ജയിച്ചശേഷം തിരിഞ്ഞുനോക്കിയില്ല; ബിജെപി എംപിയെ കാണാനില്ലെന്ന് പോസ്റ്റര്‍
പറ്റ്ന: വിവാദ പരാമര്‍ശങ്ങള്‍ നടത്തി മാധ്യമങ്ങളില്‍ സ്ഥാനം നേടുന്ന ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ് ജയിച്ചശേഷം മണ്ഡലത്തില്‍ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി. ബിഹാറിലെ നവാദ പാര്‍ലിമെന്റ് മണ്ഡലത്തില്‍ നിന്നും 2014 മെയില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗിരിരാജ് സിങ്ങിനെതിരെ ബാര്ബിഘ ടൗണില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രചരിക്കുകയാണ്.
ഗിരിരാജ് സിങ്ങിനെ കാണാനില്ലെന്ന തലക്കെട്ടിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഉള്ളപ്പോഴും ഗിരിരാജ് സിങ് സ്വന്തം മണ്ഡലത്തില്‍ തിരിഞ്ഞു നോക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. മണ്ഡലത്തിനു മാറ്റിവെച്ച വികസന ഫണ്ടുപോലും എംപി ചെലവഴിച്ചില്ലെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നുണ്ട്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളും പോസ്റ്ററുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒന്നരവര്‍ഷമായി ഗിരിരാജ് മണ്ഡലത്തില്‍ വികസന പ്രവര്‍ത്തികള്‍ നടത്തിയിട്ടെന്ന് പ്രദേശവാസി പറയുന്നു. എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കാതെ കെട്ടിക്കിടക്കുകയാണ്. ബാര്ബിഘയില് യാതൊരു വികസനവും നടക്കുന്നില്ലെന്നും പ്രദേശവാസിയായ ധനഞ്ജയ് സിങ് പറഞ്ഞു.
പോസ്റ്ററുകള്‍ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ബിജെപി സംസ്ഥാന നേതൃത്വം അസന്തുഷ്ടിയിലാണ്. ബിഹാറില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് നേതാക്കളുടെ ഇത്തരം നിലപാടുകളാണെന്നും ജയിച്ചുകഴിഞ്ഞാല്‍ മണ്ഡലത്തെ അവഗണിക്കുന്ന നേതാക്കളെ ജനങ്ങള്‍ തിരസ്കരിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്കുന്നു.
-
സ്ത്രീകൾക്ക് മാസം 2000 രൂപ, വർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, തമിഴ്നാട്ടിലെ ബിജെപി പ്രകടന പത്രിക -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications