കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്‍ററെ പ്രധാനമന്ത്രി മോഹങ്ങള്‍ തരിപ്പണമാക്കിയത് ഇത്! മോദിക്ക് ഒറ്റയടിക്ക് ഏഴ് ശതമാനം! സര്‍വ്വേ

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: 17ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അഞ്ച് വര്‍ഷത്തിനുള്ള ജനവിധി തങ്ങള്‍ക്ക് എതിരാകില്ലെന്ന് എന്‍ഡിഎയും ഇത്തവണ രാഹുല്‍ മാജിക്കില്‍ രാജ്യം യുപിഎയ്ക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷ വെയ്ക്കുന്നു. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാത്തിലും തന്നെ മോദി അനുകൂല തരംഗങ്ങളാണ് ആഞ്ഞടിക്കുന്നത്. എന്നാല്‍ ഇവയില്ലെല്ലാം സര്‍ക്കാരിന് ഫുള്‍ മാര്‍ക്ക് ലഭിച്ചിട്ടില്ല താനും.

<strong>മോദി കരുത്തന്‍! കേന്ദ്രം ഭരിക്കുന്നത് അഴിമതി മുക്ത സര്‍ക്കാര്‍! സര്‍വ്വേ ഫലം</strong>മോദി കരുത്തന്‍! കേന്ദ്രം ഭരിക്കുന്നത് അഴിമതി മുക്ത സര്‍ക്കാര്‍! സര്‍വ്വേ ഫലം

അഞ്ച് വര്‍ഷ ഭരണം മോദിയുടെ ജനപ്രീതി ഉയര്‍ത്തിയതല്ല ഇതിന് കാരണം. മറിച്ച് ഒരേ ഒരു തുറുപ്പാണ് ഇത്തവണ ബിജെപിയുടെ ജനപ്രീതി ഉയര്‍ത്തിയതെന്നാണ് ടൈംസ് നൗ വിഎംആര്‍ സര്‍വ്വേ സൂചിപ്പിക്കുന്നത്. അത് ഇതാണ്.

 കരുത്തനായി മോദി

കരുത്തനായി മോദി

തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിരിക്കെ ബിജെപിക്ക് ആശ്വാസവും കോൺഗ്രസിന് പ്രഹരവുമേകുന്നതാണ് ടൈംസ് നൗ സര്‍വ്വേ ഫലം. മോദി അനുകൂല തരംഗങ്ങളാണ് സര്‍വ്വേയില്‍ ആഞ്ഞടിച്ചിരിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത പകുതി പേരും അടുത്ത പ്രധാനമന്ത്രിയായി മോദി വരണമെന്ന ആവശ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്.

 രാഹുലിന്‍റെ സ്വപ്നങ്ങള്‍ പൊലിഞ്ഞു?

രാഹുലിന്‍റെ സ്വപ്നങ്ങള്‍ പൊലിഞ്ഞു?

മോദിക്ക് 52 ശതമാനം പേരുടെ പിന്തുണയാണ് സര്‍വ്വേയില്‍ ലഭിച്ചത്. എന്നാല്‍ പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത് വെറും 27 ശതമാനം ആളുകള്‍ മാത്രമാണ്. പ്രാദേശിക നേതാക്കളൊന്നും ചിത്രങ്ങളിലേ ഇല്ല.

 ചിത്രത്തിലേ ഇല്ല

ചിത്രത്തിലേ ഇല്ല

വിശാല സഖ്യം അധികാരത്തില്‍ ഏറിയാല്‍ പ്രധാനമന്ത്രി പദത്തിന് നോട്ടമെറിയുന്ന മമത ബാനര്‍ജിക്കും മായാവതിക്കുമെല്ലാം സര്‍വ്വേയില്‍ പ്രാതിനിധ്യം പോലും ലഭിച്ചില്ല. വെറും 7.3 ശതമാനം പേര്‍ മാത്രമാണ് പ്രാദേശിക നേതാക്കളെ പിന്തുണച്ചത്.

 വിശ്വസ്തനായ പകരക്കാരന്‍

വിശ്വസ്തനായ പകരക്കാരന്‍

ഭൂരിപക്ഷവും മോദിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും വിശ്വസ്തനായ പകരക്കാരനായി രാഹുല്‍ ഗാന്ധിയ്ക്കാണ് പിന്തുണ ലഭിച്ചത്. 43 ശതമാനം പേര്‍ രാഹുലിനെ പിന്തുണച്ചപ്പോള്‍ 43 ശതമാനം പേര്‍ രാഹുലിനെ പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി.

