അണ്ണാ ഡിഎംകെ പിളർപ്പിലേക്കോ? അധികാരപ്പോര് തെരുവിലേക്ക്, ശക്തിപ്രകടനവുമായി എടപ്പാടി
ചെന്നൈ: തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചേരിപ്പോര് ശക്തമാവുന്നു. എല്ലാ ജില്ലകളിലും ഇരുവിഭാഗങ്ങളും സ്വാധീനമുറപ്പിക്കാൻ കരുനീക്കങ്ങൾ സജീവമാക്കി. എഐഎഡിഎംകെ ജോയിന്റ് കോർഡിനേറ്റർ എടപ്പാടി കെ പളനിസ്വാമി വെള്ളിയാഴ്ച വടക്കൻ തമിഴ്‌നാട്ടിൽ വൻ ശക്തിപ്രകടനം നടത്തി. പാർട്ടി ജില്ലാ നേതൃത്വങ്ങളുടെ പിന്തുണയേറെയും പളനിസാമിക്കാണ്. അദ്ദേഹം വിളിച്ച ഗ്രൂപ്പ് യോഗത്തിൽ എംഎൽഎമാരും പാർട്ടി നേതാക്കളും കൂട്ടത്തോടെ എത്തുകയും ചെയ്തിട്ടുണ്ട്.
ചെന്നൈയിൽ പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതി കേന്ദ്രമാക്കിയാണ് പളനിസാമിയുടെ പ്രവർത്തനം. തെക്കൻ ജില്ലകളിലെ നേതാക്കളാണ് പനീർശെല്‍വത്തെ പിന്തുണയ്ക്കുന്നത്. റോയാപേട്ടിലെ പാർട്ടി ആസ്ഥാനം കേന്ദ്രമാക്കിയാണ് അദ്ദേഹത്തിന്റേയും അണികളുടേയും പ്രവർത്തനം. നിലവിലെ ഇരട്ട നേതൃത്വ പദവി ഒഴിവാക്കി പാർട്ടി ജനറല്‍ സെക്രട്ടറി പദവി തിരികെ കൊണ്ടുവരണമെന്നാണ് ഇരുപക്ഷത്തിന്റേയും ആവശ്യം.

ഈ മാസം 23ന് നടക്കുന്ന പാർട്ടി ജനറൽ കൗൺസിലിൽ ഒറ്റ നേതൃത്വം വേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. പളനിസ്വാമി പ്രതിപക്ഷ നേതാവായതിനാല്‍ പാർട്ടി ജനറല്‍ സെക്രട്ടറിയുടെ സ്ഥാനം പനീർസെല്‍വത്തിന് നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികളുടെ വാദം. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായം മാനിച്ചാകണം തീരുമാനമെന്ന് എടപ്പാടി അനുകൂലികളും വ്യക്തമാക്കുന്നു. അതേസമയം താൻ ജനറൽ സെക്രട്ടറി ആയില്ലെങ്കിലും പളനിസാമി ആകാതിരിക്കാൻ ജനറൽ സെക്രട്ടറി പദവി തന്നെ വേണ്ടെന്ന നിലപാട് പനീർശെൽവം സ്വീകരിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
റിതു മന്ത്ര രണ്ടും കല്‍പ്പിച്ച് തന്നെ: മോഡേണ്‍ ലുക്കില്‍ ഗ്ലാമറായി താരം, ചിത്രം വൈറല്‍
കഴിഞ്ഞ ദിവസം തിരുവണ്ണാമലൈ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ഇ.പി.എസിന് അദ്ദേഹത്തിന്റെ അനുയായികളും ജില്ലാ പാർട്ടി ഘടകവും 'ഭാവി ജനറൽ സെക്രട്ടറി' എന്ന് വാഴ്ത്തി ഉജ്ജ്വല സ്വീകരണം നൽകിയിരുന്നു. നേതൃത്തർക്കം തുടരുന്നതിനിടെ ശക്തിപ്രകടനമായാണ് അദ്ദേഹത്തെ സ്വീകരിക്കാൻ പ്രവർത്തകർ എത്തിയത്. തിരുവണ്ണാമലയിലെ പോലൂരിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുൻ മന്ത്രി അഗ്രി എസ് എസ് കൃഷ്ണമൂർത്തി, എഐഎഡിഎംകെയുടെ ഏക നേതൃത്വം ഇപിഎസാണെന്ന് വിശേഷിപ്പിച്ചപ്പോൾ പളനിസ്വാമിയിലും വേദിയിലുണ്ടായിരുന്നെങ്കിലും ഇപിഎസ് വിഷയത്തിൽ പ്രത്യേക പരാമർശം നടത്തിയില്ല.
അതിനിടെ, പാർട്ടിയുടെ മുതിർന്ന നേതാവും മുൻ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായ എം തമ്പിദുരൈ, പളനിസ്വാമിയുമായുള്ള ചർച്ചയെ തുടർന്ന്, ഏകീകൃത നേതൃത്വ പ്രശ്നം പരിഹരിക്കാനുള്ള 'പദ്ധതി'യുമായി പനീർസെൽവത്തെ വിളിച്ചതായും സൂചനയുണ്ട്. ഡെപ്യൂട്ടി കോർഡിനേറ്റർ കെ പി മുനുസാമി ഉൾപ്പെടെയുള്ള നേതാക്കൾ ഇപിഎസുമായി സമാനമായ ചർച്ചകൾ നടത്തിയിട്ടുണ്ട്












Click it and Unblock the Notifications