കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിൽ പോസ്റ്റ് പെയിഡ് മൊബൈൽ സേവനങ്ങൾ പുനസ്ഥാപിക്കുന്നു; 68 ദിവസത്തെ നിയന്ത്രണങ്ങൾക്കൊടുവിൽ

Google Oneindia Malayalam News

ശ്രീനഗർ: കശ്മീരിൽ പോസ്റ്റ് പെയിഡ് മൊബൈൽ സേവനങ്ങൾ ശനിയാഴ്ചയോടെ പുനസ്ഥാപിക്കുമെന്ന് അധികൃതർ. 68 ദിവസത്തെ നിയന്ത്രണങ്ങൾ ശേഷമാണ് സംസ്ഥാനത്ത് മൊബൈൽ സേവനങ്ങൾ ലഭ്യമാകുന്നത്. ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് താഴ്വരയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്.

നേതാക്കളെ നേര്‍വഴിക്ക് നയിക്കാന്‍ പ്രിയങ്ക... റായ്ബറേലിയില്‍ വര്‍ക്ക്‌ഷോപ്പ്, കാരണം ഇതാണ്നേതാക്കളെ നേര്‍വഴിക്ക് നയിക്കാന്‍ പ്രിയങ്ക... റായ്ബറേലിയില്‍ വര്‍ക്ക്‌ഷോപ്പ്, കാരണം ഇതാണ്

അതേസമയം ഇന്റർനെറ്റ് ബന്ധം പുനസ്ഥാപിക്കാൻ ഇനിയും വൈകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മൊബൈൽ പ്രീപെയിഡ് സർവ്വീസുകളും അധികം വൈകാതെ പുനസ്ഥാപിച്ചേക്കും. ഉപഭോക്താക്കളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിച്ചതിന് ശേഷം മാത്രമെ പോസ്റ്റ് പെയിഡ് സേവനങ്ങളും ലഭ്യമാക്കുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

kashmir

താഴ്വരയിൽ 66 ലക്ഷത്തോളം മൊബൈൽ മൊബൈൽ ഉപഭോക്താക്കളാണുള്ളത്. ഇവരിൽ 40 ലക്ഷം പേർക്കും പോസ്റ്റ് പെയിഡ് കണക്ഷനാണുള്ളത്. കശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞതിന് പിന്നാലെയാണ് പോസ്റ്റ് പെയിഡ് മൊബൈൽ സേവനങ്ങൾ പുനരാരംഭിക്കുന്നത്.

മൊബൈൽ ഫോൺ ഉപയോഗം പുനസ്ഥാപിക്കാത്തതിനാൽ വിനോദ സഞ്ചാരികൾ താഴ്വരയിലേക്ക് വരാൻ വിമുഖത കാണിക്കുന്നുവെന്നും അതിനാൽ ഇളവുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ടൂറിസം സംഘടനകൾ സർക്കാരിനെ സമീപിച്ചിരുന്നു. സെപ്റ്റംബർ 17 ഓടെ ഏകദേശം 50,000ത്തോളം ലാൻഡ് ലൈൻ കണക്ഷനുകൾ പൂർണമായി പ്രവർത്തനക്ഷമമായെന്ന് അധികൃതർ അവകാശപ്പെട്ടിരുന്നു.

English summary
Post paid mobile services become operational in kashmir after 68 days of restriction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X