 ജനപ്രീതി 7 ശതമാനം

ജനപ്രീതി 7 ശതമാനം

ഇടിഞ്ഞ് നിന്ന് മോദിയുടെ പ്രതിച്ഛായ ബൂസ്റ്റ് ചെയ്തത് പുല്‍വാമ ഭീകരാക്രമണവും ഇന്ത്യയുടെ തിരിച്ചടിയുമാണെന്ന് സര്‍വ്വേ പറയുന്നു. പുല്‍വാമയ്ക്ക് ശേഷം മോദിയുടെ ജനപ്രീതി 7 ശതമാനം ഉയര്‍ന്നെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

 ഏറെ പിന്നില്‍

ഏറെ പിന്നില്‍

രാജ്യം തീവ്രവാദത്തിന്‍റെ മുൾമുനയിൽ വിറച്ച ഫെബ്രുവരി അഞ്ചിനും 21 നും ഇടയിലാണ് സർവേ നടത്തിയത്. കഴിഞ്ഞ വർഷം അവസാനം വരെ ജനപ്രീതിയിലും വിശ്വാസത്തിലും ഏറെ പിന്നിലായിരുന്ന കേന്ദ്രസർക്കാരിന് വലിയ പ്രതീക്ഷയാണ് സർവേ ഫലമേകുന്നത്.

 സര്‍ജിക്കല്‍ സ്ട്രൈക്ക്

സര്‍ജിക്കല്‍ സ്ട്രൈക്ക്

പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദിന്റെ ഭീകര പരിശീലന കേന്ദ്രങ്ങളിൽ വ്യോമസേന നടത്തിയ സർജ്ജിക്കൽ സ്‌ട്രൈക്കിന് യഥാസമയത്തെ മറുപടിയായി വിലയിരുത്തപ്പെട്ടതും ഭീകരവാദത്തിനെതിരെയുള്ള നടപടികളിൽ ലോകരാജ്യങ്ങളിൽ നിന്ന് ഇന്ത്യക്ക് പിന്തുണ ലഭിച്ചതും കേന്ദ്ര സർക്കാരിന്റെ ജനപ്രീതി ഉയർത്തിയിട്ടുണ്ടന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.

 ഫുള്‍ മാര്‍ക്കില്ല

ഫുള്‍ മാര്‍ക്കില്ല

ഇങ്ങനെയൊക്കെയാണെങ്കില്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ലെന്ന് തന്നെയാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. തൊഴിലില്ലായ്മയാണ് സര്‍ക്കാരിനെതിരെ സര്‍വ്വേയില്‍ ഉയര്‍ന്ന പ്രധാന ഘടകം.40 ശതമാനം പേരാണ് സര്‍വ്വേയില്‍ സര്‍ക്കാരിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയത്.

 കര്‍ഷക വിരുദ്ധം

കര്‍ഷക വിരുദ്ധം

അതേസമയം തൊഴില്‍ നഷ്ടമല്ല മറിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവാത്തതാണ് സര്‍ക്കാര്‍ പോരായ്മയെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത് 40 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കര്‍ഷക ദ്രോഹ നയങ്ങളാണ് സര്‍വ്വേയില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. 17.7 ശതമാനം പേര്‍ സര്‍ക്കാരിനെതിരെ അഭിപ്രായം രേഖപ്പെടുത്തി.

 രാമക്ഷേത്ര നിര്‍മ്മാണം

രാമക്ഷേത്ര നിര്‍മ്മാണം

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിയുടെ തുറപ്പായ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ മൂന്നാമത് മാത്രമാണ് സര്‍വ്വേയില്‍ പരിഗണന ലഭിച്ചത്. പ്രധാനമന്ത്രി കിസാന്‍ പദ്ധതി ജനങ്ങള്‍ക്ക് ഉപകാരമായിട്ടില്ലെന്നും സര്‍വ്വേയില്‍ പങ്കെടുത്ത 30 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

 കോണ്‍ഗ്രസിന് തിരിച്ചടി

കോണ്‍ഗ്രസിന് തിരിച്ചടി

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തോടെ ആത്മവിശ്വാസം തിരിച്ചുകിട്ടിയ കോൺഗ്രസിന് കടുത്ത ആശങ്കയാണ് സർവേയേകുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളും കാർഷിക, തൊഴിൽ രംഗങ്ങളിലെ തകർച്ചകളും റാഫേൽ അടക്കമുള്ള അഴിമതികളും കേന്ദ്ര സർക്കാരിന് തിരിച്ചടിയാവുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കോൺഗ്രസ്.

<strong>ഒറ്റയടിക്ക് 10 ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസില്‍! മുന്‍ എംപിയും സംസ്ഥാന അധ്യക്ഷനും!</strong>ഒറ്റയടിക്ക് 10 ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസില്‍! മുന്‍ എംപിയും സംസ്ഥാന അധ്യക്ഷനും!

<strong>" title=""ഗോപ്യമായി കൈകാര്യം ചെയ്യുന്ന സ്വയം ഭോഗത്തെ സ്ത്രീ തുറന്ന് പറഞ്ഞാല്‍ ഇവിടെ തുല്യത വരുമോ?"" />"ഗോപ്യമായി കൈകാര്യം ചെയ്യുന്ന സ്വയം ഭോഗത്തെ സ്ത്രീ തുറന്ന് പറഞ്ഞാല്‍ ഇവിടെ തുല്യത വരുമോ?"

English summary
Post-Pulwama, PM Narendra Modi’s ratings rise by 7% to 52%:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X