കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതിനിരക്ക് ദില്ലിയെക്കാള്‍ കുറവ്ഛത്തീസ്ഗഡില്‍

  • By Aswathi
Google Oneindia Malayalam News

റായ്പൂര്‍: ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ രാജ്യത്തെ ഏകദേശം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉപദേശമാണ്, ദില്ലിയിലെ കണ്ട് പഠിക്ക്. മന്ത്രിമാരോട്, കെജ്രിവാളിനെ കണ്ടു പഠിക്ക്. ദില്ലിയില്‍ വൈദ്യുതി നിരക്ക് കുറച്ചപ്പോള്‍ ഛത്തീസ്ഗഡിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു, ദില്ലിയിലേതുപോലെ വൈദ്യു ചാര്‍ജ് കുറയ്ക്കണം.

എന്നാല്‍ ഛത്തീസ്ഗഡില്‍ വൈദ്യുതി നിരക്ക് ദില്ലിയിലേതിനെക്കാള്‍ കുറവാണെന്ന് മുഖ്യമന്ത്രി രമണ്‍ സിംഗ് നിയമസഭയില്‍ പറഞ്ഞു. ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് 100 യൂണിറ്റി വൈദ്യുതി ഉപയോഗത്തിന് 126 രൂപയാണ് നിരക്ക്. ദില്ലിയില്‍ ഇത് 235 രൂപയാണ്. സാധാരണ ഉപഭോക്താക്കള്‍ക്ക് 100 യൂണിറ്റ് വരെ യൂണിറ്റിന് 2.10 രൂപയാണ് ഛത്തിസ്ഗഡില്‍. ദില്ലിയിലാകട്ടെ ഇത് 4.27 രൂപയും. അദ്ദേഹം വ്യക്തമാക്കി.

 Raman Singh

ദില്ലിയിലേതു പോലെ വൈദ്യുതി നിരക്ക് കുറയ്ക്കണമെന്ന കോണ്‍ഗ്രസ് എംഎല്‍എ അമര്‍ജിത്ത് ഭഗത്തിന്റെ ആവശ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ ആളോഹരി വൈദ്യുതി ഉപയോഗം വര്‍ദ്ധിച്ചതായും രമണ്‍ സിംഗ് പറഞ്ഞു. ദില്ലിയില്‍ കെജ്രിവാള്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വൈദ്യുതി ചാര്‍ജില്‍ 50 ശതമാനം കുറവ് വരുത്തിയിരുന്നു.

നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം ബിജെപിക്കാണെന്നും ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്നാണ് ഇത് നല്‍കുന്ന സൂചനയെന്നും രമണ്‍ സിംഗ് പറഞ്ഞു

English summary
Chief Minister Raman Singh today claimed in the Chhattisgarh Assembly that power tariffs in the state were cheaper than those in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X