു വരവാണ്.. രാജാവ് വരുന്നത് പോലെ തന്നെ! തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ വേണമെന്ന് സുരേഷ് ഗോപി

' പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടിയ എന്റെ മകന്റെ വിജയത്തില്‍ ഞാന്‍ വളരെയധികം അഭിമാനം കൊള്ളുന്നു. അതെ 90 ശതമാനം മാര്‍ക്കല്ല എങ്കില്‍ പോലും എനിക്കുണ്ടാകുന്ന സന്തോഷത്തില്‍ മാറ്റമൊന്നുമില്ല. ചില വിഷയങ്ങളില്‍ അവന്‍ എത്രത്തോളം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് എനിക്കറിയാം. കഴിഞ്ഞ ഒന്നര മാസം അവന്‍ അതിന് വേണ്ടി എത്രത്തോളം പരിശ്രമിച്ചുവെന്നറിയാം. ഈ വിജയം നിന്നെ പോലുള്ളവര്‍ക്ക് അഭിമാനിക്കേണ്ട ഒന്നാണ്.''

jpg-pagespeed-i

ചില ഉപദേശങ്ങളോടെയാണ് അവരുടെ പോസ്റ്റ് അവസാനിക്കുന്നത്. വലിയതും വിശാലവുമായ സമുദ്രം പോലെയാണ് ജീവിതം, ആ ജീവിതത്തില്‍ നന്മയും അന്തസ്സും കാത്തു സൂക്ഷിച്ച് എങ്ങനെ ജീവിക്കണമെന്ന് നീ തീരുമാനിക്കുക, തീര്‍ച്ചയായും നിന്റെ തമാശ രീതിയിലുള്ള ഇടപഴകലും ഒപ്പം വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏഴായിരത്തിലധികം തവണയാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഏതാണ്ട് രണ്ടായിരത്തോളം അഭിപ്രായങ്ങളും പോസ്റ്റിന് ലഭിച്ചു. 'ഇത്തരം ലക്ഷ്യങ്ങളോടെയുള്ള മാതാപിതാക്കള്‍ ഒരു പ്രചോദനമാണെന്ന് ഒരു ഉപയോക്താവ് എഴുതിയപ്പോള്‍ ഇങ്ങനെയൊരു അമ്മയെ ലഭിച്ച ആ കുട്ടി ഭാഗ്യവാനാണെന്ന് പലരും അഭിപ്രായപ്പെട്ടു. 'ഈ പോസ്റ്റിന് ഇത്തരത്തിലൊരു പ്രതികരണം ലഭിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് അവര്‍ പിന്നീട് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. മാത്രമല്ല മകനോടും തന്നോടുമുള്ള സ്‌നേഹത്തിനും കരുതലിനും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

മെയ് 6നാണ് സിബിഎസ്ഇ പത്താം തരം ഫലം പ്രഖ്യാപിച്ചത്. 92.45 ശതമാനം വിജയത്തോടെ പെണ്‍കുട്ടികളാണ് മികച്ച നേട്ടം കൈവരിച്ചത്. 99.85 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖല മികച്ച പ്രകടനം കാഴ്ച വെച്ചു. തൊട്ടുപിന്നാലെ ചെന്നൈ 99 ശതമാനവും അജ്മീര്‍ 95.89 ശതമാനവും വിജയം നേടി.

English summary
post goes viral in Mom congratulsates her son bags 60 percent marks in SSLC examination,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X