500 രൂപയുടെ മണിയോര്‍ഡര്‍ നല്‍കിയില്ല; പോസ്റ്റ് മാസ്റ്റര്‍ക്ക് 17,000 രൂപ പിഴ
മുസാഫര്‍നഗര്‍: 500 രൂപയുടെ മണിയോര്‍ഡര്‍ നല്കാന് വൈകിയതിനെ തുടര്‍ന്ന് പോസ്റ്റ് മാസ്റ്റര്‍ക്ക് 17,000 രൂപ പിഴ. ശാമലി ജില്ലയിലെ പോസ്റ്റമാസ്റ്റര്ക്കാണ് ഉപഭോക്തൃ കോടതി ഫൈന്‍ ശിക്ഷ വിധിച്ചത്. എ സിംഗാള്‍ എന്നയാള്‍ രക്ഷാ ബന്ധന് പ്രമാണിച്ച് ദില്ലിയിലുള്ള സഹോദരിക്ക് അയച്ചതായിരുന്നു 500 രൂപയുടെ മണിയോര്‍ഡര്‍.
എന്നാല്‍, മണിയോര്‍ഡര്‍ യുവതിക്ക് ലഭിച്ചില്ല. ഇതേക്കുറിച്ചുള്ള അന്വേഷണത്തില്‍ വ്യത്യസ്തമായ മറുപടിയാണ് പോസ്റ്റ് ഓഫീസില്‍ നിന്നും ലഭിച്ചതെന്ന് സിംഗാള്‍ പറയുന്നു. അന്വേഷണത്തില്‍ പോസ്റ്റ് ഓഫീസില്‍ പണമെത്തിയതായും കണ്ടെത്തി. എന്നാല്‍, പണം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന നിലപാടായിരുന്നു പോസ്റ്റ് മാസ്റ്ററുടേത്.

ഇതോടെ സിംഗാള്‍ കണ്‍സ്യൂമര്‍ കോടതിയില്‍ പോവുകയായിരുന്നു. ജില്ലാ കണ്‍സ്യൂമര്‍ കോടതി ചെയര്മാന് എസ് കെ യാദവ് ആണ് ശിക്ഷ വിധിച്ചത്. പ്രതിക്കുണ്ടായ നഷ്ടത്തിന് 17,000 രൂപ 30 ദിവസത്തിനകം കൊടുത്തുതീര്‍ക്കണമെന്നും യാദവ് വ്യക്തമാക്കി. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ പോസ്റ്റ് മാസ്റ്റര്‍ വിസമ്മതിച്ചു.
ഇതേ പോസ്റ്റോഫീസില്‍ നിന്നും നേരത്തെയും കത്തുകളും മണിയോര്‍ഡറുകളും കാണാതാകുന്നുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ആരോപണത്തെ സംബന്ധിച്ച് അധികൃതര്‍ ശരിയായ രീതിയില്‍ അന്വേഷിച്ചിരുന്നില്ല. കണ്‍സ്യൂമര്‍ കോടതിയുടെ വിധി വന്നതോടെ പലരും പരാതിയുമായി രംഗത്തെത്തിയേക്കുമെന്നാണ് സൂചന.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications