കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജ്യോതിരാദിത്യ സിന്ധ്യയെ കാണാനില്ല,കണ്ടെത്തുന്നവര്‍ക്ക് 5100രൂപ പാരിതോഷികം';ഗ്വാളിയാറില്‍പോസ്റ്റര്‍

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാല്‍; മധ്യപ്രദേശില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. 25 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസല്‍ നിന്നും രാജിവെച്ച് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പ് പ്രചരണം നടത്താനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. തിരഞ്ഞെചുപ്പ് നടക്കുന്ന പകുതി സീറ്റുകളും സിന്ധ്യയുടെ സ്വാധീനമേഖലയായ ഗ്വാളിയാറില്‍ ആണെന്നതാണ് ബിജജെപിയുടെ പ്രതീക്ഷ.

കോൺഗ്രസിന് കനത്ത തിരിച്ചടി; 200 ഓളം പേർ ബിജെപിയിൽ ചേർന്നു!! ലോക്ക് ഡൗൺ ലംഘനവും,വാക്പോര്കോൺഗ്രസിന് കനത്ത തിരിച്ചടി; 200 ഓളം പേർ ബിജെപിയിൽ ചേർന്നു!! ലോക്ക് ഡൗൺ ലംഘനവും,വാക്പോര്

എന്നാല്‍ സിന്ധ്യയ്‌ക്കെതിരെ ഗ്വാളിയാറില്‍ പ്രത്യേക്ഷപ്പെട്ട പുതിയ പോസ്റ്ററാണ് ബിജെപി ക്യാമ്പില്‍ ചര്‍ച്ചയായിരിക്കുന്നത്.

 ഗ്വാളിയാര്‍ പ്രദേശത്ത്

ഗ്വാളിയാര്‍ പ്രദേശത്ത്

ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസിലെ 22 എംഎല്‍എമാരും രാജിവെച്ച് ബിജെപിയിലേക്ക് പോയതോടെയാണ് മധ്യപ്രദേശില്‍ 22 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 22 ല്‍ 15 മണ്ഡലങ്ങള്‍ സിന്ധ്യയുടെ സ്വാധീന മേഖലയായ ചമ്പല്‍ -ഗ്വാളിയാര്‍ പ്രദേശത്താണ്.

 കൂറുമാറിയെത്തിയവര്‍ക്ക് സീറ്റ്

കൂറുമാറിയെത്തിയവര്‍ക്ക് സീറ്റ്

ഇത് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ. സിന്ധ്യയുടെ സ്വാധീന മേഖലയില്‍ വിജയം ഉറപ്പാണെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ
കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയെത്തിയ 22 പേരെ തന്നെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയെന്ന് ബിജെപി ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.

 സിന്ധ്യയെ കാണാനില്ല

സിന്ധ്യയെ കാണാനില്ല

മാത്രമല്ല ബിജെപി ക്യാമ്പില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകളും പുരോഗമിക്കുകയാണ്. അതിനിടെയാണ് ഗ്വാളിയാറില്‍ സിന്ധ്യയ്‌ക്കെതിരായ പോസ്റ്റര്‍ പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്.സിന്ധ്യയെ കാണാനില്ലെന്ന പോസ്റ്ററുകളാണ് പാലസ് ഗേയ്റ്റില്‍ പതിപ്പിച്ചിരിക്കുന്നത്.

 കണ്ടുകിട്ടാനില്ല

കണ്ടുകിട്ടാനില്ല

കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നപ്പോഴും ജനങ്ങളെ സേവിച്ചിരുന്നില്ല. കൊവിഡ് പോലൊരു മഹാമാരിയുടെ കാലത്തും ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തയ്യാറാവുന്നില്ല,ബിജെപിയില്‍ ചേര്‍ന്ന പിന്നാലെ സിന്ധ്യയെ മണ്ഡലത്തില്‍ കണ്ട് കിട്ടിയിട്ട് പോലുമില്ലെന്നും പോസ്റ്ററില്‍ പറയുന്നു.

 പാരിതോഷികം പ്രഖ്യാപിച്ചു

പാരിതോഷികം പ്രഖ്യാപിച്ചു

സിദ്ധാര്‍ത്ഥി സുംഗ് രാജാവത് എന്നയാളാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. ഇയാളുടെ ഫോണ്‍ നമ്പറും പോസ്റ്ററില്‍ ഉണ്ട്. സിന്ധ്യയെ കണ്ടെത്തുന്നവര്‍ക്ക് 5100 രൂപ പാരിതോഷികമാണ് ഇയാള്‍ പ്രഖ്യാപിച്ചിരികക്കുന്നത്. അതേസമയം സംഭവം ചര്‍ച്ചയായതോടെ ബിജെപി നേതാക്കളും സിന്ധ്യ വിഭാഗം നേതാക്കളും സ്ഥലത്ത് എത്തി പോസ്റ്റര്‍ നീക്കം ചെയ്തു.

