Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരേന്ത്യയെ വിറപ്പിച്ച് ശക്തമായ ഭൂചലനം; തീവ്രത 7.7, കൊച്ചിയിലും പ്രകന്പനം

ദില്ലി: ഉത്തരേന്ത്യയെ മൊത്തത്തില്‍ വിറപ്പിച്ച് ശക്തമായ ഭൂചലനം. അഫ്ഗാനിസ്ഥാനിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി.

ദില്ലിയിലും ജമ്മു കശ്മീരിലും രാജസ്ഥാനിലും ഹിമാചല്‍ പ്രദേശിലും പഞ്ചാബിലും ഹരിയാനയിലും ഭൂചലനം ശക്തമായ രീതിയില്‍ തന്നെ അനുഭവപ്പെട്ടു. പാകിസ്താന്റെ പലമേഖലകളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്.

Earthquake

അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മലനിരകള്‍ക്കടുത്ത് ജാം മേഖലയില്‍ നിന്ന് 45 കിലോമീറ്റര്‍ തെക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വടക്കേ ഇന്ത്യയില്‍ ഭൂചലനം ഒരു മിനിട്ട് നീണ്ടുനിന്നു. അടുത്തകാലത്ത് രാജ്യത്ത് രേഖപ്പെടുത്തിയുട്ടുള്ള ഏറ്റവും ശക്തമായ ഭൂചലനമാണിത്.

ഇതിനിടെ കൊച്ചിയിലും ഭൂചലനം നേരിയ തോതില്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കലൂര്‍ മേഖലയില്‍ ചെറിയ തോതില്‍ മാത്രമാണ് പ്രകന്പനം അനുഭവപ്പെട്ടത്‌ എന്നാണ് റിപ്പോര്‍ട്ട്.

ഭൂചലനത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ വൈദ്യുത ബന്ധം തടസ്സപ്പെട്ടു. ദില്ലി മെട്രോ സര്‍വ്വീസ് താത്കാലികമായി നിര്‍ത്തിവച്ചിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+