മോദിയുടെ ചിത്രവുമായി ബള്‍ബ് വില്‍ക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ ഉജ്വല പദ്ധതിയെന്ന് തെറ്റിധരിപ്പിച്ച് പ്രധാനമന്ത്രിയുടെ ചിത്രവുമായി ബള്‍ബ് വില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
എല്‍ഇഡി ബള്‍ബുകള്‍ വളരെ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നു എന്ന പരസ്യവുമായി രണ്ട് സൈറ്റുകളാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

വെബ് സൈറ്റുകള്‍
www.philips-led-at-10rs.in ,pbs.twimg.com/media/CoGI9txWIAAybuk.jpg എന്നീ സൈറ്റുകളാണ് കുറഞ്ഞ വിലയ്ക്ക് ബള്‍ബ് വില്‍ക്കുന്നു എന്ന പരസ്യത്തോടെ പ്രത്യക്ഷപ്പെട്ടത്. ഈ വെബ് സൈറ്റുകളാണ് ഉപഭോക്താക്കളെ തെറ്റുധരിപ്പിച്ചതിന് ഉത്തരവാദിത്വം എന്ന് ഇഇഎസ്എല്‍ പറഞ്ഞു.

ഫിലിപ്‌സ് പറയുന്ന വില
1 രൂപ മുതല്‍ 13 വരെയാണ് 1 വാട്ട് മുതല്‍ 13 വാട്ട് വരെയുള്ള ബള്‍ബിനായി ഫിലിപ്‌സ് പറയുന്നത്.

വെബ്‌സൈറ്റ് ആവശ്യപ്പെടുന്നത്
പേര്, ഫോണ്‍ നമ്പര്‍, സ്ഥലം, ആവശ്യമുള്ള ബള്‍ബിന്റെ എണ്ണം എന്നിവയാണ് ആവശ്യപ്പെടുന്ന വിവരങ്ങള്‍. മാത്രമല്ല വാങ്ങുന്നതിന് മുന്‍പ് എട്ട് പേര്‍ക്ക് വിവരങ്ങള്‍ ഷെയര്‍ ചെയ്യാനും പറയുന്നു.

സര്‍ക്കാര്‍ പദ്ധതിയല്ല
വെബ്‌സൈറ്റില്‍ വന്ന വിവരങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് ഇഇഎസ്എല്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പോലീസില്‍ പരാതി നല്‍കി.
ഉജ്വല പദ്ധതിയ്ക്ക് കീഴില്‍
സര്‍ക്കാരിന്റെ ഉജ്വല പദ്ധതിയ്ക്ക് കീഴിലാണ് സംരംഭം എന്നായിരുന്നു പരസ്യത്തില്‍. എന്നാല്‍ പരസ്യ പ്രഖ്യാപനത്തെ ഉജ്വല പദ്ധതിയ്ക്ക് യാതൊരു പങ്കും ഇല്ലെന്നും പ്രത്യേക സ്റ്റോറുകളില്‍ മാത്രമാണ് ഉജ്വല ബള്‍ബുകള്‍ വില്‍ക്കുന്നത് എന്നും ഇഇഎസ്എല്‍ അറിയിച്ചു.












Click it and Unblock the Notifications