കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗാ ജലം ഇനി പോസ്റ്റ്മാന്‍ വീട്ടില്‍ എത്തിക്കും...

  • By Neethu
Google Oneindia Malayalam News

ദില്ലി: പവിത്രമായ ഗംഗാ ജലം ഇനി പോസ്റ്റല്‍ ആയി വരും. അടുത്ത പോസ്റ്റ് ഓഫീസ് വഴി ഗംഗ ജലം എത്തിക്കാനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയില്‍.

ഇ-കൊമേഴ്‌സ് പഌറ്റ് ഫോമിലൂടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റിനെ ഫലപ്രദമായ രീതിയില്‍ പ്രയോജനപ്പെടുത്തി ഹരിദ്വാറിലെയും റികേശിലേയും പരിശുദ്ധമായ ഗംഗാജലം ആവശ്യകാര്‍ക്ക് എത്തിക്കാനാണ് തീരുമാനം.

ganga-river

നഗരപ്രദേശങ്ങളില്‍ മൊബൈല്‍ ഫോണ്‍, സാരി, ജ്വല്ലറി എന്നിങ്ങനെ എല്ലാം എത്തിക്കുന്ന പോസ്റ്റല്‍ സര്‍വ്വീസ് വിപുലമാക്കി പോസ്റ്റ്മാന്‍ ഇനി ഗംഗാജലവും വീട്ടില്‍ എത്തിക്കും. ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ് ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്.

കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഗോദാവരി നന്ദിയിലെ ജലം ഇതുപോലെ വില്‍പന നടത്തിയിരുന്നു. 500 മില്ലി ജലത്തിന് 20 രൂപയായിരുന്നു വില. ഗോഡ്ജല്‍ എന്നായിരുന്നു ഇതിന് പേരിട്ടത്.

English summary
You could soon receive holy Ganga water by post as the government endeavours to tap the e-commerce platform to bring the holy water at the doorsteps.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X