പോസ്റ്റ് ഓഫീസ് നിക്ഷേപം: പുതിയ നിയമം വല്ലതും അറിഞ്ഞോ, ഇല്ലെങ്കില്‍ പണികിട്ടും, നിക്ഷേപം നടക്കില്ല
ഏതെങ്കിലും തരത്തിലുള്ള ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപം ഉള്ളവരായിരിക്കും നമ്മളില്‍ പലരും. ജനപ്രിയവും സുരക്ഷിതവുമായ നിരവധി സമ്പാധ്യ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് ഇതിനോടകം അവതരിപ്പിച്ചിരിക്കുന്നത്. ഇതിലുടെ മികച്ച ആനുകൂല്യങ്ങളും നിക്ഷേപകർക്ക് നല്‍കുന്നു. എന്നാല്‍ ഇപ്പോഴിതാ നിക്ഷേപം കൂടുതല്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയിൽ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ.
ചെറുകിട സമ്പാദ്യ പദ്ധതികളിൽ പങ്കെടുക്കുന്ന നിക്ഷേപകർക്കുള്ള കെവൈസി വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നുവെന്നാണ് പോസ്റ്റ് ഓഫീസ് സർക്കുലറിലൂടെ വ്യക്തമാക്കിയത്. സർക്കുലർ പ്രകാരമുള്ള ശ്രദ്ധേയമായ ഒരു മാറ്റമെന്നുള്ളത് പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളില്‍ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ നിക്ഷേപിക്കുന്നവരുടെ കെവൈസി രേഖകൾക്കൊപ്പം സ്രോതസ്സും കാണിക്കേണ്ടി വരും എന്നുള്ളതാണ്.

ചെറുകിട സമ്പാദ്യ പദ്ധതികളിൽ പങ്കാളികളാകുന്ന ഒരു പ്രത്യേക വിഭാഗം നിക്ഷേപകരിൽ നിന്ന് വരുമാനത്തിന്റെ തെളിവ് ശേഖരിക്കാൻ തപാൽ വകുപ്പ് എല്ലാ പോസ്റ്റ് ഓഫീസുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. തീവ്രവാദത്തിനുള്ള ധനസഹായവും കള്ളപ്പണം വെളുപ്പിക്കലും തടയുക എന്നതാണ് പുതിയ പരിഷ്‌കാരത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന മുറയ്ക്ക് നിക്ഷേപകർ ഇപ്പോൾ പാൻ, ആധാർ വിശദാംശങ്ങൾക്ക് പുറമേ ശ്രോതസ്സിനുള്ള തെളിവും സമർപ്പിക്കേണ്ടി വരും.
നിക്ഷേപകരെ ലോ-റിസ്‌ക്, മീഡിയം- റിസ്‌ക്, ഹൈ-റിസ്‌ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണം. 50000 രൂപവരെ നിക്ഷേപം നടത്തുന്നവരാണ് ലോ-റിസ്‌ക് വിഭാഗത്തില്‍ വരുന്നത്. മീഡിയം റിസ്‌ക് വിഭാഗത്തില്‍ വരുന്നത് 50,000-10 ലക്ഷം രൂപവരെ നിക്ഷേപിക്കുന്നവരാണ്. 10 ലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ള എല്ലാവരും ഹൈ റിസ്ക് വിഭാഗത്തില്‍ വരും. രാഷ്ട്രീയ നേതാക്കള്‍, മിലിട്ടറി ഉദ്യോഗസ്ഥര്‍, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടും.
ഹൈ റിസ്ക് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവർ രണ്ടു വര്‍ഷം കൂടുമ്പോള്‍ കെവൈസി പുതുക്കണം. അതേസമയം മീഡിയം റിസ്ക് വിഭാഗത്തിലുള്ളവർ 5 വർഷം കൂടുമ്പോഴും ലോ റിസ്ക് വിഭാഗത്തിലുള്ളവർ 7 വർഷം കൂടുമ്പോഴും കെവൈസി പുതുക്കണം. ചുരുക്കത്തില്‍ ഉയർന്ന തോതില്‍ തുക നിക്ഷേപിച്ചവരെയാമ് പുതിയ നിബന്ധനകള്‍ ബാധിക്കുക. കൃത്യമായ സ്രോതസ്സ് കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇനി മുതല്‍ നിക്ഷേപം നടത്താന്‍ സാധിക്കില്ല.
ശ്രോതസ് കാണിക്കാനായി ബാങ്ക് സ്റ്റേറ്റ്‌മെന്റ്, 3 വര്‍ഷത്തെ ആദായ നികുതി രേഖകള്‍, വില്‍പ്പന രേഖകള്‍, പിന്തുടര്‍ച്ചാവകാശ രേഖകള്‍ തുടങ്ങിയവ സ്രോതസ്സ് കാണിക്കാനായി നിക്ഷേപകർക്ക് ഉപയോഗിക്കാം. അതേസമയം, വിവിധ വിഭാഗങ്ങളിലായി 4 ശതമാനം മുതല്‍ പലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസില്‍ ലഭ്യമാണ്.5 വര്‍ഷ കാലാവധിയുള്ള നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റിന് 7.7 ശതമാനം ആണ് പലിശ. എന്നാല്‍ സീനിയർ സിറ്റിസണ്‍ സേവിങ്സ് സ്കീമിന് 8.2 ശതമാനം വരെ പലിശ ലഭിക്കും.


Click it and Unblock the Notifications