കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാരിദ്രമാണ് കാരണം: ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഭിക്ഷാടനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് സുപ്രീകോടതി. ദാരിദ്രമാണ് ഇന്ത്യയിലെ ഭിക്ഷാടനത്തിന് കാരണം. ഭിക്ഷാടനം സംബന്ധിച്ച വരേണ്യ വര്‍ഗത്തിന്‍റെ കാഴ്ചപ്പാട് കോടതിക്ക് സ്വീകരിക്കാന്‍ കഴിയില്ല. മറ്റൊരു വഴിയും ഇല്ലാതാവുമ്പോഴാണ് ഭിക്ഷാടത്തിന് ഇറങ്ങേണ്ടി വരുന്നതെന്നും കോടതി വ്യക്തമാക്കി. ഭവനരഹിതർക്കും ഭിക്ഷാടനം നടത്തുന്നവര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകണമെന്നും ഇവരെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയിലായിരുന്നു പരമോന്നത കോടതിയുടെ സുപ്രധാനമായ നിരീക്ഷണങ്ങള്‍.

വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര, ദില്ലി സർക്കാരുകൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു. പ്രതിരോധ കുത്തിവയ്പ്പുകളും മെഡിക്കൽ സൗകര്യങ്ങളും ലഭ്യമാവാത്ത സാഹചര്യത്തില്‍ തെരുവില്‍ കഴിഴിയുന്നവര്‍ക്കിടയിലെ കോവിഡ് വ്യാപന ഭീഷണി ഉയര്‍ത്തിക്കാട്ടി അഭിഭാഷകനായ കുഷ് കലാറയായിരുന്നു. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

begger-

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കോവിഡ് വ്യാപനത്തിന് കാരണമാകുന്നു. അതിനാല്‍ ഇവ നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിച്ച ബെഞ്ച് ഇതൊരു സാമൂഹിക-സാമ്പത്തിക പ്രശ്‌നമായതിനാൽ പൊതുസ്ഥലങ്ങളിലും തെരുവുകളിലും ഭിക്ഷാടനം നടത്തുന്നത് തടയാൻ "വരേണ്യ വീക്ഷണം" സ്വീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആർ ഷാ എന്നിവര ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
poverty is reason: Supreme Court says begging cannot be banned in country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X