കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയില്‍ രാഹുല്‍ തോറ്റില്ലേ.. പറഞ്ഞ വാക്ക് പാലിക്കാന്‍ സിദ്ദു തയ്യാറാകണം.. മിണ്ടാതെ നേതാവ്

Google Oneindia Malayalam News

ചണ്ഡീഗഢ്: കോണ്‍ഗ്രസ് നേതാവും പഞ്ചാബ് സര്‍ക്കാറിലെ അംഗവുമായ നവജ്യോത് സിങ് സിദ്ദു രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ പോസ്റ്റര്‍ പ്രചരണം. പ്രധാന നഗരങ്ങളായ മൊഹാലിയിലും ലുധിയാനയിലുമാണ് നവജ്യോത് സിങ് സിദ്ധ രാഷ്ട്രീയം ഉപേക്ഷിച്ച് വാക്കുപാലിക്കണമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുമെന്ന് സിദ്ദു നേരത്തെ പറഞ്ഞിരുന്നു.

<strong>പാലായില്‍ ജോസ് കെ മാണി വിഭാഗത്തെ പിന്തുണയ്ക്കാം; പക്ഷെ ഒറ്റ നിബന്ധനയെന്ന് പിജെ ജോസഫ്</strong>പാലായില്‍ ജോസ് കെ മാണി വിഭാഗത്തെ പിന്തുണയ്ക്കാം; പക്ഷെ ഒറ്റ നിബന്ധനയെന്ന് പിജെ ജോസഫ്

അമേഠിയില്‍ രാഹുല്‍ പരാജയപ്പെട്ട സ്ഥിതിക്ക് പറഞ്ഞ വാക്കുപാലിക്കാന്‍ രാഹുല്‍ തയ്യാറാകണമെന്നാണ് പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നത്. നിങ്ങളെപ്പോഴാണ് രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുന്നത്? ഇത് വാക്ക് പാലിക്കാനുള്ള സമയമാണ്. ഞങ്ങള്‍ നിങ്ങളുടെ രാജിക്കായി കാത്തുനില്‍ക്കുകയാണെന്നുമാണ് പോസ്റ്ററുകളില്‍ പറഞ്ഞിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ #SidhuQuitPolitics എന്ന ഹാഷ്ടാഗില്‍ ട്വീറ്റുകളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളും പ്രചരിച്ചിരുന്നു. സംഭവത്തില്‍ സിദ്ദു ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

 siddu

അതേസമയം തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങും സിദ്ദുവും തമ്മിലുള്ള തര്‍ക്കങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. തദ്ദേശഭരണവകുപ്പിന്റെ ചുമതലയില്‍ നിന്ന് പുറത്താക്കിയതിന് ശേഷം പകരം നല്‍കിയ വൈദ്യുതി, ഊര്‍ജ്ജ വകുപ്പിന്റെ ചുമതല ഏറ്റെടുക്കാന് സിദ്ദു ഇതുവരെ തയ്യാറായിട്ടില്ല. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും സിദ്ദു വിട്ടുനിന്നിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തന്നെ മാത്രം ഒറ്റപ്പെടുത്തിയതിനാലാണ് യോഗത്തില്‍ നിന്നും വിട്ടുനിന്നതെന്നായിരുന്നു സിദ്ദു വ്യക്തമാക്കിയത്.

<strong> പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പികെ ശ്യാമള ആന്തൂര്‍ നഗസഭാധ്യക്ഷ സ്ഥാനം രാജിവെച്ചേക്കും</strong> പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പികെ ശ്യാമള ആന്തൂര്‍ നഗസഭാധ്യക്ഷ സ്ഥാനം രാജിവെച്ചേക്കും

ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ തെരഞ്ഞെടുപ്പു തോല്‍വിയ്ക്ക് സിദ്ദുവിനെ കുറ്റപ്പെടുത്തി അമരീന്ദര്‍ രംഗത്തുവന്നിരുന്നു. ഊർജ്ജ മന്ത്രാലയ്തതിന്റെ ചുമതല ഏറ്റെടുക്കണമെങ്കില്‍ ഉപമുഖ്യമന്ത്രിപദവും വേണമെന്നാണ് സിദ്ദു മുന്നോട്ട് വയ്ക്കുന്ന ആവശ്യം. ഉപമുഖ്യമന്ത്രിപദം തന്നില്ലെങ്കിൽ പകരം പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കണമെന്നും സിദ്ദു ആവശ്യപ്പെടുന്നു. എന്നാല്‍ ഇത് രണ്ടും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.

English summary
poster campaign against navjot singh sidhu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X