കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിലെ തിരഞ്ഞെടുപ്പ് സംഘര്‍ഷം; 7 അംഗ സമിതിയെ നിയോഗിച്ച് മനുഷ്യാവകാശ കമ്മീഷന്‍

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ പലയിടത്തും വ്യാപകമായ സംഘര്‍ഷമുണ്ടായിരുന്നു. ബിജെപി പ്രവര്‍ത്തകരെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ആക്രണം നടത്തി എന്നാണ് ആരോപണം. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ബംഗാളിലെ ലീഗല്‍ സര്‍വീസ് സൊസൈറ്റിക്കും ലഭിച്ചിരുന്നു. കൂടാതെ കല്‍ക്കത്ത ഹൈക്കോടതിയിലും പരാതി എത്തി.

j

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഭവം അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതുപ്രകാരം അന്വേഷണത്തിന് ഏഴംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര. മനുഷ്യാവകാശ കമ്മീഷന്‍ അംഗം രാജീവ് ജെയിന്‍ ആയിരിക്കും അന്വേഷണത്തിന് മേല്‍ന്നോട്ടം വഹിക്കുക. കൊലപാതകം, കവര്‍ച്ച, ബലാല്‍സംഗം തുടങ്ങിയ ആരോപണങ്ങളെല്ലാം ഉയര്‍ന്നിട്ടുണ്ട്.

പൊട്ടിക്കരഞ്ഞ് വിസ്മയയുടെ സഹോദരന്‍; ആശുപത്രിയിലെത്തിയപ്പോള്‍ കണ്ടത്... കിരണ്‍ ഒളിവില്‍പൊട്ടിക്കരഞ്ഞ് വിസ്മയയുടെ സഹോദരന്‍; ആശുപത്രിയിലെത്തിയപ്പോള്‍ കണ്ടത്... കിരണ്‍ ഒളിവില്‍

സംഘര്‍ഷം നടന്ന പ്രദേശങ്ങള്‍ അന്വേഷണ സംഘം സന്ദര്‍ശിക്കും. ആളുകളില്‍ നിന്ന്് മൊഴിയെടുക്കും. സമഗ്രമായ റിപ്പോര്‍ട്ട് കല്‍ക്കത്ത ഹൈക്കോടതിക്ക് സമര്‍പ്പിക്കും. ആരാണ് അക്രമണത്തിന് ഉത്തരവാദികള്‍, പോലീസ് നിഷ്‌ക്രിയരായി നോക്കി നിന്നോ തുടങ്ങിയ കാര്യങ്ങളും സംഘം പരിശോധിക്കും. ഇതുവരെ ലഭിച്ച എല്ലാ പരാതികളും അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഒരിടത്തോ ഒരു മണ്ഡലത്തിലോ മാത്രമല്ല സംഘര്‍ഷമുണ്ടായത്. അതുകൊണ്ടുതന്നെ വിശദമായ അന്വേഷണം വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Recommended Video

cmsvideo
AIIMS warns of impending third wave

വഗേല കോണ്‍ഗ്രസിലേക്ക്; ഗുജറാത്തില്‍ ചിത്രം മാറുന്നു... സോളങ്കിയുമായി ചര്‍ച്ച, ഹൈക്കമാന്റ് തീരുമാനം ഉടന്‍വഗേല കോണ്‍ഗ്രസിലേക്ക്; ഗുജറാത്തില്‍ ചിത്രം മാറുന്നു... സോളങ്കിയുമായി ചര്‍ച്ച, ഹൈക്കമാന്റ് തീരുമാനം ഉടന്‍

English summary
Post-poll Violence in West Bengal: Seven-member Panel of NHRC to Probe complaints
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X