കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ഇനി ശരിയത്തും നടപ്പാക്കുമോ? ഇസ്ലാമിക രീതിയില്‍ ജീവിയ്ക്കാന്‍ ആഹ്വാനം ചെയ്ത പോസ്റ്റര്‍ !

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പല മേഖലകളിലും ഐസിസ് പതാക ഉയര്‍ത്തുന്നതായി ഇടയ്ക്ക് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ ആശങ്ക പടര്‍ത്തുന്ന മറ്റൊരു സംഭവം കൂടി കശ്മീരില്‍ നടന്നു. ഇസ്ലാമിക രീതിയില്‍ ജീവിയ്ക്കാന്‍ ആഹ്വാനം ചെയ്തുള്ള പോസ്റ്ററുകള്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ പ്രത്യക്ഷപ്പെട്ടു. ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദ്ദീന്റെ പേരിലാണ് ജില്ലയിലെ കെല്ലര്‍ ബെല്‍റ്റ് മേഖലയില്‍ പോസ്റ്ററുകള്‍ പതിച്ചിരിയ്ക്കുന്നത്.

പത്ത് പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ലിസ്റ്റില്‍ പറയുന്നു. ഇസ്ലാമിക നിയമങ്ങള്‍ മാത്രം അനുസരിച്ച് ജീവിയ്ക്കണമെന്നും തെറ്റുകളിലേയ്ക്ക് പോകരുതെന്നും പോസ്റ്ററില്‍ പറയുന്നു. ഇസ്ലാമിക നിയമം അുസരിച്ച് ജീവിയ്ക്കാന്‍ ആഹ്വാനം ചെയ്ത ഭീകരര്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.

 രാഷ്ട്രീയ പ്രവര്‍ത്തത്തിന് ഇറങ്ങരുത്

രാഷ്ട്രീയ പ്രവര്‍ത്തത്തിന് ഇറങ്ങരുത്

ഇസ്ലാമിക നിയമം പിന്തുടരണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നതിനെ വിലക്കുന്നു

ഫാഷന്‍ വേണ്ട

ഫാഷന്‍ വേണ്ട

സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ഫാഷന്‍ വസ്ത്രങ്ങള്‍ ധരിയ്ക്കരുതെന്ന് പറയുന്നു

രാത്രി...

രാത്രി...

രാത്രി എട്ടര മണി കഴിഞ്ഞാല്‍ പുറത്തിറങ്ങരുതെന്നും പോസ്റ്ററില്‍ പറയുന്നു

രാഷ്ട്രീയ പ്രവര്‍ത്തകര്‍

രാഷ്ട്രീയ പ്രവര്‍ത്തകര്‍

രാഷ്ട്രീയത്തില്‍ നിന്ന് വിരമിയ്ക്കാനും പോസ്റ്ററില്‍ നിര്‍ദ്ദേശമുണ്ട്

യുവാക്കളും യുവതികളും

യുവാക്കളും യുവതികളും

മിക്ക യുവാക്കളും യുവതികളും അധാര്‍മികതയും തന്നിഷ്ടവും പ്രചരിപ്പിയ്ക്കുന്നു. ഇത്തരക്കാരെ മാതാപിതാക്കള്‍ നിരീക്ഷിയ്ക്കണം

മൊബൈല്‍ ഫോണുകള്‍

മൊബൈല്‍ ഫോണുകള്‍

മക്കളുടെ മൊബൈല്‍ ഫോണുകള്‍ മാതാപിതാക്കള്‍ പരിശോധിയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്

ആകെ...

ആകെ...

രാഷ്ട്രീയ പ്രവര്‍ത്തകര്‍, തന്നിഷ്ടത്തിന് പ്രവര്‍ത്തിയ്ക്കുന്നവര്‍, മതവിശ്വാസം തീരെ ഇല്ലാത്തവര്‍, മയക്കുമരുന്ന് വില്‍ക്കുന്നവര്‍ എന്നിവര്‍ക്കാണ് ഭീഷണി

English summary
Posters in Srinagar’s Pulwama ask locals to live life the Islamic way
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X