കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാന്‍ പ്രതിസന്ധി അവസാനിക്കുമ്പോള്‍; ഇവര്‍ കോണ്‍ഗ്രസിന്റെ മുഖങ്ങള്‍;രാഹുല്‍ നേതൃത്വത്തിലേക്ക്?

Google Oneindia Malayalam News

ദില്ലി: ഒരു വലിയ കൊടുങ്കാറ്റിന് ശേഷം രാജസ്ഥാന്‍ രാഷ്ട്രീയം ശാന്തമായിരിക്കുകയാണ്. എന്നാല്‍ ഇവിടുത്തെ പ്രതിസന്ധികള്‍ പൂര്‍ണ്ണമായും കെട്ടടങ്ങിയെന്ന് പറയാന്‍ കഴിയില്ല. കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും വിട്ടു നിന്ന സച്ചിന്‍ പൈലറ്റ് തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തിന്റെ പരാതികള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. മധ്യപ്രദേശിലും രാഷ്ടീയ പ്രതിസന്ധികള്‍ ഉടലെടുത്തതിന് പിന്നാലെ കോണ്‍ഗ്രസ് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. മുകുള്‍ വാസ്‌നിക്, ദീപക് ബാബ്രിയ, ഹരീഷ് റാവത്ത് എന്നിവരെയായിരുന്നു നിയോഗിച്ചത്. എന്നാല്‍ മധ്യപ്രദേശില്‍ സംഭവിച്ചത് കോണ്‍ഗ്രസില്‍ സംഭവിച്ചില്ലായെന്നതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഇതിന് പുറമേ രാജസ്ഥാന്‍ രാഷ്ട്രീയത്തോടെ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിലും ചില വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് കരുതുന്നത്.

 ആശങ്കകള്‍

ആശങ്കകള്‍

സച്ചിന്‍പൈലറ്റും അദ്ദേഹത്തിന്റെ എംഎല്‍എമാരും ഉന്നയിക്കുന്ന ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ ഉന്നത നേതൃത്വം ആഗ്രഹിക്കുന്നുവെന്നതിന്റെ പ്രധാന സൂചനയാണ് കമ്മിറ്റി അംഗങ്ങള്‍. രാഹുലിന്റേയും സോണിയയുടേയും വിശ്വസ്തരാണ് മൂന്നംഗ സമിതിയിലെ അംഗങ്ങള്‍. അതിനുള്ള അഴിച്ചുപണികളും പാര്‍ട്ടി നടത്തി കഴിഞ്ഞു.

 അവിനാശ് പാണ്ഡെ

അവിനാശ് പാണ്ഡെ

ആദ്യം തന്നെ രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ ഉണ്ടായിരിക്കുന്ന അവിനാശ് പാണ്ഡെയെ ഉത്തരവാദിത്തത്തില്‍ നിന്നും മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് അവിനാശ് പാണ്ഡെ. പകരം രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളായ അജയ് മാക്കനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

കെസി വേണുഗോപാല്‍

കെസി വേണുഗോപാല്‍

ഈ തീരുമാനത്തില്‍ കെസി വേണുഗോപാല്‍ ഒപ്പുവെക്കുകയും ചെയ്തു. ഇതോടെ സച്ചിന്‍ പൈലറ്റ് ക്യാമ്പ് ഉയര്‍ത്തിയ ഒരു ആവശ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും മാറ്റിയതോടെ മൂന്നംഗ കമ്മിറ്റിയില്‍ അജയ് മാക്കനും എത്തിയിരിക്കുകയാണ്.

പരിഹാരം

പരിഹാരം

സമിതിയിലെ മറ്റൊരും അംഗം കെസി വേണുഗോപാലാണ്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരില്‍ മറ്റൊരാള്‍. മൂന്നാമത്തെയാള്‍ സോണിയാഗാന്ധിയുടെ വിശ്വസ്തരിലൊരാളും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേലും. ഇതോടെ സച്ചിന്‍ പൈലറ്റ് മുന്നോട്ട് വെക്കുന്ന പ്രതിസന്ധികള്‍ക്ക് ഏറെകുറേ പരിഹാരമാവും.

രാഹുല്‍ ഗാന്ധിയുടെ മടങ്ങിവരവ്

രാഹുല്‍ ഗാന്ധിയുടെ മടങ്ങിവരവ്

എന്നാല്‍ രാജസ്ഥാനിലെ ഈ രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ മറ്റ് നിര്‍ണ്ണായക തീരുമാനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ മടങ്ങിവരവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിന് സൂചനയായി പറയുന്നകാര്യങ്ങള്‍ ഇവയൊക്കെയാണ്.

 സോണിയയും രാഹുലും

സോണിയയും രാഹുലും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കുന്ന സമയത്ത് ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഉപദേശകരായെത്തിയിരുന്നത് അത്രകണ്ട് പ്രാവീണ്യമുള്ളവരായിരുന്നില്ല. അതേസമയം രാജസ്ഥാന്‍ പ്രതിസന്ധി ഘട്ടത്തില്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയുണ്ടായി. രാജസ്ഥാന്‍ പ്രശ്‌ന പരിഹാരത്തിനായി ജയ്പൂരിലേക്ക് അയക്കുകയും പ്രശ്‌ന പരിഹാരത്തിനായി ഇടപെടുകയും ചെയ്യുന്ന നേതാക്കളെല്ലാം സോണിയയും രാഹുലും തെരഞ്ഞെടുത്തതാണ്.

 കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്

കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്

ഇതോടെ കോണ്‍ഗ്രസില്‍ ഒരു പുതിയ പ്രവണത ഉടലെടുത്തുവെന്നാണ് കരുതുന്നത്. കെസി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജ്ജേവാല, അജയ് മാക്കേന്‍, അഹമ്മദ് പട്ടേല്‍, തുടങ്ങിയ നേതാക്കള്‍ക്ക് കോണ്‍ഗ്രസിന്റെ ഒരോ നീക്കത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഈ നേതാക്കളുടെ പിന്തുണയോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്തുമെന്നാണ് സൂചന.

 പ്രിയങ്ക

പ്രിയങ്ക

ഇവരെ കൂടാതെ മാണിക്കം ടാഗോര്‍, അജയ്കുമാര്‍ ലല്ലു, ശ്രീനിവാസ്, ഡികെ ശിവകുമാര്‍ എന്നിവര്‍ക്കും കോണ്‍ഗ്രസില്‍ മികച്ച മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം ഏറ്റവും ഒടുവില്‍ രാഹുലിന്റേയും പ്രിയങ്കാഗാന്ധിയുടേയും ഇടപെടലിലാണ് സച്ചിന്‍ പൈലറ്റ് തിരിച്ചെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ പ്രിയങ്കയും ഒരു വലിയ പങ്ക് പാര്‍ട്ടിയില്‍ വഹിക്കും. പ്രശ്‌ന പരിഹാരത്തിനൊപ്പം തന്നെ പാര്‍ട്ടിക്കകത്ത് ഒരു മികച്ച നേതൃത്വം രൂപപ്പെട്ടുവെന്ന് വേണം കരുതാന്‍.

English summary
Post Rajasthan crisis, there is a clarity in the leadership of rahul gandhi in congress party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X