കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

72 ദിവസത്തിന് ശേഷം കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് സര്‍വീസുകള്‍ പുന:സ്ഥാപിച്ചു, വിലക്ക് ഇതിന് മാത്രം

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ 72 ദിവസത്തിന് ശേഷം പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സര്‍വീസുകള്‍ പുന:സ്ഥാപിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരില്‍ ഉണ്ടായ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇവിടെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്. പിന്നീട് ഇത് ഘട്ടം ഘട്ടമായി പലയിടത്തും പിന്‍വലിക്കുകയായിരുന്നു. അതേസമയം ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിക്കപ്പെട്ടിട്ടില്ല.

1

സോഷ്യല്‍ മീഡിയ വഴി ഇന്ത്യാ വിരുദ്ധ കാര്യങ്ങള്‍ പ്രചരിക്കുന്നതും, സംഘര്‍ഷങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയത്. ഇന്ന് ഉച്ചയോടെ 40 ലക്ഷം പോസ്റ്റ്‌പെയ്ഡ് കണക്ഷനുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. ഇനിയും 30 ലക്ഷത്തോളം പ്രീപെയ്ഡ് മൊബൈല്‍ കണക്ഷനുകള്‍ പുന:സ്ഥാപിക്കപ്പെടാനുണ്ട്. അതേസമയം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ എപ്പോള്‍ പഴയ രീതിയിലാവുമെന്ന് വ്യക്തമായിട്ടില്ല.

ഓഗസ്റ്റ് അഞ്ചിനാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശമായും മാറ്റിയിരുന്നു. നേരത്തെ കശ്മീര്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എല്ലാ പോസ്റ്റ്‌പെയ്ഡ് കണക്ഷനുകളും പുന:സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൊബൈല്‍ ഫോണ്‍ ബന്ധം വിച്ഛേദിച്ചത് കൊണ്ട് കശ്മീരികളുടെ നിത്യ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

കശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, വ്യാപാര മാര്‍ഗം സുഗമമാക്കുന്നതിനും പുതിയ നീക്കം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് 17ന് ഫോണ്‍ സേവനങ്ങള്‍ ഭാഗികമായി പുന:സ്ഥാപിച്ചിരുന്നു. നിലവില്‍ 50000 ലാന്‍ഡ്‌ഫോണ്‍ കണക്ഷനുകള്‍ കശ്മീരില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് നേരത്തെ പുന:സ്ഥാപിച്ചിരുന്നുവെങ്കിലും, പ്രശ്‌നങ്ങള്‍ വര്‍ധിച്ചത് കാരണം വീണ്ടും റദ്ദാക്കുകയായിരുന്നു.

 കടലിലെ പ്രതികാരമല്ലെന്ന് സൗദി... ഇറാനിയന്‍ കപ്പലിനെ രക്ഷിക്കുമായിരുന്നു, വിശദീകരണം ഇങ്ങനെ കടലിലെ പ്രതികാരമല്ലെന്ന് സൗദി... ഇറാനിയന്‍ കപ്പലിനെ രക്ഷിക്കുമായിരുന്നു, വിശദീകരണം ഇങ്ങനെ

English summary
postpaid mobile phone services in kashmir restored after 72 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X