കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികരുടെ മുഖം തിരിച്ചറിയാത്ത വിധം വികൃതമാക്കി! മൃതദേഹങ്ങൾ നദിയിൽ! ചൈനയുടെ നടുക്കുന്ന ക്രൂരത!

Google Oneindia Malayalam News

ദില്ലി: 20 ഇന്ത്യന്‍ സൈനികരെയാണ് ലഡാക്കില്‍ ചൈന കൊലപ്പെടുത്തിയത്. സമാനതകളില്ലാത്ത തരത്തില്‍ അതിക്രൂരമായാണ് ഇന്ത്യയുടെ പട്ടാളക്കാരെ ചൈന കൊലപ്പെടുത്തിയത് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സൈനികരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതില്‍ നിന്നും വ്യക്തമാകുന്നത് തികച്ചും പ്രാകൃതമായ രീതിയിലാണ് ചൈന ആക്രമിച്ചത് എന്നാണ്. ചില ഇന്ത്യന്‍ സൈനികരുടെ മുഖം തിരിച്ചറിയാന്‍ പോലും സാധിക്കാത്ത തരത്തില്‍ വികൃതമാക്കപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്...

 ക്രൂരമായ ആക്രമണം

ക്രൂരമായ ആക്രമണം

ഒരു മാസത്തില്‍ അധികമായി അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ചൈനയുടെ സൈന്യവും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും അത് ചെറിയ തരത്തിലുളള ഏറ്റുമുട്ടലുകളിലേക്കും വഴി മാറാറുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരത്തില്‍ ക്രൂരമായ ആക്രമണം നടന്നിട്ടില്ല. അതിര്‍ത്തിയില്‍ മുഖാമുഖം വരുമ്പോള്‍ ആയുധങ്ങള്‍ ഉപയോഗിക്കില്ല എന്ന് ഇരുരാജ്യവും തമ്മില്‍ ധാരണ ഉണ്ട്.

പ്രാകൃതമായ ആയുധങ്ങള്‍

പ്രാകൃതമായ ആയുധങ്ങള്‍

ഇത് പ്രകാരം തോക്കുകള്‍ പോലുളള ആുധങ്ങള്‍ സംഘര്‍ഷത്തിനിടെ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ സൈനികരെ ചൈന ആക്രമിച്ചത് പ്രാകൃതമായ ആയുധങ്ങള്‍ ഉപയോഗിച്ചാണ് എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിട്ടുളളതാണ്. ആണികള്‍ തറച്ച വടികളും ഇരുമ്പ് ദണ്ഡുകളും അടക്കം ഉപയോഗിച്ച് ക്രൂരമായാണ് ഇന്ത്യന്‍ പട്ടാളക്കാര്‍ ആക്രമിക്കപ്പെട്ടത്.

പതിനേഴ് പേര്‍ക്ക് മുഖത്ത് മുറിവ്

പതിനേഴ് പേര്‍ക്ക് മുഖത്ത് മുറിവ്

ഇത്തരത്തിലുളള ചില ആയുധങ്ങളുടെ ചിത്രങ്ങളും നേരത്തെ പുറത്ത് വന്നിട്ടുണ്ട്. കൊല്ലപ്പെട്ട 20 ഇന്ത്യന്‍ സൈനികരുടേയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത് എത്ര പൈശാചികമായ തരത്തിലാണ് അവരെ ചൈനയുടെ പട്ടാളക്കാര്‍ ആക്രമിച്ചത് എന്നാണ്. കൊല്ലപ്പെട്ടവരില്‍ പതിനേഴ് പേര്‍ക്ക് മുഖത്ത് അടക്കം ആഴത്തില്‍ മുറിവുളളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Recommended Video

cmsvideo
വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആഴത്തില്‍ മുറവേറ്റിരുന്നു| Oneindia Malayalam |
മൃതദേഹങ്ങള്‍ വികൃതമാക്കി

മൃതദേഹങ്ങള്‍ വികൃതമാക്കി

ബേസ്‌ബോള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന ബാറ്റ്, ആണികള്‍ തറച്ച ഇരുമ്പ് ദണ്ഡ് പോലുളള ആയുധങ്ങള്‍ കൊണ്ടുളള ആക്രമണത്തിലാണ് ഇത്തരത്തില്‍ മുറിവ് പറ്റിയത്. മാത്രമല്ല ചില ഇന്ത്യന്‍ സൈനികരുടെ കഴുത്തില്‍ കത്തി കൊണ്ടുളള മുറിവുളളതായും കണ്ടെത്തിയിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം ഇന്ത്യന്‍ പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു

ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു

മൂന്ന് ഇന്ത്യന്‍ പട്ടാളക്കാരുടെ മുഖം പോലും തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തില്‍ വികൃതമാക്കിയ നിലയില്‍ ആണ് കണ്ടെത്തിയത്. കേണല്‍ ബി സന്തോഷ് ബാബുവിന്റെയും മറ്റ് രണ്ട് ഇന്ത്യന്‍ സൈനികരുടേയും തലയ്ക്ക് പിറകില്‍ ക്ഷതമുണ്ട്. ഇത് കനമേറിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചതിലൂടെ സംഭവിച്ചതാണെന്നാണ് കരുതുന്നത്.. ഈ മൂവരുടേയും മാത്രമാണ് മുഖത്ത് പരിക്കുകള്‍ ഇല്ലാത്തത്.

മൃതദേഹങ്ങള്‍ നദിയില്‍

മൃതദേഹങ്ങള്‍ നദിയില്‍

കൊല്ലപ്പെട്ട 16 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചത് ഗല്‍വാന്‍ നദിയില്‍ നിന്നാണ്. അക്കൂട്ടത്തില്‍ കേണല്‍ ബി സന്തോഷ് ബാബുവിന്റെ മൃതദേഹവും ഉണ്ട്. കൊടും തണുപ്പുളള ഗല്‍വാന്‍ നദിയില്‍ വീണാണ് 12 പേരുടേയും മരണം സംഭവിച്ചത് എന്നാണ് സൂചന. ചൈനയുടെ പട്ടാളം ക്രൂരമായി ആക്രമിച്ച ശേഷം ഇന്ത്യന്‍ സൈനികരെ ഗല്‍വാന്‍ നദിയിലേക്ക് തളളി ഇടുകയായിരുന്നു എന്നാണ് കരുതുന്നത്.

വളഞ്ഞിട്ട് കുരുക്കി

വളഞ്ഞിട്ട് കുരുക്കി

പട്രോള്‍ പോയിന്റ് 14ല്‍ ചൈന നിര്‍മ്മിച്ച ടെന്റ് നീക്കം ചെയ്യാന്‍ നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണ ഉണ്ടായിരുന്നത്. ഇത് പരിശോധിക്കാനാണ് കേണല്‍ സന്തോഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ പോയത്. എന്നാല്‍ ഈ പ്രദേശത്ത് വെച്ച് ചൈനീസ് സൈന്യം ഇന്ത്യന്‍ പട്ടാളക്കാരെ വളഞ്ഞിട്ട് കുരുക്കുകയായിരുന്നു. ഇന്ത്യന്‍ സൈനികരേക്കാള്‍ എത്രയോ അധികം പട്ടാളക്കാര്‍ ചൈനയുടെ ഭാഗത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നദിയേയും ഉപയോഗിച്ചു

നദിയേയും ഉപയോഗിച്ചു

6 മണിക്കൂറോളം ഇരുകൂട്ടരും ഏറ്റുമുട്ടി. ഗല്‍വാന്‍ നദിയേയും ചൈന ആസൂത്രിതമായി ഇന്ത്യന്‍ പട്ടാളക്കാരെ കൊലപ്പെടുത്താന്‍ ഉപയോഗപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ നിന്നു ഉത്ഭവിക്കുന്ന ഗല്‍വാന്‍ നദിയില്‍ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിയതിന് ശേഷം ഇന്ത്യന്‍ സൈനികര്‍ എത്തിയപ്പോള്‍ പൊടുന്നനെ തുറന്ന് വിടുകയാണ് ചെയ്തത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ ആസൂത്രണം ചെയ്തതോ?

നേരത്തെ ആസൂത്രണം ചെയ്തതോ?

ഈ ആക്രമണം ചൈന നേരത്തെ തന്നെ ആസൂത്രണം ചെയ്തതാണ് എന്ന് വ്യക്തമാക്കുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഗല്‍വാന്‍ നദിയില്‍ ചൈനയുടെ ഭാഗത്ത് വെളളം തടഞ്ഞ് നിര്‍ത്തിയത് ആക്രമണം ഉണ്ടാകുന്നതിന് 15 ദിവസങ്ങള്‍ക്ക് മുന്‍പാണ്. ജൂണ്‍ 9ലെ സാറ്റലൈറ്റ് ചിത്രത്തില്‍ ഇക്കാര്യം മനസ്സാക്കാവുന്നതാണ്. ജൂണ്‍ 16ന് പുറത്ത് വന്ന സാറ്റലൈറ്റ് ചിത്രത്തില്‍ നദിയില്‍ വെള്ളം ഉളളതായും കാണാം.

English summary
Postmortem report shows chinese cruelty towards indian soldiers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X