കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർ പ്രദേശിൽ മത്സരിക്കാൻ റോബർട്ട് വാദ്ര? മൊറാദാബാദിൽ മത്സരിച്ചേക്കുമെന്ന് സൂചന

Google Oneindia Malayalam News

ദില്ലി: പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി ഒരു മാസത്തോളമാവുമ്പോഴാണ് രാഷ്ട്രീയ പ്രവേശനത്തിനുളള ആഗ്രഹം പ്രകടിപ്പിച്ച് കൊണ്ടുളള റോബര്‍ട്ട് വാദ്രയുടെ രംഗപ്രവേശം. കോണ്‍ഗ്രസിന് എന്നും തലവേദന ആയിരുന്നു റോബര്‍ട്ട് വാദ്ര. കള്ളപ്പണക്കേസില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് വാദ്രയുടെ രാഷ്ട്രീയ പ്രവേശന മോഹം എന്നത് ശ്രദ്ധേയമാണ്.

അതിനിടെ വാദ്രയെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഉത്തര്‍ പ്രദേശില്‍ പോസ്റ്റുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാദ്ര കോണ്‍ഗ്രസ് ടിക്കറ്റില്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട്.

കോൺഗ്രസ് തൊടുത്ത അസ്ത്രം

കോൺഗ്രസ് തൊടുത്ത അസ്ത്രം

ലോക്‌സഭാ തെരഞ്ഞൈടുപ്പിന് തൊട്ട് മുന്‍പായി കോണ്‍ഗ്രസ് തൊടുത്ത് വിട്ട അസ്ത്രമാണ് പ്രിയങ്ക ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ വരവ് ഉത്തര്‍ പ്രദേശിലേയും രാജ്യമെമ്പാടും ഉളള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ ഉണര്‍വാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രിയങ്കയില്‍ നിന്നും അണികള്‍ അത്ഭുതം പ്രതീക്ഷിക്കുന്നു.

വാദ്ര തലവേദന

വാദ്ര തലവേദന

ബിസിനസ്സുകാരനായ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുളള കേസുകളിലാണ് വാദ്ര അന്വേഷണം നേരിടുന്നത്. കോണ്‍ഗ്രസിനെ അടിക്കാന്‍ ഈ കേസ് ബിജെപി ഉപയോഗിക്കുന്നു.

രാഷ്ട്രീയത്തിലേക്ക് വരാൻ

രാഷ്ട്രീയത്തിലേക്ക് വരാൻ

അതിനിടെയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ വാദ്ര ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. വാദ്രയെ രാഷ്ട്രീയ വിരോധം വെച്ച് മോദി സര്‍ക്കാര്‍ വേട്ടയാടുകയാണ് എന്നാണ് കോണ്‍ഗ്രസ് വാദം. അതെന്തായാലും വാദ്ര രാഷ്ട്രീയത്തിലേക്ക് വരണം എന്നാവശ്യപ്പെട്ട് ഉത്തര്‍ പ്രദേശില്‍ പോസ്റ്റര്‍ പ്രചാരണം നടക്കുകയാണ്.

മൊറാദാബാദിൽ മത്സരിക്കണം

മൊറാദാബാദിൽ മത്സരിക്കണം

റോബര്‍ട്ട് വാദ്രയുടെ ജന്മനാടാണ് ഉത്തര്‍ പ്രദേശിലെ മൊറാദാബാദ്. മൊറാദാബാദില്‍ നിന്നും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റോബര്‍ട്ട് വാദ്ര മത്സരിക്കണം എന്നാണ് പോസ്റ്ററുകള്‍ ആവശ്യപ്പെടുന്നത്. മൊറാദാബാദ് യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍.

യുപിയിൽ പോസ്റ്ററുകൾ

യുപിയിൽ പോസ്റ്ററുകൾ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും ചിത്രങ്ങളും പോസ്റ്ററില്‍ ഉണ്ട്. എന്നാല്‍ ഈ പോസ്റ്ററുകളെ വെറുതേ തള്ളിക്കളയാന്‍ സാധിക്കില്ല എന്നാണ് യുപിയില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍. വാദ്ര ഇത്തവണ മത്സരിക്കാന്‍ സാധ്യത ഉണ്ടെന്നാണ് സൂചന.

മത്സരിക്കാൻ സാധ്യത

മത്സരിക്കാൻ സാധ്യത

തെരഞ്ഞെടുപ്പ് പ്രചാരണത്തിനല്ല മറിച്ച് മൊറാദാബാദില്‍ നിന്നും വാദ്ര മത്സരിക്കാന്‍ തന്നെ സാധ്യതയുണ്ട് എന്നാണ് വാദ്രയോട് അടുുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ജനസേവനത്തോട് വലിയ താല്‍പര്യമുളള വ്യക്തിയാണ് വാദ്രയെന്നും മുറാദാബാദുമായി അടുത്ത ബന്ധമാണ് വാദ്രയ്ക്ക് ഉളളതെന്നും അടുപ്പക്കാര്‍ സൂചിപ്പിക്കുന്നു.

തനിക്ക് തിടുക്കമില്ല

തനിക്ക് തിടുക്കമില്ല

ഈ പോസ്റ്ററുകളെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ആരും പ്രതികരിച്ചിട്ടില്ല. അതേസമയം രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും തനിക്ക് ഒരു തിടുക്കവും ഇല്ല എന്നാണ് വാദ്ര ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള പദ്ധതി ഉടനെ ഇല്ലെന്നും റോബര്‍ട്ട് വാദ്ര പ്രതികരിച്ചു.

ഒരു കോമാളി കൂടി

ഒരു കോമാളി കൂടി

അതേസമയം വാദ്രയുടെ രാഷ്ട്രീയ പ്രവേശന നീക്കങ്ങൾക്ക് എതിരെ രൂക്ഷ പരിഹാസവുമായി ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ ഇത്തവണത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥി വാദ്രയാണ് എന്നാണ് പരിഹാസം. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ സർക്കസിലേക്ക് ഒരു കോമാളി കൂടി എത്തിയിരിക്കുന്നു എന്നാണ് ബിജെപി നേതാവ് മുക്താർ അബ്ബാസ് നഖ്വിയുടെ പരിഹാസം.

English summary
Posters in Moradabad ask Robert Vadra to join politics, fight Lok Sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X