Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി നിരക്ക് കുറയും;താപവൈദ്യുത നിലയങ്ങൾക്കുള്ള സൾഫർ പുറന്തള്ളൽ മാനദണ്ഡങ്ങളിൽ ഇളവ്

താപ വൈദ്യുത നിലയങ്ങൾക്കുള്ള സൾഫർ പുറന്തള്ളൽ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ. പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നീക്കം. തീരുമാനം വൈദ്യുതി ചെലവ് യൂണിറ്റിന് 25 മുതൽ 30 പൈസ വരെ കുറയാൻ സഹായിച്ചേക്കും.

സൾഫർ ഡയോക്സൈഡ് (SO₂) പുറന്തള്ളുന്നത് നിയന്ത്രിക്കുന്ന സംവിധാനമായ ഫ്ലൂ ഗ്യാസ് ഡീസൾഫറൈസേഷൻ സ്ഥാപിക്കുന്നത് സംബന്ധിച്ചും ഇനി മാറ്റം വരും. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള വലിയ നഗരങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള താപവൈദ്യുത നിലയങ്ങൾക്ക് മാത്രമേ ഫ്ലൂ ഗ്യാസ് ഡീസൾഫറൈസേഷൻ (FGD) ഇനി സ്ഥാപിക്കേണ്ടതുള്ളൂ.

ഗുരുതരമായ മലിനീകരണമുള്ള പ്രദേശങ്ങളിലെയും മലിനീകരണ നിയന്ത്രണ മാനദണ്ഡലങ്ങൾ പാലിക്കാത്ത നഗരങ്ങളിലേയും പവർ പ്ലാന്റുകളെ പ്രത്യേകം പ്രത്യേകമായിട്ടായിരിക്കും ഇനി അവലോകനം ചെയ്യുക. ഇന്ത്യയിലെ കൽക്കരി പ്ലാന്റുകളിൽ ഏകദേശം 79 ശതമാനവും ഗ്രാമപ്രദേശങ്ങളിലും ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലുമാണ്. അതുകൊണ്ട് തന്നെ ഈ താപനിലയങ്ങൾ ഇനി എഫ്ജിഡി സംവിധാനങ്ങൾ സ്ഥാപിക്കേണ്ടി വരില്ല.

powerplant-1

ഐഐടി ഡൽഹി, സി‌എസ്‌ഐ‌ആർ-എൻ‌ഇ‌ഇ‌ആർഐ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (എൻ‌ഐ‌എ‌എസ്) തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇന്ത്യയിലെ കൽക്കരിയിൽ സൾഫർ കുറവായതിനാലും ഉയരമുള്ള ചിമ്മിനികൾ വാതകം വ്യാപിപ്പിക്കാൻ സഹായിക്കുന്നതിനാലും ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സൾഫർ ഡയോക്സൈഡിന്റെ അളവ് സുരക്ഷിതമായ പരിധിക്കുള്ളിലാണെന്നാണ് പഠനങ്ങളിലെ കണ്ടെത്തൽ. സർക്കാർ കണക്കുകൾ പ്രകാരം, പല നഗരങ്ങളിലും സൾഫർ ഡയോക്സൈഡിന്റെ അളവ് ക്യുബിക് മീറ്ററിന് 3 മുതൽ 20 മൈക്രോഗ്രാം വരെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ദേശീയ നിലവാരമായ 80 മൈക്രോഗ്രാമിന് താഴെയാണ്.

കൂടുതൽ ചുണ്ണാമ്പുകല്ല് ഖനനം, ഗതാഗതം, ഊർജ്ജം എന്നിവ ആവശ്യമുള്ളതിനാൽ എല്ലാ താപവൈദ്യുത നിലയങ്ങളിലും എഫ്‌ജിഡികൾ സ്ഥാപിക്കുന്നത് കാർബൺ ഡൈ ഓക്സൈഡ് (CO₂) പുറന്തള്ളൽ വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും (സിപിസിബി) ചൂണ്ടിക്കാട്ടുന്നത്.
അതായത് രാജ്യവ്യാപകമായി എഫ്‌ജി‌ഡി സ്ഥാപിച്ചാൽ 2025 നും 2030 നും ഇടയിൽ 69 ദശലക്ഷം ടൺ കാർബൺഡയോക്സൈഡ് ഉത്പാദിപ്പിക്കപ്പെടുമെന്നാണ് എൻ‌ഐ‌എ‌എസ് പഠനം പറയുന്നത്. ഇത് വലിയ പാരസ്ഥിതിക ആഘാതത്തിന് കാരണമായേക്കും.

അതേസമയം പുതിയ നിയമങ്ങൾ ഊർജ ഉത്പാദകരുടെ സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചേക്കും. നേരത്തെ, നിർബന്ധിതമായി എഫ്‌ജി‌ഡി സ്ഥാപിക്കുന്നതിന് ഏകദേശം 2.5 ലക്ഷം കോടി രൂപയാണ് ചിലവ് കണക്കാക്കിയിരുന്നത്. അതായത് ഒരു മെഗാവാട്ടിന് (MW) 1.2 കോടി രൂപ. മാത്രമല്ല സംവിധാനം സ്ഥാപിക്കുന്നതിനായി ഓരോ യൂണിറ്റും 45 ദിവസം വരെ പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യില്ല.അതേസമയം പുതിയ നയം വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനൊപ്പം തന്നെ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനും സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

സർക്കാർ തീരുമാനത്തെ ഊർജ ഉത്പാദന മേഖലയിലെ പ്രധാനികൾ സ്വാഗതം ചെയ്തു. 'ശാസ്ത്രാധിഷ്ഠിതമായ മികച്ചൊരു നയമാണിത്. ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലെ ഉദ്‌വമനം കുറയ്ക്കാൻ ഇത് സഹായിക്കും'," ഒരു പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ' ഉപഭോക്താവിനെ സംബന്ധിച്ച് പണം ലാഭിക്കാനാകും. അതുപോലെ തന്നെ സംസ്ഥാന വൈദ്യുതി ബോർഡിനും ലാഭകരണമാണ്. കാരണം കുറഞ്ഞ ചെലവ് വൈദ്യുതി നിരക്ക് കുറക്കാനും അതുപോലെ തന്നെ സബ്സിഡി നൽകുന്നത് കുറക്കാനും സഹായകമാകും.

പുതിയ സമീപനം പിൻമാറ്റമല്ല, പുനഃക്രമീകരണം

പുതിയ സമീപനം പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയുടെ ലംഘനമല്ലെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു.തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ഒരു കേന്ദ്രീകൃത മാറ്റമാണിതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 'ശുദ്ധവായു, കാലാവസ്ഥാ എന്നിവ ഉറപ്പാക്കുന്നതിൽ ഞങ്ങൾ ഇപ്പോഴും പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ് എന്നാൽ സ്ഥലങ്ങൾ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളോടെയായിരിക്കും അത്', ഉദ്യോഗസ്ഥൻ പറഞ്ഞു.

എം സി മേത്ത വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ എഫ്‌ജി‌ഡി നടപ്പാക്കുന്നതിനുള്ള സമയപരിധി സുപ്രീം കോടതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തിൽ പുതിയ കണ്ടെത്തലുകൾ ഉൾക്കൊള്ളുന്ന സത്യവാങ്മൂലം കേന്ദ്രം ഉടൻ സുപ്രീം കോടതിയിൽ സമർപ്പിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+