വൈദ്യുതി പ്രതിസന്ധി; കൽക്കരി വണ്ടികൾക്കായി യാത്രാ വണ്ടികൾ റദ്ദാക്കാൻ ഇന്ത്യൻ റെയിൽവേ
ഡൽഹി; രാജ്യത്തെ പല സംസ്ഥാനങ്ങളിലും കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ കൽക്കരി എത്തിക്കാനുള്ള നടപടിയുമായി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാ ഗമായി നിരവധി പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുമെന്ന് റെയിൽവേ അറിയിച്ചു. രാജ്യത്തെ വൈദ്യുതിയുടെ 70 ശതമാനവും ഉത്പാദിപ്പിക്കുന്നത് കൽക്കരി വഴിയാണ്. എന്നാൽ അടുത്ത കാലത്ത് നേരിട്ട കൽക്കരി ക്ഷാമം വൈദ്യുതി വിതരണത്തെ കാര്യമായി ബാധിച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ ആറ് മുതൽ എട്ട് മണിക്കൂർ വരെ പവർക്കട്ടുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
കൽക്കരി വിതരണം വേഗത്തിലാക്കാനായി 670 യാത്ര ട്രെയിനുകളുടെ ട്രിപ്പുകൾ മെയ് 24 വരെ റദ്ദാക്കും. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനായി പ്രതിദിനം 3500 ടൺ കൽക്കരി താപവൈദ്യുതി നിലയങ്ങളിൽ എത്തിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. എന്നാൽ രാജ്യത്ത് കൽക്കരിക്ക് ക്ഷാമം ഇല്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടൺ കൽക്കരിയുണ്ട്. രാജ്യത്തെ പ്രധാന കൽക്കരി വിതരണ സ്ഥാപനമായ കോൾ ഇന്ത്യയ്ക്ക് സംസ്ഥാനങ്ങൾ നിരന്തരം കുടിശ്ശിക വരുത്തുന്നതും അനുവദിച്ച കൽക്കരി യഥാസമയം കൊണ്ടുപോകാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി മന്ത്രി ചൂണ്ടിക്കാണിച്ചത്.

പല വ്യവസായ സ്ഥാനപങ്ങളെയും ഈ വൈദ്യുതക്ഷാമം കാര്യമായി ബാധിച്ചിട്ടുണ്ട്. ട്രെയിനുകൾ റദ്ദാക്കാനുള്ള നടപടി താത്കാലികമാണെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലായാലുടൻ യാത്രാ സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്നും ഇന്ത്യൻ റെയിൽവേ എക്സിക്യൂട്ടീവ് ഡയറക്ടർ ഗൗരവ് കൃഷ്ണ ബൻസാൽ പറഞ്ഞു. രാജ്യത്തെ കൽക്കരി വിതരണത്തിലെ തടസ്സങ്ങൾക്ക് പലപ്പോഴും പഴി കേൾക്കുന്നത് ഇന്ത്യൻ റെയിൽവേ ആണ്. എന്നാൽ നിലവിൽ എത്രയും പെട്ടെന്ന് തന്നെ കൽക്കരികൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാണ് റെയിൽവേയുടെ ശ്രമം. ഇതിനായി 100,000 വാഗണുകൾ കൂടി ഉൾപ്പെടുത്താൻ റെയിൽവേ പദ്ധതിയിടുന്നു. സാധനങ്ങൾ വേഗത്തിൽ എത്തിക്കുന്നതിന് പ്രത്യേക ചരക്ക് ഇടനാഴികളും നിർമ്മിക്കുന്നുണ്ട്.
Recommended Video
ഈ മാസത്തിന്റെ തുടക്കം മുതൽ ഇന്ത്യയിലെ പവർ പ്ലാന്റുകളിലെ കൽക്കരി ശേഖരം ഏകദേശം 17% കുറഞ്ഞിരുന്നു. പല സ്ഥലങ്ങളിലും ആവശ്യമായ അളവിന്റെ മൂന്നിലൊന്ന് കൽക്കരി മാത്രമാണ് ഉള്ളത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും താപനില കുതിച്ചുയർന്നതിനാൽ വൈദ്യുതിയുടെ ആവശ്യകതയും വർധിച്ചിരുന്നു. ഇതും കൽക്കരി ലഭ്യമാകാത്തതും ആണ് രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. മാർച്ചിൽ രാജ്യത്തെ ശരാശരി താപനില ഏതാണ്ട് 92 ഡിഗ്രി ഫാരൻഹീറ്റിൽ (33 ഡിഗ്രി സെൽഷ്യസ്) എത്തി, 1901-ൽ അധികാരികൾ ഡാറ്റ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ചൂടുള്ള മാസമാണിത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications