സോഷ്യല്‍ മീഡിയയില്‍ സെല്‍ഫി പോസ്റ്റ് ചെയ്യുന്നവരാണോ? എങ്കില്‍ ചിലതെല്ലാം അറിയേണ്ടതുണ്ട്..
സോഷ്യല്‍ മീഡിയയില്‍ നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ ഇനി ചില കാര്യങ്ങള്‍ കൂടി അറിയേണ്ടതുണ്ട്. മുമ്പത്തേതുപോലെ എന്തും ഏതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ടാഗ് ചെയ്യുന്നവരാണ് ഇനി നിയമക്കുരുക്കില്‍പ്പെടുക. ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന നിയമത്തെക്കുറിച്ചാണ് ഇനി അറിയേണ്ടത്.
ഇന്ത്യയുടെ അതിര്‍ത്തികളോ ഭൗമപ്രദേശങ്ങളോ ഉള്‍പ്പെട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും ടാഗ് ചെയ്യുന്നതും കുറ്റകരമാക്കിക്കൊണ്ടുള്ള നിയമമാണ് പ്രാബല്യത്തില്‍ വരാനിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ഇന്ത്യയുടെ ഭൗപ്രദേശങ്ങള്‍ ഉള്‍പ്പെട്ട വിവരങ്ങള്‍ ലഭിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ വിതരണം ചെയ്യുകയോ വേണമെങ്കില്‍ സെക്യൂരിറ്റി വെറ്റിംഗ് അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് ഫീസും അടച്ച ശേഷം മാത്രമേ അവ ശേഖരിക്കാന്‍ കഴിയൂ എന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന നടപടികള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് വിവാദമായ 66എയ്ക്ക് ശേഷം ഇത്തരമൊരു നിയം കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.

ജിയോ സ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍ ബില്‍ 2016
ഇന്ത്യയുടെ അതിര്‍ത്തികളോ ഭൗമപ്രദേശങ്ങളോ ഉള്‍പ്പെട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് കുറ്റകരമാക്കിക്കൊണ്ടുള്ള നിയമമാണ് ജിയോ സ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ ബില്‍ പാസാവുന്നതോടെ പ്രാബല്യത്തില്‍ വരിക. ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെട്ട വിവരങ്ങള്‍ നേടുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ വിതരണം ചെയ്യുകയോ വേണമെങ്കില്‍ സെക്യൂരിറ്റി അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് ഫീസും അടച്ച ശേഷം മാത്രമേ അവ ശേഖരിക്കാന്‍ കഴിയൂം എന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു.

ജിപിഎസ്
ഇന്ന് വിപണിയിലിറങ്ങുന്ന എല്ലാ മൊബൈല്‍ ക്യാമറകളിലും ഫോട്ടോ എടുക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ സഹായത്തോടെയല്ലാതെ ശേഖരിക്കാന്‍ കഴിയുന്ന ജിപിഎസ് സൗകര്യമുണ്ട്. ഇത് പ്രസ്തുത നിയമ പ്രകാരം കുറ്റകരമാണെന്ന് ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ ഫ്രീഡം ലോ സെന്റര്‍ വ്യക്തമാക്കുന്നു. രാജ്യസുരക്ഷയ്ക്ക് വിഘാതമാകുന്ന സാഹചര്യങ്ങള്‍ കുറ്റമായി കണക്കാക്കും.

രാജ്യസുരക്ഷ
സാങ്കേതിക വിദ്യയിലെ പിഴവുകള്‍
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 66എ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. പൊലീസും രാഷ്ട്രീയപ്രവര്‍ത്തകരും സേഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ പോസ്റ്റുകളുടെ അടിസ്ഥാനത്തില്‍ കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചതായിരുന്നു ഇതിനുള്ള കാരണം.

പിഴ
ഇന്ത്യയുടെ ഭൗമാതിര്‍ത്തികളോ ഭൂപ്രദേശങ്ങളോ ഉള്‍പ്പെടുത്തിക്കൊണ്ട് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ഏഴ് വര്‍ഷം ശിക്ഷയും ഒരു കോടി രൂപ മുതല്‍ 100 കോടി രൂപ വരെ പിഴയും ഈടാക്കാവുന്ന കുറ്റമായി മാറുന്ന നിയമമാണ് ഇത്.

സോഷ്യല്‍ മീഡിയ
യാത്രകളിഷ്ടപ്പെടുന്നവരുടെ പ്രധാന ഇഷ്ടങ്ങളിലൊന്നാണ് വിനോദയാത്രകള്‍ പോകുന്ന സ്ഥലത്തുനിന്നെല്ലാം സെല്‍ഫികളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയെന്നത്. ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് വിലങ്ങുതടിയാവും പുതിയ നിയമം എന്ന കാര്യത്തില്‍ സംശയില്ല.












Click it and Unblock the Notifications