കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി വരണം: ആദിത്യ താക്കറെയ്ക്കായ് വോര്‍ളിയില്‍ പോസ്റ്റര്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദിത്യ താക്കറെ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചത് കഴിഞ്ഞ ദിവസമാണ്. കന്നിയങ്കത്തില്‍ ആദിത്യ പയറ്റിത്തെളിഞ്ഞതോടെ ആദിത്യ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവണമെന്ന തരത്തിലുള്ള പോസ്റ്ററുകള്‍ വോര്‍ളിയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വോര്‍ളി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ആദിത്യ എന്‍സിപി സ്ഥാനാര്‍ത്ഥി സുരേഷ് മനെക്കെതിരെ 67, 427 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആദിത്യയുടെ വിജയം. താക്കറെ കുടുംബത്തില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ആദിത്യ താക്കറെ. എതിരാളിയായ മനേ 21,780 വോട്ടുകള്‍ നേടിയപ്പോള്‍ താക്കറെ 88,962 വോട്ടുകളാണ് നേടിയത്.

എൽഡിഎഫ് നന്ദി പറയേണ്ടത് സുകുമാരൻ നായരോട്; സാഷ്ടാംഗം നമസ്ക്കരിക്കണമെന്ന് വെള്ളാപ്പള്ളിഎൽഡിഎഫ് നന്ദി പറയേണ്ടത് സുകുമാരൻ നായരോട്; സാഷ്ടാംഗം നമസ്ക്കരിക്കണമെന്ന് വെള്ളാപ്പള്ളി

 ആര് മുഖ്യമന്ത്രിയാവും

ആര് മുഖ്യമന്ത്രിയാവും

ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ കഴി‍ഞ്ഞ് ഫലം പുറത്തുവന്നതോടെ ശിവസേന- ബിജെപി സഖ്യത്തിന് വന്‍ഭൂരിപക്ഷത്തോട‍െ മഹാരാഷ്ട്രയില്‍ ഭരണണത്തുടര്‍ച്ച ലഭിക്കുകയായിരുന്നു. 29കാരനായ ആദിത്യ നിലവില്‍ ശിവസേനയുടെ യുവജന സംഘടന യുവസേനയുടെ പ്രസിഡന്റാണ്. ശിവസേനയുടെ അമരത്തിരുന്ന ബാല്‍താക്കറെയോ, ഉദ്ധവ് താക്കറെയോ, രാജ് താക്കറെയോ ഇതുവരെ ഒറ്റ തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. വോര്‍ളി മണ്ഡലത്തില്‍ നിന്ന് ആദിത്യ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് താക്കറെ കുടുംബംത്തില്‍ നിന്നുള്ള രാഷ്ട്രീയ പ്രവേശനത്തിന്റെ നിര്‍ണായക ചുവടുവെപ്പായിരുന്നു.
അധികാരമോഹമില്ലെന്ന്

 അധികാരമോഹമില്ലെന്ന്

അധികാരമോഹമില്ലെന്ന്


1995- 99 കാലത്ത് ബിജെപി- ശിവസേന സഖ്യം അധികാരത്തിലിരുന്നപ്പോഴും പദവികളില്‍ നിന്ന് ഒഴിഞ്ഞു നിന്ന ചരിത്രമാണ് ശിവസേന തലവനായിരുന്ന ബാല്‍ക്കറെക്കുള്ളത്. അതേ സമയം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമ്പോഴുള്ള 50:50 ഫോര്‍മുലയെക്കുറിച്ച് ധാരണയിലെത്തിയതായ് ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. അമിത് ഷാ തന്റെ വീട്ടിലെത്തിയപ്പോഴാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതെന്നാണ് ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയെക്കാള്‍ കൂടുതല്‍ സീറ്റില്‍ മത്സരിച്ചത് ബിജെപിയാണ്.

 സ്വത്തുവിവരം ഇങ്ങനെ

സ്വത്തുവിവരം ഇങ്ങനെ

13,344 രൂപ പണമായി കയ്യിലുണ്ടെന്നും 10.36 കോടി രൂപ വിവിധ ബാങ്കുകളിലായി വിവിധ നിക്ഷേപങ്ങളുടെ രൂപത്തിലുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 20.39 ലക്ഷം വിവിധ ബോണ്ടുകളായും ഷെയര്‍ മാര്‍ക്കറ്റ്, മ്യൂച്വല്‍ ഫണ്ട് എന്നിങ്ങനെയുണ്ടെന്നും ആദിത്യ താക്കറെ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ റായ്ഗഡില്‍ അഞ്ചി ടങ്ങളിലായി ഉദ്ധവ് താക്കറെ നല്‍കിയ കൃഷിഭൂമിക്ക് 77.66 ലക്ഷം രൂപ വിലവരുന്നതാണ്. താനെയില്‍ 3.89 കോടി മൂല്യമുള്ള രണ്ട് വ്യാപാര സമുച്ചയങ്ങളും സ്വന്തമായുണ്ടെന്നും ആദിത്യ സാക്ഷ്യപ്പെടുത്തുന്നു.

 ഇളംമുറക്കാരന് അധികാരം...

ഇളംമുറക്കാരന് അധികാരം...


താക്കറെ കുടുംബത്തിലെ ഇളംമുറക്കാരനായ ഉദ്ധവ് ആദിത്യ താക്കറെ ബിഎ, എൽഎൽബി ബിരുദ ധാരിയാണ്. 29കാരനായ ആദിത്യ താക്കറെയെ പാർട്ടിയിലെ ഒരു വിഭാഗം ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നേരത്തെ തന്നെ ഉയർത്തിക്കാണിച്ചിരുന്നു. 2010ലാണ് ആദിത്യ താക്കറെ യുവസേന പ്രസിഡന്റായി നിയമിക്കപ്പെടുന്നത്. 20018ലാണ് ശിവസേന നേതാവായി ആദിത്യയെ ഉയർത്തിക്കാണിക്കുന്നത്. കായികരംഗത്ത് താൽപ്പര്യമുള്ള ആദിത്യ മുംബൈ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റ് പദവിയും വഹിക്കുന്നുണ്ട്.

English summary
Posters demanding Aaditya Thackeray as Maha CM seen in Mumbai's Worli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X