കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനില്‍ കൊതിയുണ്ടെങ്കില്‍ കാശ്മീര്‍ വിട്ട് പോയ്‌ക്കോ.. കശ്മീരി പണ്ഡിറ്റുകള്‍ക്ക് പരസ്യഭീഷണി!

  • By Muralidharan
Google Oneindia Malayalam News

ശ്രീനഗര്‍: കാശ്മീരിലെ തീവ്രവാദത്തിന്റെ ഫലമായി ജനിച്ച നാട് വിട്ട് ഓടിപ്പോകേണ്ടി വന്നവരാണ് കശ്മീരി പണ്ഡിറ്റുകള്‍. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം പലരും ജന്മനാട്ടിലേക്ക് തിരിച്ചെത്തിയത് ഈയിടെയാണ്. കാശ്മീര്‍ താഴ്‌വരയിലെ ആദ്യകാല താമസക്കാരായ കാശ്മീരി പണ്ഡിറ്റുകളില്‍ ആയിരക്കണക്കിന് പേര്‍ ഇപ്പോഴും സംസ്ഥാനത്തിന് പുറത്താണ്. ഇവരുടെ പുനരധിവാസം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുന്നു.

ഇപ്പോഴിതാ കാശ്മീരില്‍ പണ്ഡിറ്റുകള്‍ക്കെതിരെ പരസ്യമായ ഭീഷണി. കാശ്മീര്‍ താഴ്‌വരയിലാണ് ഭീഷണി സന്ദേശം പോസ്റ്റര്‍ രൂപത്തില്‍ പ്രചരിക്കുന്നത്. ലഷ്‌കര്‍ ഇ ഇസ്ലാം എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. പണ്ഡിറ്റുകള്‍ കാശ്മീര്‍ വിട്ടുപോകുക. അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാകുക - ഇതാണ് പോസ്റ്ററുകളില്‍ ഉള്ള സന്ദേശം. പുല്‍വാമ ജില്ലയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

kashmiri-pandits

കാശ്മീരിന് പുറത്തുള്ളവരെല്ലാം ഉടന്‍ പുറത്ത് പോകണം. ഇവിടെ മറ്റൊരു ഇസ്രയേല്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന പണ്ഡിറ്റുകള്‍ക്ക് കാശ്മീരില്‍ സ്ഥാനമില്ല. ഇനിയും ഇവിടെ തുടരുന്നവര്‍ അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടിവരും - ഇങ്ങനെ പോകുന്നു പോസ്റ്ററിലെ ഭീഷണി. പോസ്റ്റര്‍ പതിക്കപ്പെട്ട കാര്യം പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് ഇത്തരമൊരു പോസ്റ്റര്‍ പതിച്ച കാര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഒരുപാട് ആളുകള്‍ ഇത് ഷെയര്‍ ചെയ്തു. ഇതിന് മുമ്പും ഇതേ തരത്തിലുള്ള പോസ്റ്ററുകള്‍ ഇവിടങ്ങളില്‍ പതിച്ചിരുന്നത്രെ. ന്യൂനപക്ഷ വിഭാഗമായ കാശ്മീരി പണ്ഡിറ്റുകളെ ഭയപ്പെടുത്താനുള്ള നീക്കമാണോ ഇതെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു

English summary
Posters warn Kashmiri Pandits to leave Valley or face death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X