 ഫോണില്‍ ബന്ധപ്പെടും

ഫോണില്‍ ബന്ധപ്പെടും

പോസ്റ്ററല്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങളും നേതാക്കള്‍ ിേഷേധിച്ചു. കൊവിഡിന്റെ പശ്ചാലത്തില്‍ ജനങ്ങളുമായി സിന്ധ്യ നേരിട്ട് ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ദിനംപ്രതി 100 ഓളം ആളുകളുമായി ഫോണില്‍ സംസാരിക്കാറണ്ടെന്നും അവരുടെ പരാതികള്‍ കേള്‍ക്കാറുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

 തീപാറുന്ന പോരാട്ടം

തീപാറുന്ന പോരാട്ടം

ഉപതിരഞ്ഞെടുപ്പില്‍ ഇക്കുറി തീപാറുന്ന പോരാട്ടമായിരിക്കും നടക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്.കോണ്‍ഗ്രസിനെ സംബന്ധിച്ച് തങ്ങളെ പിറകില്‍ നിന്നും കുത്തി മറുകണ്ടം ചാടിയ സിന്ധ്യയെ ഏത് വിധേനയും മുട്ടുകുത്തിക്കേണ്ടതുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ 17 വരെ സീറ്റുകള്‍ നേടിയാല്‍ അത് ഭരണത്തല്‍ വരാനുള്ള സാധ്യത കൂടിയാണ്.

 11 അംഗ ടീം

11 അംഗ ടീം

ചമ്പല്‍ -ഗ്വാളിയാര്‍ മേഖല കേന്ദ്രീകരിച്ചാണ് കോണ്‍്രസിന്റെ പ്രവര്‍ത്തനങ്ങള്‍. പാര്‍ട്ടിയില്‍ അവശേഷിക്കുന്ന സിന്ധ്യ നുകൂലികളെ എല്ലാം പുറ്ത്താക്കി ഇതിനോടകം ശുദ്ധികലശം നടത്തിയിട്ടുണ്ട് നേതൃത്വം. മാത്രമല്ല ഇവിടുത്തെ 11 ജില്ലകളില്‍ പുതിയ സംസ്ഥാന പ്രസിഡന്റുമാരേയും നിയമിച്ചിട്ടുണ്ട്.

 പികെ ഫാക്റ്റർ

പികെ ഫാക്റ്റർ

11 അംഗ നേതാക്കള്‍ക്കാണ് തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. മുൻ ജെഡിയു നേതാവും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിനാണ് തിരഞ്ഞെടുപ്പിന്റെ ചുമതല. അതേസമയം മുള്ളിനെ മുള്ള് കൊണ്ട് എടുക്കുയെന്ന തന്ത്രമാണ് കോൺഗ്രസ് ഗ്വാളിയാർ മേഖലയിൽ പയറ്റാനൊരുങ്ങുന്നത്.

 സിന്ധ്യ വിഭാഗം നേതാവ്

സിന്ധ്യ വിഭാഗം നേതാവ്

സിന്ധ്യ വിഭാഗക്കാരിയായിരുന്ന അശോക് സിംഗ് ഉൾപ്പെടെയുള്ളവർക്കാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. സിന്ധ്യ പോയപ്പോഴും ബിജെപിലേക്ക് പോകാതെ കോൺഗ്രസിനൊപ്പം നിന്ന നേതാവാണ് അശോക് സിംഗ്. ഗ്വാളിയാറിൽ ശക്തമായ സ്വാധീനമുള്ള നേതാവ് കൂടിയാണ് ഇദ്ദേഹം

തിരിച്ചടി നേരിടും

തിരിച്ചടി നേരിടും

തന്റെ സ്വന്തം മണ്ഡലമായിരുന്ന ഗുണയിലെ പരാജയത്തോട് കൂടി തന്നെ സിന്ധ്യയുടെ മേഖലയിലെ സ്വാധീനം നഷ്ടപ്പെട്ടുവെന്ന് അശോക് സിംഗ് പറയുന്നു. ജനത്തെ വഞ്ചിച്ച സിന്ധ്യയ്ക്ക് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും തിരിച്ചടി ലഭിക്കുമെന്നും നേതാക്കൾ പറഞ്ഞു.

ചൗഹാൻ വിയർക്കും; സിന്ധ്യ പക്ഷത്തിന്റെ ഡിമാന്റ്.. പരക്കം പാഞ്ഞ് ബിജെപി നേതാക്കൾ!! ദില്ലിയിലേക്ക്ചൗഹാൻ വിയർക്കും; സിന്ധ്യ പക്ഷത്തിന്റെ ഡിമാന്റ്.. പരക്കം പാഞ്ഞ് ബിജെപി നേതാക്കൾ!! ദില്ലിയിലേക്ക്

English summary
Poster against Jyoyiradhitya scindia in gwalior
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X