കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

500 രൂപയുടെ മണിയോര്‍ഡര്‍ നല്‍കിയില്ല; പോസ്റ്റ് മാസ്റ്റര്‍ക്ക് 17,000 രൂപ പിഴ

  • By Anwar Sadath
Google Oneindia Malayalam News

മുസാഫര്‍നഗര്‍: 500 രൂപയുടെ മണിയോര്‍ഡര്‍ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് പോസ്റ്റ് മാസ്റ്റര്‍ക്ക് 17,000 രൂപ പിഴ. ശാമലി ജില്ലയിലെ പോസ്റ്റമാസ്റ്റര്‍ക്കാണ് ഉപഭോക്തൃ കോടതി ഫൈന്‍ ശിക്ഷ വിധിച്ചത്. എ സിംഗാള്‍ എന്നയാള്‍ രക്ഷാ ബന്ധന്‍ പ്രമാണിച്ച് ദില്ലിയിലുള്ള സഹോദരിക്ക് അയച്ചതായിരുന്നു 500 രൂപയുടെ മണിയോര്‍ഡര്‍.

എന്നാല്‍, മണിയോര്‍ഡര്‍ യുവതിക്ക് ലഭിച്ചില്ല. ഇതേക്കുറിച്ചുള്ള അന്വേഷണത്തില്‍ വ്യത്യസ്തമായ മറുപടിയാണ് പോസ്റ്റ് ഓഫീസില്‍ നിന്നും ലഭിച്ചതെന്ന് സിംഗാള്‍ പറയുന്നു. അന്വേഷണത്തില്‍ പോസ്റ്റ് ഓഫീസില്‍ പണമെത്തിയതായും കണ്ടെത്തി. എന്നാല്‍, പണം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന നിലപാടായിരുന്നു പോസ്റ്റ് മാസ്റ്ററുടേത്.

note

ഇതോടെ സിംഗാള്‍ കണ്‍സ്യൂമര്‍ കോടതിയില്‍ പോവുകയായിരുന്നു. ജില്ലാ കണ്‍സ്യൂമര്‍ കോടതി ചെയര്‍മാന്‍ എസ് കെ യാദവ് ആണ് ശിക്ഷ വിധിച്ചത്. പ്രതിക്കുണ്ടായ നഷ്ടത്തിന് 17,000 രൂപ 30 ദിവസത്തിനകം കൊടുത്തുതീര്‍ക്കണമെന്നും യാദവ് വ്യക്തമാക്കി. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ പോസ്റ്റ് മാസ്റ്റര്‍ വിസമ്മതിച്ചു.

ഇതേ പോസ്‌റ്റോഫീസില്‍ നിന്നും നേരത്തെയും കത്തുകളും മണിയോര്‍ഡറുകളും കാണാതാകുന്നുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ആരോപണത്തെ സംബന്ധിച്ച് അധികൃതര്‍ ശരിയായ രീതിയില്‍ അന്വേഷിച്ചിരുന്നില്ല. കണ്‍സ്യൂമര്‍ കോടതിയുടെ വിധി വന്നതോടെ പലരും പരാതിയുമായി രംഗത്തെത്തിയേക്കുമെന്നാണ് സൂചന.

English summary
Postmaster fined Rs 17,000 for failing to deliver Rs 500 money order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X