കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീധരന്‍ പിള്ളയുടെ പ്രവര്‍ത്തി ബാധകയറിയത് പോലെ; രൂക്ഷ വിമര്‍ശനവമായി ബിജെപി നേതാവ് പിപി മുകുന്ദന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരന്‍ പിള്ളക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍ രംഗത്ത്. ശ്രീധരന്‍ പിള്ളയുടെ പ്രവര്‍ത്തന രീതി മാറ്റേണ്ട സമയമായി. ബാധ കയറിയത് പോലെയാണ് ചില സമയങ്ങളില്‍ ശ്രീധരന്‍ പിള്ളയുടെ പ്രവര്‍ത്തനമെന്നും പിപി മുകുന്ദന്‍ കുറ്റപ്പെടുത്തുന്നു.

പറഞ്ഞ കാര്യങ്ങളും സ്വീകരിച്ച നിലപാടുകളും മാറ്റിയും മറച്ചും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശയിലാഴ്ത്തുകയാണ്. താന്‍ പത്തനംതിട്ട മത്സരിക്കുമെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയേയും മുകുന്ദന്‍ കുറ്റപ്പെടത്തുന്നു. ഒരു പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ്. നേതാക്കള്‍ സ്വയം മണ്ഡലം തീരുമാനിക്കുന്ന രീതിയും ശരിയല്ല.

ടോം വടക്കനെപോലുള്ള നേതാക്കളുടെ വരവ് വലിയ ആഘോഷമാക്കേണ്ട കാര്യമില്ല. ഇടത്-വലത് മുന്നണികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിട്ടും ബിജെപിക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തത് നേതൃത്വത്തിന്റെ പോരായ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

sreedharanpillai

അതേസമയം, കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്. ഇന്നലെ രാത്രിയോടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക്ക് പുറത്തിറക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ഇന്നലെ രാത്രി ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയില്ല. ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി അവധിയായതിനാല്‍ ഇനി നാളയെ പട്ടിക പ്രസിദ്ധീകരിക്കാന്‍ സാധ്യതയുള്ളു.

English summary
pp mukundan against sreedharan pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X