പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന മാത്രമല്ല, 35,000 കോടി രൂപയുടെ കള്ളപ്പണം ഒളിപ്പിച്ചത് ഇവിടെയും!
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് ശേഷം കോര്‍പ്പറേറ്റുകളും വ്യക്തികളും ഒളിപ്പിച്ച് വെച്ച പണം 35,000 കോടി രൂപ.
ബോപ്പാല്‍; കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് ശേഷം കോര്‍പ്പറേറ്റുകളും വ്യക്തികളും ഒളിപ്പിച്ച് വെച്ച പണം 35,000 കോടി രൂപ. നോട്ട് നിരോധനം ഏര്‍പ്പെടുത്തി 60 ദിവസങ്ങള്‍ക്കുള്ളില്‍ മധ്യപ്രദേശിലെ 25 പ്രധാന ബാങ്കുകളില്‍ നിന്നാണ് ഇത്രയും വലിയ തുക നിക്ഷേപിച്ച വിവരം പുറത്ത് വിട്ടിരിക്കുന്നത്.
നേരത്തെ പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളിലും ഭീമമായ തുക നിക്ഷേപിച്ചിരുന്നു. 45 ദിവസംകൊണ്ട് ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഒഴുകിയെത്തിയത് 87,000 കോടി രൂപയാണ്. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് നടപ്പിലാക്കുന്നത്.

ജന്‍ധനില്‍ കള്ളപ്പണം നിക്ഷേപിക്കുമ്പോള്‍
നോട്ട് നിരോധനത്തിന് ശേഷം ജന്‍ധന്‍ അക്കൗണ്ടുകളില്‍ കള്ളപ്പണം നിക്ഷേപിക്കുന്നവരെ ജയിലിലടയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പാവപ്പെട്ടവര്‍ക്കുള്ള ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് കള്ളപ്പണം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ താക്കീദാണ് പ്രധാനമന്ത്രി നല്‍കിയത്.

60 ദിവസംകൊണ്ട്
നവംബര്‍ എട്ട് മുതല്‍ ജനുവരി 10 2017 വരെ മധ്യപ്രദേശിലെ 25 പ്രധാന ബാങ്കുകളിലായി 35, 529 കോടിയാണ് കോര്‍പ്പറേറ്റുകളും വ്യക്തികളും നിക്ഷേപിച്ചിരിക്കുന്നത്.

പത്ത് ബാങ്കുകളിലായി
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ആക്‌സിസ് ഐഡിബിഐ, പഞ്ചാബ് നാഷ്ണല്‍ ബാങ്ക്, കാനറ ബാങ്ക്, ഐസിസിഐ, എച്ച്ഡിഎഫ്‌സി, സിന്‍ഡിക്കേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിലേക്കാണ് പണം നിക്ഷേപിച്ചിരിക്കുന്നത്.

അന്വേഷണത്തിലൂടെ
നോട്ട് നിരോധനത്തിന് ശേഷം മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമായി ഐടി ഡിപ്പാര്‍ട്ട്‌മെന്റ് 24,00 വ്യക്തികളെ ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications