കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണം; കൊറോണ ഭീതി അകലട്ടെ, മോദിക്ക് നവീന്‍ പട്‌നായികിന്റെ കത്ത്

  • By Desk
Google Oneindia Malayalam News

ഭൂവനേശ്വര്‍: കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സെന്‍സസ്, എന്‍പിആര്‍ നടപടികള്‍ നിര്‍ത്തണമെന്നാണ് നവീന്‍ പട്‌നായികിന്റെ കത്തിലുള്ളത്. ഏപ്രില്‍ ഒന്ന് മുതല്‍ സപ്തംബര്‍ 30 വരെയാണ് കണക്കെടുപ്പ് നടപടികള്‍ തീരുമാനിച്ചിരുന്നത്.

Na

ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവയ്ക്കണം. എന്യൂമറേറ്റര്‍മാര്‍ക്ക് ജനങ്ങളുമായി ഇടപെടുന്നതിന് നിയന്ത്രണമുണ്ട്. സംസ്ഥാനത്തെ എല്ലാ സംവിധാനങ്ങളും കൊറോണ വൈറസ് രോഗം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെ സെന്‍സസിന് ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി നവീന്‍ പട്‌നായിക് സൂചിപ്പിച്ചു.

മോദിയുടെ 'ജനത കര്‍ഫ്യൂ' തള്ളി ഷഹീന്‍ ബാഗ് പ്രക്ഷോഭകര്‍; സമരത്തിന്റെ രീതി മാറ്റുംമോദിയുടെ 'ജനത കര്‍ഫ്യൂ' തള്ളി ഷഹീന്‍ ബാഗ് പ്രക്ഷോഭകര്‍; സമരത്തിന്റെ രീതി മാറ്റും

ഒഡീഷയില്‍ ഇതുവരെ രണ്ട് കൊറോണ വൈറസ് രോഗമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നയങ്ങളെയും പിന്തുണയ്ക്കുന്ന സര്‍ക്കാരാണ് ഒഡീഷയിലേത്. എന്‍ഡിഎയുടെ ഭാഗമല്ലെങ്കിലും അവര്‍ ദേശീയ പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസഖ്യാ രജിസ്റ്റര്‍ എന്നിവയെ പിന്തുണച്ചിട്ടുണ്ട്. കേരളമുള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളും ഇവ തള്ളിയിരിക്കുകയാണ്. കേരളത്തില്‍ എന്‍പിആര്‍, എന്‍ആര്‍സി, സിഎഎ എന്നിവ നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശ് വിമത എംഎല്‍എയുടെ മകള്‍ ആത്മഹത്യ ചെയ്തു; പോലീസ് പറയുന്നത് ഇങ്ങനെമധ്യപ്രദേശ് വിമത എംഎല്‍എയുടെ മകള്‍ ആത്മഹത്യ ചെയ്തു; പോലീസ് പറയുന്നത് ഇങ്ങനെ

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊറോണ വൈറസ് രോഗ ഭീതി കുറവാണ് ഒഡീഷയില്‍. തുടക്കം മുതലേ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്ന സംസ്ഥാനമാണിത്. കേരളത്തില്‍ ഇന്ന് മാത്രം അഞ്ച് വിദേശികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 40 ആയി. കാസര്‍കോഡ് ജില്ലയിലെ സാഹചര്യം ആശങ്കയിലാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചത്.

സൗദി നിശ്ചലമാകുന്നു; മക്കയിലും മദീനയിലും നമസ്‌കാരം നിര്‍ത്തി, പൊതുഗതാഗതം റദ്ദാക്കിസൗദി നിശ്ചലമാകുന്നു; മക്കയിലും മദീനയിലും നമസ്‌കാരം നിര്‍ത്തി, പൊതുഗതാഗതം റദ്ദാക്കി

ഒഡീഷയില്‍ രണ്ട് പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ വെല്ലുവിളി നേരിടുന്നത്. തെലങ്കാനയില്‍ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ദില്ലിയില്‍ മെട്രോ ഞായറാഴ്ച നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബംഗാളിലേക്ക് അന്താരാഷ്ര വിമാനങ്ങള്‍ വരുന്നത് തടയണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മമത ഈ ആവശ്യം ഉന്നയിച്ചത്.

English summary
Postpone Census, NPR: Odisha CM Naveen Patnaik to PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X