കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി യാത്ര പിന്നെയാവട്ടെ, ആദ്യം പ്രളയബാധിത ജില്ലകള്‍ സന്ദര്‍ശിക്കൂ; യെദ്യൂരപ്പയോട് കോണ്‍ഗ്രസ്

Google Oneindia Malayalam News

ബെംഗളൂരു: മന്ത്രിസഭാ വിപുലീകരണ ചര്‍ച്ചകള്‍ക്കായി ദില്ലിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുന്ന മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ എച്ച്കെ പാട്ടീല്‍. ദില്ലിയാത്ര പിന്നെയാവട്ടെ ആദ്യം സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കൂവെന്ന് എംഎല്‍എ പറഞ്ഞു.

yeddynewdd

മഹാരാഷ്ട്രയിലെ കനത്ത മഴ കാരണം വടക്കന്‍ കര്‍ണാടക മേഖലയില്‍ പ്രളയ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വെള്ളം കൂടുതലായതോടെ മഹാരാഷ്ട്ര വലിയ തോതിലാണ് റിസര്‍വോയറുകളില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നത്. ഇത് മൂലം ദുരിതത്തിലായി വടക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന് പാട്ടീല്‍ പറഞ്ഞു.

ആഗസ്ത് ആറിനാണ് മുഖ്യമന്ത്രി യെഡിയൂരപ്പ ദില്ലി യാത്രയ്ക്കൊരുങ്ങുന്നത്. ജുലൈ 26 ന് യെഡിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരത്തില്‍ ഏറിയെങ്കിലും ഇതുവരെ മന്ത്രിസഭ വിപുലീകരണം നടത്തിയിട്ടില്ല. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ ജനത്തെ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്.

<strong>ബൊഫേഴ്സ് പീരങ്കി ഉപയോഗിച്ച് പാക് നീക്കത്തെ തകര്‍ത്ത് ഇന്ത്യ! അപ്രതീക്ഷിത നീക്കത്തില്‍ വിറച്ച് ശത്രു</strong>ബൊഫേഴ്സ് പീരങ്കി ഉപയോഗിച്ച് പാക് നീക്കത്തെ തകര്‍ത്ത് ഇന്ത്യ! അപ്രതീക്ഷിത നീക്കത്തില്‍ വിറച്ച് ശത്രു

അതേസമയം വിമതരുടെ കാര്യത്തില്‍ തിരുമാനമാകാത്തതിനാലാണ് ബിജെപി മന്ത്രിസഭ വികസിപ്പിക്കാത്തതെന്നാണ് കണക്കാക്കപ്പെടുന്നത്. രാജിവെച്ച ഭരണകക്ഷി എംഎല്‍എമാരെ കോണ്‍ഗ്രസും ജെഡിഎസും അയോഗ്യരാക്കിയിരുന്നു. ഇതിനെതിരെ ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിമതര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് ബിജെപി അടര്‍ത്തിയെടുത്തത്. അതുകൊണ്ട് തന്നെ വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലേങ്കില്‍ അത് പാര്‍ട്ടിക്ക് മറ്റൊരു തലവേദനയാകും.

<strong>യെഡ്ഡി സര്‍ക്കാര്‍ കാലവാധി തികയ്ക്കില്ല; 224 സീറ്റിലും തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് കുമാരസ്വാമി</strong>യെഡ്ഡി സര്‍ക്കാര്‍ കാലവാധി തികയ്ക്കില്ല; 224 സീറ്റിലും തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് കുമാരസ്വാമി

<strong>എങ്ങനെ തിരിച്ചടിക്കണമെന്ന് അറിയാം; മത്സരിക്കുന്നത് കോണ്‍ഗ്രസിനോടും ബിജെപിയോടും തന്നെയെന്ന് ദേവഗൗഡ</strong>എങ്ങനെ തിരിച്ചടിക്കണമെന്ന് അറിയാം; മത്സരിക്കുന്നത് കോണ്‍ഗ്രസിനോടും ബിജെപിയോടും തന്നെയെന്ന് ദേവഗൗഡ

English summary
Postpone your delhi visit says Congress MLA to yediyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X