സച്ചിന് സ്മരണികയും പോസ്റ്റല്‍ സ്റ്റാമ്പും
മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന സച്ചിനെ ബി സി സി ഐ പോസ്റ്റല്‍ സ്റ്റാംപിലുമാക്കുന്നു. ടോസിടാന്‍ സച്ചിന് നാണയവും കളി ടിക്കറ്റില്‍ സച്ചിന്റെ പടവും ഉപയോഗിക്കുന്നതിന് പുറമേയാണ് ക്രിക്കറ്റ് ബോര്‍ഡ് സച്ചിനെ പോസ്റ്റല്‍ സ്്റ്റാംപിലാക്കുന്നത്.
സച്ചിന് തെണ്ടുല്‍ക്കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിന്റെ സ്മരണികയായാണ് പോസ്റ്റല്‍ സ്റ്റാംപില്‍ സച്ചിനെ കൊണ്ടുവരുന്നത്. ബി സി സി ഐയും എം സി എയും ചേര്‍ന്നാണ് സച്ചിന് സ്റ്റാംപ് അവതരിപ്പിക്കുന്നത് - മുംബൈ ക്രിക്കറ്റ് അസോസിയേഷന് പ്രസ്താവനയില്‍ അറിയിച്ചു.

സച്ചിന്റെ വിരമിക്കലിനോട് അനുബന്ധിച്ച് 64 പേജുള്ള ഒരു സ്മരണികയും അസോസിയേഷന് പുറത്തിറക്കുന്നുണ്ട്. സ്പോര്‍ട്സ്, ബിസിനസ്, ജേര്‍ണലിസം തുടങ്ങിയ രംഗങ്ങളിലുള്ളവര്‍ സച്ചിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സ്മരണികയില്‍ ഉണ്ടാകുക.
സച്ചിന്റെ അവസാനടെസ്റ്റിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മുംബൈ നഗരം. ദിവസവും പതിനായിരത്തിലധികം സച്ചിന് മാസ്കുകളാണ് വിറ്റുപോകുന്നത് എന്നാണ് കണക്കുകള്‍. പതിനായിരക്കണക്കിന് സച്ചിന് സ്കോര്‍ കാര്‍ഡുകളും വിറ്റുപോകുന്നുണ്ടത്രെ.
സച്ചിന്റെ മുഖമുള്ള നാണയമാണ് ടോസിന് വേണ്ടി ഉപയോഗിക്കുക എന്ന് എം സി എ നേരത്തെ അറിയിച്ചിരുന്നു. ഈ സ്വര്‍ണനാണയം പിന്നീട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് സൂക്ഷിച്ചുവെക്കും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications