കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യനെ 'കൊല്ലുന്ന' ഉപ്പ്... ഇന്ത്യയില്‍ വില്‍ക്കുന്ന അയഡിന്‍ ഉപ്പില്‍ പൊട്ടാഷ്യം ഫെറോസയനൈഡ്

Google Oneindia Malayalam News

Recommended Video

cmsvideo
ആളെ കൊല്ലുന്ന ഉപ്പ് ഇന്ത്യയില്‍ വില്‍ക്കുന്ന ഉപ്പില്‍

മുംബൈ: ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും എന്നാണ് പഴഞ്ചൊല്ല്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ പാക്കറ്റില്‍ ലഭിക്കുന്ന സംസ്‌കരിച്ച ഉപ്പ് കഴിച്ചാല്‍ വെള്ളം അല്ല, ഒരുപാട് മരുന്ന് കഴിക്കേണ്ട സാഹചര്യം ആണ് ഉള്ളത്.

ഇന്ത്യയില്‍ വിപണിയില്‍ ലഭിക്കുന്ന അയഡിന്‍ ചേര്‍ത്ത പൊടിയുപ്പില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ പൊട്ടാഷ്യം ഫെറോസയനൈഡ് ഉണ്ടെന്നാണ് പുതിയ വിവരം. അമേരിക്കയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ആണ് ഇത് കണ്ടെത്തിയത്.

മുംബൈ സ്വദേശിയും ഗോധം ഗ്രെയിന്‍സ് ആന്‍ഡ് ഫ്രാം പ്രൊഡക്ട്‌സ് ചെയര്‍മാനും ആയ ശിവശങ്കര്‍ ഗുപ്തയാണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. തെളിവുകള്‍ സഹിതം ആണ് അദ്ദേഹത്തിന്റെ ആരോപണം. എന്താണ് നമ്മുടെ പൊടിയുപ്പിനെ ഇത്രയും വിഷമയമാക്കുന്നത്.

ചുക്കില്ലാത്ത കഷായമില്ലെന്ന് പറയും പോലെ

ചുക്കില്ലാത്ത കഷായമില്ലെന്ന് പറയും പോലെ

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും തിളക്കമാര്‍ന്ന ഒരേടാണ് ഉപ്പ് സത്യാഗ്രഹം. ഉപ്പ് നിതിയ ജീവിതവുമായി അത്രയേറെ ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ചുക്കില്ലാത്ത കഷായമില്ലെന്ന് പറയുന്നത് പോലെ ആണ് ഇന്ത്യയില്‍ ഉപ്പില്ലാത്ത പാചകം. ആദ്യം കല്ലുപ്പാണ് മിക്കവരും ഉപയോഗിച്ചിരുന്നത് എങ്കില്‍, കാലം മാറിയപ്പോള്‍ പാക്കറ്റില്‍ ലഭിക്കുന്ന സംസ്‌കരിച്ച അയഡിന്‍ ഉപ്പാണ് പ്രചാരത്തിലുള്ളത്.

പൊട്ടാഷ്യം ഫെറോസയനൈഡ്

പൊട്ടാഷ്യം ഫെറോസയനൈഡ്

പൊടിയുപ്പിന്റെ പ്രധാന പ്രശ്‌നം, അത് പെട്ടെന്ന് കട്ടപിടിക്കും എന്നതാണ്. അന്തരീക്ഷത്തില്‍ നിന്നുള്ള ഈര്‍പ്പം വലിച്ചെടുക്കുക വഴിയാണ് ഇത് സംഭവിക്കുന്നത്. ഇത്തരത്തില്‍ ഉപ്പ് കട്ടപിടിക്കുന്നത് ഒഴിവാക്കുന്നതിനാണ് പൊട്ടാഷ്യം ഫെറോസയനൈഡ് ഉപയോഗിക്കുന്നത്. എന്നാല്‍ അതിനൊരു അളവൊക്കെ വേണ്ടേ എന്നതാണ് ചോദ്യം.

എത്ര ആകാം

എത്ര ആകാം

ഒരു കിലോഗ്രാം ഉപ്പില്‍ 0.06 ശതമാനം വരെ പൊട്ടാഷ്യം ഫെറോസയനൈഡ് ആകാം എന്നാണ് നിലവിലെ മാനദണ്ഡം. സംസ്‌കരിച്ച അയഡിന്‍ ഉപ്പിന്റെ പാക്കറ്റുകളിലും ഇങ്ങനെ തന്നെ ആയിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാവുക. എന്നാല്‍ ശിവശങ്കര്‍ ഗുപ്ത ഇന്ത്യയില്‍ നിന്നുള്ള വിവിധ പാക്കറ്റ് പൊടിയുപ്പുകള്‍ അമേരിക്കയിലെ ലാബില്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്.

ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ പൊട്ടാഷ്യം ഫെറോസയനൈഡിന്റെ അളവ് 1.85 മില്ലി ഗ്രാം മുതല്‍ 4.71 ഗ്രാം വരെ ഉള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്.

നിങ്ങളെ രോഗിയാക്കാന്‍ ഇത് മതി

നിങ്ങളെ രോഗിയാക്കാന്‍ ഇത് മതി

ചെറിയ അളവില്‍ പോലും പൊട്ടാഷ്യം ഫെറോസയനൈഡ് ശരീരത്തില്‍ എത്തുന്നത് അത്ര നല്ലതല്ല. അളവ് അമിതമായാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് അത് വഴിവക്കുക.

ക്യാന്‍സര്‍ മുതല്‍ വൃക്കരോഗം വരെയുള്ളവയ്ക്ക് ഇത് കാരണമാകും. പൊണ്ണത്തടിയ്ക്കും രക്തസമ്മര്‍ദ്ദം കൂടുന്നതിനും വരെ ഇത് കാരണമാകും എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഒന്നിനും ഒരു കണക്കില്ല

ഒന്നിനും ഒരു കണക്കില്ല

ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടതും വേണ്ട നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതും. എന്നാല്‍ പാക്കറ്റ് ഉപ്പുകള്‍ ഗുണമേന്‍മാ പരിശോധനയ്ക്ക് വിധേയമാക്കിവയാണോ എന്നതിന് പോലും കൃത്യമായ മറുപടിയില്ലെന്നാണ് ശിവശങ്കര്‍ ഗുപ്ത പറയുന്നത്. പല കമ്പനികളും ഇത്തരം ഒരു ഗുണമേന്‍മ പരിശോധയ്ക്ക് അപേക്ഷിച്ചിട്ട് പോലും ഇല്ലത്രെ.

അയഡിനും പ്രശ്‌നമാണ്

അയഡിനും പ്രശ്‌നമാണ്

അയഡിന്‍ ചേര്‍ത്ത ഉപ്പ് പ്രചാരത്തില്‍ വരുത്തിയത് സര്‍ക്കാരിന്റെ കൂടി ഇടപെടലുകളെ തുടര്‍ന്നായിരുന്നു. ഗോയിറ്റര്‍ രോഗം തടയുകയായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാല്‍ പല പാക്കറ്റ് ഉപ്പുകളിലും അയഡിനും നിശ്ചിത അളവില്‍ അല്ല ഉള്ളത് എന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും.

വെറും വെല്ലുവിളിയല്ല

വെറും വെല്ലുവിളിയല്ല

91 വയസ്സുണ്ട് ശിവശങ്കര്‍ ഗുപ്തയ്ക്ക്. പക്ഷേ, ഉപ്പിലെ വിഷത്തെ വെറുതേ വിടാന്‍ അദ്ദേഹം തയ്യാറല്ല. ഇത് സംബന്ധിച്ച പരിശോധനകള്‍ നടത്താനുള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ആയിരുന്നു അദ്ദേഹം അമേരിക്കയിലെ ലാബിനെ സമീപിച്ചത്. താന്‍ മുന്നോട്ട് വച്ച തെളിവുകള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ ഒരു കോടി രൂപയാണ് ശിവശങ്കര്‍ ഗുപ്ത വാഗ്ദാനം ചെയ്തിരിക്കുന്നത്.

English summary
Potassium Ferrocyanide in Indian top brand salts more than permissible, says US lab report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X