Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പോസ്റ്റര്‍; രോഗിയുടെ മരണത്തില്‍ മറുപടി നല്‍കണം

ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി അമേഠി സന്ദര്‍ശനം നടത്തുന്നതിനിടെ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പോസ്റ്ററുകള്‍. സജ്ഞയ് ഗാന്ധി ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ ഉത്തരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജീവന്‍ രക്ഷിക്കുന്നതിന് പകരം ആശുപത്രി ആളുകളുടെ ജീവന്‍ എടുക്കുകയാണെന്നും രോഗിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്.

rahulameti

ഏപ്രില്‍ 25 ന് സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട നന്ദലാല്‍ മിശ്രയെന്നയാള്‍ പിറ്റേ ദിവസം മരിച്ചിരുന്നു. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് മിശ്രയുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മിശ്രയുടെ മരണത്തെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപിയും രാഷ്ട്രീയ ആയുധമാക്കിയിരുന്നു. മോദി സര്‍ക്കാര്‍ നല്‍കിയ ആയുഷ്മാന്‍ കാര്‍ഡുള്ള വ്യക്തിയെ ഡോകടര്‍മാര്‍ വേണ്ട വിധം പരിചരിച്ചില്ലെന്നായിരുന്നു ബിജെപി ആരോപിച്ചത്.

അതേസമയം പോസ്റ്റര്‍ ബിജെപിയുടെ ഗൂഡാലോചനയുടെ ഭാഗമാണെന്ന് ജില്ലാ കോണ്‍ഗ്രസ് വക്താവ് അനില്‍ സിംഗ് പ്രതികരിച്ചു. സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ തന്‍റെ അമ്മാവന് ചികിത്സ നിഷേധിക്കപ്പെട്ടെന്ന് ആരോപിക്കുന്ന യുവാവിന്‍റെ വീഡിയോയുമായി നേരത്തേ അമേഠി എംപി സ്മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു. ആയുഷ്മാന്‍ കാര്‍ഡുള്ളതിനാലാണ് രോഗിയെ ഡോക്ടര്‍മാര്‍ ചികിത്സാതിരുന്നതെന്നായിരുന്നു യുവാവ് വീഡിയോയില്‍ ആരോപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+