Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പില്‍ തോറ്റു; പകവീട്ടാന്‍ പവര്‍കട്ട്?

ലഖ്‌നൊ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വ്വം പവര്‍കട്ട് ഏര്‍പ്പെടുത്തുകയാണ് എന്ന് ബി ജെ പി ആരോപിച്ചു. തങ്ങളെ തോല്‍പിച്ച ജനങ്ങളോട് പ്രതികാരം ചെയ്യാന്‍ വേണ്ടിയാണ് അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി സര്‍ക്കാര്‍ പവര്‍കട്ടിന്റെ സമയം കൂട്ടിയത്. നോയിഡ, ഗാസിയാബാദ്, വാരണാസി തുടങ്ങിയ സ്ഥലങ്ങളിലാണ് പവര്‍കട്ട് ഏറ്റവും രൂക്ഷമായിരിക്കുന്നത്.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സ്ഥാനമേറ്റതില്‍ ആഹ്ലാദിച്ചിരിക്കുന്ന ജനങ്ങള്‍ക്ക് കിട്ടിയ തിരിച്ചടിയാണ് അപ്രതീക്ഷിതമായ പവര്‍കട്ട് എന്ന് ലഖ്‌നൊവില്‍ ബേക്കറി നടത്തുന്ന ആര്‍ പി സാഹു പറഞ്ഞു. ഇത് കാരണം കച്ചവടം മോശമായി. സാധാരണ ജനങ്ങള്‍ക്ക് ജീവിതം ദുസഹമായിരിക്കുകയാണ്. ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളിലും വൈദ്യുതി പ്രശ്‌നമുണ്ട്.

uttar-pradesh

മെയ് മാസത്തിന്റെ തുടക്കത്തില്‍ 12 മുതല്‍ 13 മണിക്കൂര്‍ വരെയാണ് വൈദ്യുതി കിട്ടിയിരുന്നതെങ്കില്‍ മെയ് പതിനാറിന് ശേഷം എട്ട് മുതല്‍ 9 മണിക്കൂര്‍ വരെ മാത്രമാണ് വൈദ്യുതി ലഭ്യത. മെയ് 16 നാണ് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തത്. നഗരപ്രദേശങ്ങളിലും വൈദ്യുതി ലഭ്യത മൂന്ന് മണിക്കൂറോളം കുറഞ്ഞിട്ടുണ്ടത്രെ.

എന്നാല്‍ വൈദ്യുതി നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വ്വം ചെയ്യുന്നതല്ല എന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. വിദ്യുത് ഉപഭോക്തൃ പരിഷദ് അദ്വേശ് വര്‍മയും പവര്‍കട്ടിനെ ന്യായീകരിച്ച് രംഗത്തെത്തി. എന്നാല്‍ സര്‍ക്കാരിന്റെ നിരുത്തരവാദിത്ത പരമായ സമീപനമാണ് പവര്‍ കട്ടിന് കാരണമെന്ന് ബി ജെ പി വക്താവ് വിജയ് ബഹാദൂര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+