കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുര്‍മീത് റാം റഹീമിന് കോടികളുടെ സമ്പാദ്യം ഉണ്ടായത് ഇങ്ങനെ

  • By Anwar Sadath
Google Oneindia Malayalam News

സിര്‍സ: ദേരാ സച്ചൗ സൗദാ മേധാവി ഗുര്‍മിത് റാം റാഹീം ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വര്‍ഷത്തെ ശിക്ഷ ലഭിച്ചതോടെ ഇയാള്‍ക്ക് സംഭാവന നല്‍കിയ ഒരുവിഭാഗം ഇപ്പോള്‍ നിരാശയിലാണ്. തങ്ങളുടെ സമ്പാദ്യമെല്ലാം റാം റഹീമിന് സമര്‍പ്പിച്ച് ഇയാളുടെ അനുഗ്രഹവും കാത്തിരിക്കുന്നവര്‍ക്ക് ഇനി എന്തുചെയ്യണമെന്നറിയില്ല.

ഗുര്‍മീത് റാം റഹീമിന് എത്ര കോടിയുടെ ആസ്തിയുണ്ടെന്ന് ഇനിയും കണക്കാക്കിയിട്ടില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ഗുര്‍മീത് ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും അനുയായികള്‍ സംഭാവന നല്‍കിയതാണ്. ഹൈവേയ്ക്കടുത്തുള്ള തങ്ങളുടെ സ്ഥലങ്ങള്‍ പോലും സൗജന്യമായി ഗുര്‍മീതിന് നല്‍കിയ ഭക്തര്‍ ഒട്ടേറെയാണ്.

gurmeet

ഗുര്‍മീതിന്റെ അനുഗ്രഹം മാത്രം പ്രതീക്ഷിച്ചായിരുന്നു ഇത്. ദേരയുടെ പേരിലാണ് ഒട്ടുമിക്ക ഭൂമിക്കച്ചവടവും. സ്ഥലം സംഭാവന നല്‍കിയത് കൂടാതെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ നിക്ഷേപമുണ്ട് ഗുര്‍മീതിന്. ഇയാള്‍ക്ക് ലഭിച്ച പണത്തിന്റെ വലിയൊരു ഭാഗവും സംഭാവന വഴിയാണ് എത്തിയത്. മാത്രമല്ല, മറ്റു ബിസിനസ് മേഖലയിലൂടെയും ഗുര്‍മീത് കോടികളുണ്ടാക്കുന്നു.

ഭക്തരുടെ അന്ധമായ വിശ്വാസത്തെ ചൂഷണം ചെയ്തായിരുന്നു ഗുര്‍മീതിന്റെ സാമ്രാജ്യത്തിന്റെ വളര്‍ച്ച. ദേരയിലെ ആശ്രമത്തിലുണ്ടാക്കുന്ന പച്ചക്കറിയെല്ലാം വിശ്വാസികള്‍ക്കായിരുന്നു നല്‍കിയിരുന്നത്. മാര്‍ക്കറ്റ് വിലയേക്കാള്‍ രണ്ടിരട്ടി വിലയാണ് ഇതിന് ഈടാക്കിയിരുന്നത്. ഇത് വെറും പച്ചക്കറിയല്ലെന്നും ഗുര്‍മീതിന്റെ അനുഗ്രഹമുള്ളതാണെന്നും അനുയായികള്‍ വിശ്വസിച്ചു. ഇത്തരത്തില്‍ അനുയായികളെ വ്യാപകമായ ചൂഷണത്തിന് വിധേയരാക്കിയാണ് ഗുര്‍മീത് ആഡംബര ജീവിതം നയിച്ചതും കോടികള്‍ സമ്പാദിച്ചതുമെന്ന് പേരു വെളിപ്പെടുത്താത്ത ചില അനുയായികള്‍തന്നെ തുറന്നുപറഞ്ഞു.

English summary
Pouring donations helped Dera Sacha Sauda head set up multi-crore empire,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X